- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉഗ്രപ്രതാപി എം.വി രാഘവന്റെ ശിഷ്യന്മാരിൽ ഒരാളായി തുടക്കം; എം വിആറിനെ പുറത്താക്കിയപ്പോൾ മൗനം പാലിച്ചു; പിണറായി - കെ.സുധാകരൻ രാഷ്ട്രീയ പോര് കൊടുമ്പിരി കൊള്ളുമ്പോഴും സുധാകരനുമായി സൗഹൃദം പുലർത്തിയ നേതാവ്; പിണറായിയുടെ ചരിത്രം ആവർത്തിച്ച് സെക്രട്ടറി സ്ഥാനത്തേക്കും; എം.വി ഗോവിന്ദന്റെ രാഷ്ട്രീയ ജീവിതരേഖ ഇങ്ങനെ
കണ്ണൂർ: ഒരുകാലത്ത് കണ്ണൂരിലെ പാർട്ടിയെ അടക്കിഭരിച്ചിരുന്ന ഉഗ്രപ്രതാപിയായിരുന്ന എം.വി രാഘവന്റെ ശിഷ്യന്മാരിലൊരാളായിരുന്നു എം.വി ഗോവിന്ദൻ. പിണറായി, കോടിയേരി, ഇ.പി ജയരാജൻ തുടങ്ങിയവരുടെ ശ്രേണിയിലായിരുന്നു എം.വി ഗോവിന്ദന്റെയും സ്ഥാനം. എന്നാൽ 1983-ൽ ബദൽ രേഖ അവതരിപ്പിച്ചതിന്റെ പേരിൽ എം.വി ആറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെ മൂസാൻകുട്ടിയെയും ചാത്തുണ്ണിമാഷെയും പാട്യംരാജനെയും ഉൾപ്പെടുയുള്ള ശിഷ്യന്മാർ പാർട്ടിയിൽ നിന്നും പോയി എം.വി ആറിന്റെ പാർട്ടിയായ സി. എംപിയിൽ ചേർന്നുവെങ്കിലും അച്ചടക്കമുള്ള പ്രവർത്തകനായി പിണറായി വിജയനും സംഘത്തിനുമൊപ്പം പാർട്ടിക്കുള്ളിൽ തന്നെ നിൽക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ എം.വി ആറില്ലാത്ത പാർട്ടിയിൽ ഏറെക്കാലം നിശബ്ദനായിരുന്നു എം.വി ഗോവിന്ദൻ. പാർട്ടി ജില്ലാകമ്മിറ്റിയംഗവും ഡി.വൈ. എഫ്. ഐ സംസ്ഥാനസെക്രട്ടറിയുമായിരുന്ന അദ്ദേഹത്തിന് ഇങ്ങനെയൊരു വനവാസത്തിന്റെ കാലം കൂടി സി.പി. എമ്മിനുള്ളിലുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ സ്വയം ചുരുങ്ങലിനെ അതിജീവിച്ചു എം.വി ഗോവിന്ദൻ പാർട്ടിക്കുള്ളിൽ സജീവമായി.
സാമ്രാജ്യത്വ ശക്തികൾക്കെതിരായ കർഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയിൽ നിന്നും സിപി എം കേന്ദ്രകമ്മറ്റിയിലേക്ക് ഉയർന്ന എം വി ഗോവിന്ദൻ .സംസ്ഥാന സെക്രട്ടറിയായി എത്തുമ്പോൾ അരനൂറ്റാണ്ട് കാലത്തെ തെളിമയാർന്ന പൊതുപ്രവർത്തനത്തിലെ അനുഭവസമ്പത്താണ് മുതൽകൂട്ടാവുന്നത്. വളരെ ചെറുപ്പത്തിൽ ബാലസംഘം പ്രവർത്തകനായും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമായും തന്നിലെ പൊതുപ്രവർത്തകനെ അദ്ദേഹം അടയാളപ്പെടുത്തിയിരുന്നു. കെ എസ് എഫിന്റെ പ്രവർത്തകനും കണ്ണൂർ ജില്ലാ യുവജന ഫെഡറേഷൻ ഭാരവാഹിയായിരുന്നു. കെ എസ് വൈ എഫ് രൂപീകരിച്ചപ്പോൾ നേതൃത്വത്തിലേക്ക് ഉയർന്നു. ഡി വൈ എഫ് ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മറ്റി അംഗവും കേന്ദ്ര കമ്മറ്റി അംഗവുമായിരുന്നു. ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭങ്ങളിൽ ഉരുകിതെളിഞ്ഞ കമ്യൂണിസ്റ്റാണ്. കൊടിയ പൊലീസ് മർദ്ദനത്തിനിരയായി. നാല് മാസം ജയിലിലുമായി. നേരത്തെ പത്തുവർഷം എം എൽ എയായി പാർലമെന്ററി രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ നിന്ന് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയാണ് പതിനഞ്ചാം കേരള നിയമസഭയിലേക്ക് എത്തിയത്. 1969ൽ പാർട്ടി അംഗമായി.
1980കളുടെ ആദ്യപകുതിയിൽ അവിഭക്ത കണ്ണൂർ ജില്ലയിലെ കാസർകോട് താലൂക്ക് സെക്രട്ടറിയായ അദ്ദേഹം ഉത്തരമലബാറിന് ചുവപ്പൻ അടിത്തറയുണ്ടാക്കി. 2002ൽ സിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 2006ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലും 2018ൽ പാർട്ടി കേന്ദ്രകമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം സിപിഐ എം കണ്ണൂർ ജില്ലാ റെഡ് വളണ്ടിയർ സേനയുടെ ക്യാപ്റ്റനുമായിരുന്നു അറുപത്തിയെട്ടുകാരനായ എം വി ഗോവിന്ദൻ. മാസ്റ്റർ
തളിപ്പറമ്പ് പരിയാരം ഇരിങ്ങൽ യുപി സ്‌കൂളിൽ കായികാധ്യാപകനായിരിക്കേ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു.
1986ൽ മോസ്‌കോ ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായ എം വി ഗോവിന്ദൻ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി നിരന്തരം ശബ്ദമുയർത്തിയ നേതാക്കളിലൊരാളാണ്. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുവാനുള്ള പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിലൂടെ കർഷക തൊഴിലാളി പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചു. ആൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്‌സ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റുമാണ്. സി.പി. എമ്മിന്റെ ത്വാത്വിക പ്രചാരകനും ഇ എം എസ് അക്കാദമിയുടെ ചുമതലക്കാരനുമാണ്.
മാർക്‌സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്നു. കർഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്ററാണ്.വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, സ്വത്വരാഷ്ട്രീയത്തെ പറ്റി, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷക തൊഴിലാളി യൂണിയൻ ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
1980കളുടെ ആദ്യപകുതിയിൽ അവിഭക്ത കണ്ണൂർ ജില്ലയിലെ കാസർകോട് താലൂക്ക് സെക്രട്ടറിയായ അദ്ദേഹം ഉത്തരമലബാറിന് ചുവപ്പൻ അടിത്തറയുണ്ടാക്കി.
2002ൽ സിപി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. പാർട്ടിവിഭാഗീയത കൊടുമ്പിരി കൊള്ളുമ്പോൾ എറണാകുളം ജില്ലാ സെക്രട്ടറിയായി ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടാക്കി ശക്തിപ്പെടുത്തി. 2006ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലും 2018ൽ പാർട്ടി കേന്ദ്രകമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം സിപി എം കണ്ണൂർ ജില്ലാ റെഡ് വളണ്ടിയർ സേനയുടെ ക്യാപ്റ്റനുമായിരുന്നു അറുപത്തിയെട്ടുകാരനായ എം വി ഗോവിന്ദൻ.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപറമ്പ് മണ്ഡലത്തിൽ നിന്നും ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ച എം.വി ഗോവിന്ദൻ രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമാനായി ചുമതലയേറ്റത് തളിപ്പറമ്പ് മണ്ഡലത്തിന് ഏറെ പ്രതീക്ഷയേകിയിരുന്നു. എന്നാൽ ഭരണത്തിൽ നിന്നും പാർട്ടിയുടെഅമരക്കാരനായുള്ള പിന്മടക്കം മണ്ഡലത്തിനും സംസ്ഥാനത്തെ ജനങ്ങൾക്കും നഷ്ടമാണെങ്കിലും സി.പി. എമ്മിനെ സംബന്ധിച്ചിടുത്തോളംസംഘടനാപരമായി നേട്ടമാണ്. പാർട്ടിക്കു പുറത്തും വിപുലമായ സൗഹൃദബന്ധങ്ങൾ എം.വി ഗോവിന്ദനുണ്ട്.
പിണറായി-കെ.സുധാകരൻ രാഷ്ട്രീയ പോര് കൊടുമ്പിരികൊള്ളുമ്പോഴും സുധാകരനോട് സൗഹൃദം പങ്കുവെച്ച എം.വി ഗോവിന്ദനെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുയർന്നപ്പോൾ രാഷ്ട്രീയ നിലപാടുകൾ വ്യക്തിബന്ധങ്ങളെ ബാധിക്കാൻ പാടില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈക്കാര്യംമാധ്യമപ്രവർത്തകരോട് അദ്ദേഹം വെട്ടിതുറന്ന് പറയുകയും ചെയ്തിരുന്നു.രണ്ടാംപിണറായി സർക്കാരിൽ മന്ത്രിയായവേളയിൽ സ്വന്തം പാർട്ടിക്കാർമാത്രമല്ല മറ്റു പാർട്ടികളിലുള്ളവരും നേരത്തെ പാർട്ടിവിട്ടുപോയവരും അദ്ദേഹത്തെ സന്ദർശിക്കുന്നതിനായി മൊറാഴയിലെ വീട്ടിലെത്താറുണ്ടായിരുന്നു.
എല്ലാവരോടും ഒരേപോലെ പെരുമാറുന്ന മന്ത്രിയും ജനപ്രതിനിധിയും കൂടിയായിരുന്നു എം.വി ഗോവിന്ദൻ. പാർട്ടി പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ പ്രവർത്തകരോട് ചിരിച്ചു കൊണ്ടു കുശലം പറയുന്ന അപൂർവ്വം ചില നേതാക്കളിലൊരാളാണ് എം.വി ഗോവിന്ദൻ. കോടിയേരിയെപ്പോലെ ജനകീയ മുഖമുള്ളമറ്റൊരു നേതാവിനെ പാർട്ടിക്കുള്ളിൽ കണ്ടെത്താൻ കേന്ദ്രകമ്മിറ്റിക്ക് കഴിഞ്ഞതും ഈസ്വീകാര്യതതന്നെയാണ്.
പിണറായി പാർട്ടി സെക്രട്ടറിയായ അതേ ലൈനിലാണ് ഇപ്പോൾ എം വി ഗോവിന്ദനും പാർട്ടി സെക്രട്ടറിയായിരിക്കുന്നത്. ചടയൻ ഗോവിന്ദന്റെ നിര്യാണത്തെത്തുടർന്ന് മന്ത്രിസഭയിൽനിന്ന് രാജിവച്ചാണ് 1998ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായത്. അനാരോഗ്യത്തെ തുടർന്ന് കോടിയേരി ഒഴിയുമ്പോൾ, മന്ത്രിസഭയിൽ നിന്നാണ് പകരക്കാരനെത്തുന്നത്. വി എസ്.അച്യുതാനന്ദനുശേഷം കണ്ണൂരിനു പുറത്തുനിന്ന് പാർട്ടി സെക്രട്ടറി ഉണ്ടാകാത്ത ചരിത്രവും ആവർത്തിച്ചു.
പാർട്ടി നിലപാടുകളെ മുറുകെപിടിച്ച് തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള കഴിവാണ് എം വിഗോവിന്ദന്റെ പ്രത്യേകത. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലടക്കം എം വിഗോവിന്ദന്റെ പ്രവർത്തന മികവ് പാർട്ടി തിരിച്ചറിഞ്ഞതാണ്. കോടിയേരി ഒഴിയുമ്പോൾ കണ്ണൂരിൽനിന്നു തന്നെ പുതിയ സെക്രട്ടറി വേണമെന്നു മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിർദ്ദേശമായിരുന്നു. കോടിയേരിയും എം വിഗോവിന്ദനെ പിന്തുണച്ചു. എൽഡിഎഫ് കൺവീനറായി ചുമതലയേറ്റ് അധികനാളാകാത്തതിനാൽ ഇ.പി.ജയരാജനും കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതിനാൽ എ.വിജരാഘവനും പരിഗണിക്കപ്പെട്ടില്ല.
കണ്ണൂർ ജില്ലയിലെ മൊറാഴയിലെ പരേതരായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയമ്മയുടെയും മകനാണ്. അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്. സിപിഐ എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായ ഭാര്യ പി കെ ശ്യാമളയും മക്കളായ ശ്യാംജിത്തും രംഗീതും മരുമകൾ സിനിയും പേരക്കുട്ടി വിഥാർത്ഥും ഉൾപ്പെടുന്നതാണ് എം വി ഗോവിന്ദന്റെ കുടുംബം.




