കണ്ണൂർ: കണ്ണൂർ ജില്ലയിൽ തീരുമാനിച്ചു. നിലവിലെ ജില്ലാ നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പ്രചരണം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.മുസ്ലിംലീഗ ്പ്രവർത്തകർക്കിടയിൽ വിഭാഗീയത പ്രചരിപ്പിക്കുകയും പാർട്ടിനേതാക്കളെയും ഘടകങ്ങളെയും അവമതിക്കുകയും ചെയ്യുന്ന വിധത്തിൽ ലീഗ് വോയിസ്, കണ്ണൂർ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടക്കുന്നപ്രചരണപ്രവർത്തനങ്ങൾക്ക് എതിരെ നേരത്തെ തന്നെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പ്നൽകിയിരുന്നു.

അത്തരം അപവാദങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടിപ്രവർത്തകന്മാർ അംഗങ്ങൾ ആയിട്ടുള്ള ഗ്രൂപ്പുകൾ പിരിച്ചുവിടുകയും പാർട്ടി പ്രവർത്തകന്മാർ അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ജില്ലാ നേതൃത്വം പറയുന്നു.എന്നാൽ ഈ തീരുമാനത്തെ പോലും വെല്ലുവിളിച്ചുകൊണ്ട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളെയും, കമ്മിറ്റിയെ ഒന്നടങ്കവു ംഇതേ ഗ്രൂപ്പിലൂടെ നിരന്തരം അപഹസിച്ചുകൊണ്ടിരിക്കുന്ന നടപടി തുടരുന്നതിനാലാണ് പാർട്ടി നടപടി സ്വീകരിച്ചത്.

ഇതിന്റെഅടിസ്ഥാനത്തിൽ ഇതിന് നേതൃത്വം നൽകുന്ന വാട്സ് ആപ്പ്ഗ്രൂപ്പ് അഡ്‌മിനും ഷാർജ കെഎംസിസി ഇരിക്കൂർ മണ്ഡലം സെക്രട്ടറിയുമായ നസീർ തേർളായി, കെ പി താജുദ്ദീൻ (നടുവിൽ ), കെ ഉമർ ഫാറൂഖ് (വെള്ളിക്കീൽ ),കുട്ടി കപ്പാലം (തളിപ്പറമ്പ്), ടി പി സിയാദ് (കുപ്പം) എന്നിവരുടെ പാർട്ടിഅംഗത്വം റദ്ദ ്ചെയ്യുന്നതിന് ജില്ലാ പ്രസിഡന്റ് സ്വീകരിച്ച നടപടി യോഗം ഐകകണ്‌ഠ്യേന അംഗീകരിക്കുകയും തുടർനടപടികൾക്ക് സംസ്ഥാനകമ്മിറ്റിയോട് ശുപാർശയും ചെയ്തു. ഇവർ നേതൃത്വം നൽകുന്ന വാട്സാപ്പ് ഗ്രൂപ്പ് പാർട്ടി വിരുദ്ധഗ്രൂപ്പാണെന്ന സന്ദേശം പ്രവർത്തകരിലെത്തിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽപാർട്ടിപ്രവർത്തകന്മാരായിട്ടുള്ള ഇതിലെ അംഗങ്ങൾ അടിയന്തരമായും അംഗത്വത്തിൽ നിന്ന് വിട്ട്നിൽക്കണമെന്ന് ജില്ലാ നേതൃത്വം മുന്നറിയിപ്പു നൽകി. നിരന്തരം പാർട്ടിയെയും നേതാക്കളെയും അപഹസിക്കുന്നവർക്കെതിരായി നിയമനടപടികൾ ്വീകരിക്കുവാനും യോഗം തീരുമാനിച്ചു
പുതുക്കിയ മെംപർഷിപ്പ് അനുസരിച്ചു .ജില്ലാ മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12 തീയതികളിൽ കണ്ണൂരിൽ വെച്ച് നടത്താൻ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട്, റൽസെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

മെമ്പർഷിപ്പ് കാമ്പമ്പയിന്റെ അടിസ്ഥാനത്തിൽ പുതിയ ജില്ലാ മുസ്ലിംലീഗ്കമ്മിറ്റി മ്മേളനത്തോടനുബന്ധിച്ച് നിലവിൽ വരും. ശാഖ കമ്മിറ്റികൾ ഡിസംബർ 31 നുള്ളിലും പഞ്ചായത്ത് - മുൻസിപ്പൽ - മേഖല കമ്മിറ്റികൾ ജനുവരി 15 നുള്ളിലും മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റികൾ ജനുവരി 31 നുള്ളിലും സമ്മേളനത്തോടുകൂടി നിലവിൽ വരണമെന്ന് ബന്ധപ്പെട്ട ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.

ബാഫഖി തങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിിഡണ്ട് ി.കുഞ്ഞിമുഹമ്മദ്അധ്യക്ഷതവഹിച്ചു. നറൽസെക്രട്ടറിഅഡ്വ.അബ്ദുൽകരീം ചലേരിസ്വാഗതം പറഞ്ഞുമുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറിയും ജില്ലാ കമ്മിറ്റി നിരീക്ഷകനുമായ അബ്ദുറഹിമാൻ രണ്ടത്താണി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാഭാരവാഹികളായവി.പി.വമ്പൻ,അഡ്വ.എസ്മുഹമ്മദ്,ടി എ.തങ്ങൾ,കെ.വി .മുഹമ്മദലിഹാജി ,ഇബ്രാഹിം മുണ്ടേരി ,കെ .ടി സഹദുള്ള ,അഡ്വ.കെ.എ.ലത്തീഫ്,ഇബ്രാഹിംകുട്ടി തിരുവട്ടൂർ , അൻസാരി തില്ലങ്കേരി പ്രസംഗിച്ചു.ടി എൻ എ ഖാദർ പി കെ .കുട്ട്യാലി, പി കെ .ഷാഹുൽഹമീദ്,മഹമൂദ് കടവത്തൂർ, ഇ പി ഷംസുദ്ദീൻ,എൻ പി താഹിർ , പിടിഎ കോയ മാസ്റ്റർ, സി പി വി അബ്ദുല്ല ,സി.വി.കെ.മുഹമ്മദ്റിയാസ്,എസ് എ ഷുക്കൂർ ഹാജി ,എസ്.കെ.പി .സക്കരിയ,ഫാറൂഖ് വട്ടപ്പൊയിൽ, സി.സമീർ,ഗഫൂർ മാട്ടൂൽ, കെവി ഹാരിസ് ,ബി കെ അഹമ്മദ്, കെ കെ അഷ്റഫ് ,ബഷീർ ചെറിയാണ്ടി, സി അബ്ദുള്ള ഇരിട്ടി ,കെ സി അഹമ്മദ് പങ്കെടുത്തു