- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണം; വനിതാ നേതാക്കള്‍ കെപിസിസിക്ക് പരാതി നല്‍കി
തിരുവനന്തപുരം: സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എ.ഐ.സി.സി അംഗം സിമി റോസ്‌ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. ഈ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ വനിതാ നേതാക്കള്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും പരാതി നല്‍കി. കോണ്‍ഗ്രസ് വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പി.കെ. […]
തിരുവനന്തപുരം: സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എ.ഐ.സി.സി അംഗം സിമി റോസ്‌ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. ഈ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ വനിതാ നേതാക്കള്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും പരാതി നല്‍കി.
കോണ്‍ഗ്രസ് വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി ,ജെബി മേത്തര്‍ എം.പി എന്നിവരാണ് പരാതിയുമായി എ.ഐ.സി.സി - കെ.പി.സി.സി നേതൃത്വത്തെ സമീപിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമിറോസ്‌ബെല്‍ ജോണ്‍ പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ താറടിക്കാന്‍ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു.
ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും പാര്‍ട്ടിയോട് കാണിച്ച സിമിറോസ് ബെല്‍ ജോണിനെ അടിയന്തരമായി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നുവെന്ന പരാതിയാണ് എഐസിസി അംഗം സിമി റോസ്‌ബെല്‍ ജോണ്‍ ഉയര്‍ത്തിയത്.
കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. അവഗണന തുടര്‍ന്നാല്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും സിമി മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടിയിലെ അവസരങ്ങള്‍ നിഷേധിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും നിരന്തരം ശ്രമിക്കുന്നെന്നാണ് എഐസിസി അംഗത്തിന്റെ പരാതി- 'ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല. എന്റെ പാര്‍ട്ടിയില്‍ എനിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ എന്റെയത്ര പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത വി ഡി സതീശന്റെ അനുവാദം വേണോ? പതിനഞ്ചോ പതിനേഴോ വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ വന്ന ഹൈബി ഈഡന്റെ അനുവാദം വേണോ? എനിക്ക് അര്‍ഹതയില്ലേ?'
തന്നെക്കാള്‍ ജൂനിയര്‍ ആയ ദീപ്തി മേരി വര്‍ഗീസിനെ കെപിസിസി ജനറല്‍ സെക്രട്ടറി ആക്കിയതും മാധ്യമ വിഭാഗത്തിന്റെ ചുമതല നല്‍കിയതും തന്നെ ഒഴിവാക്കാന്‍ വേണ്ടിയാണ് എന്ന് സിമി പറയുന്നു- 'വേറൊരു പാര്‍ട്ടിയിലാണെങ്കില്‍ സമ്മതിക്കുമോ? സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ നടന്നു. എല്‍ഡിഎഫിന് ചോര്‍ത്തിക്കൊടുത്തു. പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ട് പോലും ദീപ്തിക്കെതിരെ എന്ത് നടപടിയെടുത്തു?'
കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ തന്നെ അനുകൂലിക്കുമ്പോഴും സതീശന്‍ തന്നെ അവഗണിക്കുകയാണെന്നാണ് പരാതി. പിഎസ്‌സി കിട്ടിയില്ലേ, വീട്ടിലിരിക്കാന്‍ സതീശന്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പറയുന്നു. പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശനത്തിന്റെ പേരില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ല. പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുമെന്നും സിമി പറയുന്നു. മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സിമി ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പിഎസ്സി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സിമിയുടെ വിമര്‍ശനങ്ങളെ തല്‍ക്കാലം അവഗണിക്കാനാണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.