- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം ഉപതിരഞ്ഞെടുപ്പിലെ വിജയ പ്രതീക്ഷയില്‍ ആശങ്ക; വൃന്ദാകാരാട്ട് പറഞ്ഞിട്ടും തീരുമാനം വൈകുന്നത് ആ ഭീതിയില്‍; മുകേഷിന്റെ രാജിയില്‍ തീരുമാനം നാളെ
തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ എം. മുകേഷിന്റെ എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള രാജിയില്‍ സിപിഎമ്മില്‍ ചര്‍ച്ച തുടരും. കൊല്ലത്തെ നേതാക്കളുടെ നിലപാട് നിര്‍ണ്ണായകമാകും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ശനിയാഴ്ച ഉണ്ടായേക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്തില്ല. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയായത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയിലാവും മുകേഷിന്റെ രാജിസംബന്ധിച്ച് തീരുമാനമുണ്ടാവുക. കൊല്ലത്തു നിന്നുള്ള നേതാക്കളുടെ നിലപാട് നിര്‍ണ്ണായകമാകും. മുകേഷ് രാജിവയ്ക്കണമെന്ന നിലപാടില്‍ പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ […]
തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ എം. മുകേഷിന്റെ എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള രാജിയില്‍ സിപിഎമ്മില്‍ ചര്‍ച്ച തുടരും. കൊല്ലത്തെ നേതാക്കളുടെ നിലപാട് നിര്‍ണ്ണായകമാകും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ശനിയാഴ്ച ഉണ്ടായേക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്തില്ല. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയായത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയിലാവും മുകേഷിന്റെ രാജിസംബന്ധിച്ച് തീരുമാനമുണ്ടാവുക. കൊല്ലത്തു നിന്നുള്ള നേതാക്കളുടെ നിലപാട് നിര്‍ണ്ണായകമാകും. മുകേഷ് രാജിവയ്ക്കണമെന്ന നിലപാടില്‍ പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഉറച്ചു നില്‍ക്കുകയാണ്. ഇതിനൊപ്പം സിപിഐയും പ്രതിഷേധത്തില്‍.
മുകേഷിന്റെ രാജി ഉണ്ടായാല്‍ അത് കൊല്ലത്ത് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കും. ആ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ജയസാധ്യത എത്രത്തോളം ഉണ്ടെന്നതാണ് പ്രധാനമായും സിപിഎം പരിശോധിക്കുന്നത്. കൊല്ലത്തുനിന്നുള്ള നേതാക്കളടക്കം സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്നുണ്ട്. മുകേഷ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് സംസ്ഥാന സമിതി യോഗത്തോടെ തീരുമാനമുണ്ടാവും. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെങ്കില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് മുകേഷ് പാര്‍ട്ടിയെ അറിയിച്ചെന്നാണ് വിവരം. എന്നാല്‍, ലൈംഗികാതിക്രമ ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്ക് അനുകൂലമായ തെളിവുകള്‍ കൈയ്യിലുണ്ടെന്നുമാണ് മുകേഷിന്റെ നിലപാട്. ഇത് മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്.
ലൈംഗികാരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചില്ലല്ലോ എന്നായിരുന്നു മുകേഷിന്റെ കാര്യത്തില്‍ കഴിഞ്ഞദിവസം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉയര്‍ത്തിയ പ്രതിരോധം. ഇതിനെ പരോക്ഷമായി തള്ളുന്നതായിരുന്നു ബൃന്ദ കാരാട്ടിന്റെ നിലപാട്. അവര്‍ ചെയ്തതുകൊണ്ട് നമ്മളും അങ്ങനെ ചെയ്യുന്നുവെന്ന നിലപാടല്ല കൈക്കൊള്ളേണ്ടത് എന്നാണ് ബൃന്ദ പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ഇത് കേരളത്തിലെ സിപിഎമ്മിനെ വെട്ടിലാക്കി. പ്രകാശ് കാരാട്ടും ഉറച്ച നിലപാടിലാണ്. മുകേഷിന്റെ രാജി ആവശ്യപ്പെടണമെന്ന നിലപാടായിരുന്നു കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.ഐ. നിര്‍വാഹകസമിതിയില്‍ ഭൂരിപക്ഷത്തിനുണ്ടായിരുന്നത്. ഇതും ഇടതുപക്ഷത്ത് ആശയക്കുഴപ്പമാണ്.
സി.പി.ഐ- സി.പി.എം. തര്‍ക്കമില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരസ്യപ്രതികരണം. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആനി രാജ രംഗത്തെത്തിയിരുന്നു. എന്നാല്‍, കേരളത്തിലെ സി.പി.ഐ.യുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. ഇതെല്ലാം സിപിഐയിലെ വിരുദ്ധ്യ നിലപാടുകളായി നിറയുന്നുണ്ട്. മുകേഷിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് കോടതി ജഡ്ജിക്ക് സി.പി.എം. ബന്ധമുണ്ടെന്ന ആരോപണമായിരുന്നു അനില്‍ അക്കര ഉയര്‍ത്തിയത്. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. അങ്ങനെ അതിസങ്കീര്‍ണ്ണതകളിലേക്ക് കേസ് പോവുകയാണ്.
മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള നടപടികളുമായി മുകേഷും അന്വേഷണനടപടികളുമായി പ്രത്യേക അന്വേഷസംഘവും മുന്നോട്ടുപോവുകയാണ്. മുകേഷ് വെള്ളിയാഴ്ച കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്ത മുകേഷ്, കാറിലെ ഔദ്യോഗിക ബോര്‍ഡ് ഒഴിവാക്കിയാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാകാതിരിക്കാന്‍ രാജിയ്ക്ക് തയ്യാറാണെന്ന് സിപിഎമ്മിനെ മുകേഷ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എംഎല്‍എ ബോര്‍ഡ് മാറ്റിയതെന്ന് വിലയിരുത്തലും സജീവമാണ്.