കണ്ണൂർ: ഒരു സ്വർണക്കടത്തു സംഘവുമായി പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നു ആവർത്തിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തില്ലങ്കേരി സംഭവവുമായി ബന്ധപ്പെട്ടു ഉണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞപ്പോൾ വലതു പക്ഷ മാധ്യമങ്ങൾ പുതിയ കഥയുണ്ടാക്കിയിരിക്കുകയാണ്. പാർട്ടിയിൽ അങ്ങനെയൊരു അന്വേഷണം നടക്കുന്നില്ലെന്നും എം.സുരേന്ദ്രനുൾപ്പെടുന്ന രണ്ടംഗ സംഘത്തെ അതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.

പഴയങ്ങാടിയിൽ ജനകീയ പ്രതിരോധ ജാഥയ്ക്കിടെയാണ് മാധ്യമ പ്രവർത്തകർ ഈ കാര്യത്തിൽ ചോദ്യമുന്നയിച്ചത് എന്നാൽ ഈ വിഷയം പാർട്ടി ജില്ലാ സെക്രട്ടറിയാണ് മറുപടി പറയേണ്ടതെന്ന് പറഞ്ഞു എം.വി ഗോവിന്ദൻ മൈക്ക് എം.വി ജയരാജന് കൈമാറുകയായിരുന്നു. എം.വി ജയരാജൻ ഈ വാർത്ത നിഷേധിച്ചുവെങ്കിലും അങ്ങനെയൊരു ആരോപണം താൻ ഉന്നയിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ് തയ്യാറായിട്ടില്ല പാർട്ടി ജില്ലാ കമ്മിറ്റിയിൽ നടന്ന കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് മനു തോമസ് പ്രതികരിച്ചത്.

നേരത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും ഇപ്പോൾ കേന്ദ്ര കമ്മിറ്റിയംഗവുമായ എം.ഷാജറിനെതിരെയാണ് പാർട്ടിക്കുള്ളിൽ അന്വേഷണം നടക്കുന്ന തന്നെ വിവരം പുറത്തുവന്നിരിക്കുന്നത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘനേതാവായ ആകാശ് തില്ലങ്കേരിയിൽ നിന്നും ഷാജർ പണവും സ്വർണവും പ്രതിഫലമായി പറ്റിയതെന്തായിരുന്നു ആരോപണം. സിപിഎം തെറ്റുതിരുത്തൽ രേഖ പാർട്ടിയിൽ നടപ്പിലാക്കാൻ വിളിച്ചു ചേർത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസ് ഷാജറിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നത്.

എന്നാൽ പാർട്ടി ഈ കാര്യം അന്വേഷിക്കാത്തതിനാൽ മനു തോമസ് ഡി.വൈ എഫ് ഐയിൽ നിന്നും പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുക മായിരുന്നു. ഇതിനിടെ മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി സോഷ്യൽ മീഡിയയിൽ വലതു പക്ഷ മാധ്യമങ്ങൾക്ക് പാർട്ടി രഹസ്യങ്ങൾ ഒറ്റുകൊടുക്കുന്ന നേതാവെന്നു വിശേഷിപ്പിച്ചു രംഗത്തു വന്നു സംഭവം വിവാദമായതോടെ അന്നത്തെ ജില്ലാ സെക്രട്ടറി എം.ഷാജർ ആകാശ് തില്ലങ്കേരി ക്കെതിരെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് ഡി വൈ എഫ് ഐ നേതാക്കളെ പൊതു സമുഹത്തിൽ അപമാനിക്കുന്നുവെന്നു ആരോപിച്ച് പരാതി നൽകി.

ഇതിനു ശേഷമാണ് മനു തോമസ് പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുന്ന സംഭവത്തിൽ സിപിഎം നേതൃത്വം ഇടപെടുന്നത്. മനു തോമസ് ഷാജറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിനാണ് ജില്ലാ സെക്രട്ടറിയേറ്റംഗം എം.സുരേന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചത്. പി.ജയരാജന്റെ അതീവ വിശ്വസ്ത രിൽ ഒരാളായ എം.ഷാജർ തില്ലങ്കേരിയിലെ ഒരു ക്‌ളബ്ബിന്റെ പരിപാടിക്കിടെ ആകാശ് തില്ലങ്കേരിയുട ക്‌ളബ്ബ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായതിന് ആകാശിന് ട്രോഫി നൽകിയത് വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം തില്ലങ്കേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ആകാശ് തില്ലങ്കേരി ക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് എം ഷാജർ അഴിച്ചുവിട്ടത്. എന്നാൽ ഷാജറിനെതിരെ ഓഡിയോ സന്ദേശം തെളിവായി മനു തോമസ് പാർട്ടി ജില്ലാ നേതൃത്വത്തിന് കൈമാറിയെന്ന വിവരവും പ്രചരിക്കുന്നുണ്ട് സ്വർണക്കടത്ത് സംഘത്തിൽ നിന്നും പ്രതിഫലമായി സ്വർണവും പണവും ഷാജർ കൈപറ്റിയെന്നാണ് ആരോപണം ഷാജറിനായി സ്വർണം കൈപറ്റിയത് ചെറുപുഴയിലെ പാർട്ടി ഭാരവാഹിയാണെന്നും ഇയാളിൽ നിന്നും ഈക്കാര്യം മൊഴിയെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തി കൊടുക്കുകയാണെന്ന അതീവ ഗുരുതരമായ ആരോപണവും കഴിഞ്ഞ ഒരു വർഷം മുൻപ് പാർട്ടിക്കുള്ളിൽ ഉന്നയിച്ചിരുന്നു.