- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ സുരേഷ് ഗോപി മത്സരിച്ചാൽ സ്വന്തം മുഖം ഒരിക്കലും കാണാൻ അഗ്രഹിക്കാത്ത വിധം തോൽക്കും; ഷംസീറിനെ തോൽപിക്കാൻ എല്ലാവരും തമ്മിൽ യോജിക്കണമെന്ന് പരസ്യമായി പറഞ്ഞയാളാണ് സുരേഷ് ഗോപി; ആക്ഷൻ ഹീറോക്കെതിരെ സിപിഎം നേതാവ് എം വി ജയരാജൻ
കണ്ണൂർ. കണ്ണൂരിൽ. എൽ.ഡി.എഫ് ആരു മത്സരിച്ചാലും ജയിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ഗോപി മത്സരിക്കാൻ വന്നാൽ പിന്നീട് സ്വന്തം മുഖം ഒരിക്കലും കാണാൻ അഗ്രഹിക്കാത്ത വിധം തോൽക്കും തലശേരിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നതു പോലെയുള്ള സഖ്യമാണ് സുരേഷ് ഗോപി മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഷംസീറിനെ തോൽപിക്കാൻ എല്ലാവരും തമ്മിൽ യോജിക്കണമെന്ന് പരസ്യമായിപറഞ്ഞയാളാണ് സുരേഷ് ഗോപിയെന്നും എം.വി ജയരാജൻ പറഞ്ഞു. തലശേരിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹരിദാസൻ ബോധപൂർവ്വം പത്രിക തെറ്റായി നൽകിയതാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിക്കുകയായിരുന്നു. സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കിയാൽ വോട്ടു കൂടും. എന്നാൽ കണ്ണൂരിൽ ബിജെപി സ്ഥാനാർത്ഥി ജയിക്കില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.
കണ്ണൂർ കോർപറേഷൻ ഭരണം അഴിമതിയുടെ ചെളിക്കുണ്ടായി മാറിയിരിക്കുകയാണ് സർവത്ര അഴിമതിയാണ് നടക്കുന്നത്. ഇരുപതു ശതമാനം വാർഷിക പദ്ധതിയാണ് നടപ്പിലാക്കിയത്. ബാക്കി എഴുപതു ശതമാനം എത്ര തന്നെ ശ്രമിച്ചാലും ഈ മാസം പൂർത്തീകരികാനാവില്ല സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ണുരിൽ നടപ്പിലാക്കുന്നില്ല. അതിലൊന്നാണ് വാതിൽപ്പടി സേവനം.
സ്വന്തം ഭൂമിയുള്ളവർക്ക് പോലും വീടുണ്ടാക്കി കൊടുക്കാൻ ലൈഫ് പദ്ധതി നടപ്പിലാക്കാൻ കോർപറേഷൻ മുൻ കൈയെടുക്കുന്നില്ല. കണ്ണൂർ കോർപറേഷനിലെ രണ്ട് സ്റ്റേഡിയങ്ങളും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഇവ നവീകരിക്കാൻ കോർപറേഷൻ തയ്യാറാവുന്നില്ല ബ്രഹ്മപുരം കരാർ ഏറ്റെടുത്ത സോൺ ട കമ്പനിയെ കണ്ണൂർ ഏച്ചുർ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്‌കരണ പദ്ധതിയിൽ നിന്നും ഒഴിവാക്കി കുറഞ്ഞ തുക ക്വട്ടേഷൻ നൽകിയ കമ്പിനിക്ക് റീ ടെൻഡറിലൂടെ പ്രവൃത്തി നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകിയതാണ് ഈ യോഗത്തിന്റെ മിനുട്‌സിൽ ഈ കാര്യം വ്യക്തമായി പറയുന്നുണ്ട്.
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസാണ് വിവാദ സോൺ ട കമ്പിനിയെ പ്രവൃത്തി ഏൽപ്പിച്ചതെന്നാണ് മേയർ പറയുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മേയർ പരസ്യമായി ഈ കാര്യത്തിൽ മാപ്പുപറയാൻ തയ്യാറാകണം. കണ്ണൂർ നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് മാർച്ച് 16 ന് കോർപറേഷനിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്നും എം.വി ജയരാജൻ പറഞ്ഞു.




