- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡസൺ കണക്കിന് പരാതികളാണ് ലഭിക്കുന്നത്; കാണിച്ചത് വളരെ നിഷ്ഠൂരമായ കാര്യം; എംഎൽഎ സ്ഥാനം രാജിവെയ്ക്കണം; രാഹുലിന്റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും, എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാഹുലിനെതിരെ ഡസൺ കണക്കിന് പരാതികളാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംഎൽഎ സ്ഥാനം മറയാക്കി ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാൻ കോൺഗ്രസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഈ വിഷയത്തിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസിനാണെന്നും, സർക്കാർ ചെയ്യേണ്ടതെല്ലാം കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
Next Story




