- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കള്ളപ്പണം പിടിക്കാൻ കോൺഗ്രസ് അനുവദിക്കില്ല, കള്ളപ്പണം ഒഴുകിയെന്നത് വ്യക്തം, രാഹുൽ പറയുന്നതൊക്കെ പച്ചക്കള്ളം'; സമഗ്ര അന്വേഷണം വേണമെന്നും എം വി ഗോവിന്ദന്‍
തൃശൂർ: പാലക്കാട് പാതിരാറെയ്ഡിൽ കോൺഗ്രസ്സിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും വിമർശിച്ച് സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുൽ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്ന് വ്യക്തമായെന്ന് എം വി ഗോവിന്ദന്‍. കോണ്‍ഗ്രസുകാരുടെ വാദങ്ങള്‍ പൊളിയുകയാണ്. രാഹുല്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. താമസിക്കാത്ത സ്ഥലത്ത് എന്തിനാണ് വസ്ത്രവും കൊണ്ടുവന്നതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം ചോദിച്ചു.
ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുതരത്തിലും കള്ളപ്പണം പിടിക്കാൻ അനുവദിക്കില്ലെന്ന നിലപ്പാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും, വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ ഇനി ശുക്രൻ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള ആളാണ് സുധാകരനെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. ബാഗ് കൊണ്ടുവന്നതുതന്നെ ഒരു കേസിലെ പ്രതിയാണ്. ഇതിലപ്പുറം എന്താണുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു.