- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തിരഞ്ഞെടുപ്പ്: 2261 നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി; സ്ഥാനാര്‍ഥികളുടെ എണ്ണം 98,451 ആയി കുറഞ്ഞു; ഏറ്റവും കൂടുതല്‍ പത്രികകള്‍ തള്ളിയത് തിരുവനന്തപുരത്ത്; ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് മലപ്പുറത്തും
തദ്ദേശ തിരഞ്ഞെടുപ്പ്: 2261 നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഇതോടെ ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം 98,451 ആയി കുറഞ്ഞു. സംസ്ഥാനത്തുടനീളം 2,261 നോമിനേഷനുകളാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.
ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയത് തിരുവനന്തപുരം ജില്ലയിലാണ് (527 നോമിനേഷനുകള്‍).കോട്ടയം ജില്ലയില്‍ 401 നോമിനേഷനുകളും തള്ളി.ആകെ 1,40,995 നാമനിര്‍ദ്ദേശ പത്രികകളാണ് അംഗീകരിക്കപ്പെട്ടത്. അന്തിമ കണക്കുകള്‍ നാളെയോടെ ലഭ്യമാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച പകല്‍ മൂന്ന് മണി വരെയാണ്. ഇതിനുശേഷം വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. കൂടുതല്‍ പത്രികകള്‍ മലപ്പുറത്ത്.
ആകെ 1,64,427 പത്രികകളാണ് തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ടത്.
ജില്ല സമര്‍പ്പിച്ച പത്രികകളുടെ എണ്ണം
1 മലപ്പുറം 19,9592
2.തൃശൂര്‍ 17,1683
3. എറണാകുളം 16,698
അവസാന സ്ഥാനത്ത് വയനാട് 5,227




