- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരാളി ഷാജിയും ചെങ്കതിറും ചെങ്കോട്ടയും വഴി പിഴച്ചപ്പോള്‍ പുതിയ പ്രഫഷണല്‍ ടീമിനെ നിയോഗിച്ച സിപിഎം; ട്രോളിയും പതിരാ റെയ്ഡും അടക്കം ചര്ച്ചയാക്കിയതെല്ലാം തിരിച്ചടിയായി; തകര്‍ന്നത് എംവി നികേഷ് കുമാറിന്റെ പ്ലാനിങോ? റിപ്പോര്‍ട്ടറില്‍ നിന്നിറങ്ങിയ നികേഷിനെ ട്രോളുന്നത് അന്‍വര്‍ ആര്‍മിയോ? ആ സോഷ്യല്‍ മീഡിയ സംഘത്തെ സിപിഎം പരിച്ചു വിടില്ല
തിരുവനന്തപുരം: നവമാധ്യമ ഇടപെടലുകളില്‍ അടിമുടി പ്രൊഫഷണലാകാനുള്ള സി.പി.എമ്മിന്റെ ആദ്യ നീക്കം പാലക്കാട് പാളി. നടത്തിയ ആദ്യ പരീക്ഷണം പാളി. പാലക്കാട് പി സരിനെ മുന്‍നിര്‍ത്തി പ്രചരണ തന്ത്രമൊരുക്കിയത് ഈ പ്രൊഫഷണലുകളായിരുന്നു. എന്നാല്‍ ട്രോളി വിവാദവും പതിരാ റെയ്ഡും എല്ലാം പൊളിഞ്ഞു. സോഷ്യല്‍ മീഡിയാ പോസ്റ്റുകളും ഫലം കണ്ടില്ല. പോരാളി ഷാജിയോളം പോന്നില്ല പുതിയ സംവിധാനം. ഈ ഉപതിരഞ്ഞെടുപ്പു കാലക്ക് സിപിഎമ്മിന്റെ സൈബര്‍ വിഭാഗം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് പാലക്കാടായിരുന്നു. എന്നാല്‍ വോട്ടുയുര്‍ന്നുവെങ്കിലും സിപിഎം ശക്തി കേന്ദ്രങ്ങളില്‍ കോട്ടമാണ് സംഭവിച്ചത്.
പോരാളി ഷാജി, ചെങ്കതിര്‍, ചെങ്കോട്ട തുടങ്ങിയ പേജുകളെ പരസ്യമായി വിമര്‍ശിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ നേരത്തെ രംഗത്തുവന്നിരുന്നു. പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ പ്രതിരോധിക്കാനും പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ടുണ്ടവെക്കുന്ന പുരോഗമന-വികസന കാഴ്ചപ്പാടുകള്‍ താഴേത്തട്ടില്‍ എത്തിക്കാനും പ്രൊഫഷണല്‍സംഘം വേണമെന്ന കാഴ്ചപ്പാട് ചര്‍ച്ചയായി. അങ്ങനെയാണ് പുതിയ സംവിധാനം എത്തിയത്. ഇതുവഴി വെട്ടുകിളി ഗ്രൂപ്പുകളെ വെട്ടിനിരത്തുകയായിരുന്നു ലക്ഷ്യം. മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തകനായ എം.വി. നികേഷ് കുമാര്‍ പ്രൊഫഷണല്‍ സംഘത്തിനു നേതൃത്വം നല്‍കി. പക്ഷേ അടിമുടി പാളി. അതുകൊണ്ട് തന്നെ ഈ പദ്ധതിയില്‍ സിപിഎം ഇനി തുടര്‍ പ്രതീക്ഷ വയ്ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാല്‍ ഈ സംവിധാനം തുടരാന്‍ തന്നെയാണ് തീരുമാനം.
നികേഷിന് വലിയ തിരിച്ചടിയുണ്ടായി എന്ന വാദം സിപിഎം തല്‍കാലം അംഗീകരിക്കില്ല. ഈ സംവിധാനം തുടരും. പാര്‍ട്ടി വിധേയരാകുന്ന സോഷ്യല്‍ മീഡിയാ മാനേജര്‍മാരെ നിയോഗിക്കുക തന്നെ ചെയ്യും. ഇതിന്റെ തലപ്പത്ത് നികേഷും ഉണ്ടാകും. സംസ്ഥാനതലം മുതല്‍ വാര്‍ഡുതലം വരെ വേതനം നല്‍കി മികവുള്ളവരെ (പാര്‍ട്ടിക്കു പുറത്തുള്ളവരാണെങ്കിലും) നിയോഗിക്കാനായിരുന്നു തീരുമാനം. മുമ്പ് 50 അംഗ പ്രൊഫഷണല്‍ സംഘമാണ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് നൂറാക്കി മാറ്റാനും തീരുമാനിച്ചിരുന്നു. സംഘത്തില്‍ ഐ.ടി., മാധ്യമമേഖലകളിലുള്ളവരെ നിയോഗിക്കാനും തീരുമാനിച്ചു. അതുമായി ഇനിയും സിപിഎം മുമ്പോട്ട് പോകും.
ആശയപ്രചാരണത്തിനു വാര്‍ഡുതലത്തില്‍വരെ പ്രൊഫഷണലുകള്‍ കോഡിനേറ്ററായി വാട്സാപ്പ് ഗ്രൂപ്പുകള്‍ കൊണ്ടു വരാനും പദ്ധതിയുണ്ടായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമായിരിക്കും ആശയപ്രചാരണവും പ്രതിരോധവും എന്നതായിരുന്നു തീരുമാനം. പക്ഷേ ഈ പരീക്ഷണം പാലക്കാട് പാളി. എന്നാല് ചേലക്കരയില്‍ ജയിക്കുകയും ചെയ്തു. അവിടെ യുആര്‍ പ്രദീപ് എന്ന സ്ഥാനാര്‍ത്ഥിയും മികവാണ് തുണയായത്. പ്രദീപിന് വേണ്ടി സോഷ്യല്‍ മീഡിയ നടത്തിയതിന് സമാനമായ ഇടപെടല്‍ മാതൃകയാകും ഇനി നികേഷും സംഘവും പരീക്ഷിക്കുക.
നികേഷിനെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ട്. സിപിഎം അനുഭാവികളും നേതൃത്വം നല്‍കുന്നവരിലുണ്ട്. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ പോരാളി ഷാജിയെ പോലുള്ളവരാണെന്ന് സിപിഎം പറയുന്നു. പിവി അന്‍വറിന് വേണ്ടി പോരാളി ഷാജി ഇറങ്ങിയപ്പോഴാണ് പുതിയ സംവിധാനത്തെ കുറിച്ച് സിപിഎം ശക്തമായ ആലോനകളിലേക്ക് കടന്നത്. ഈ വൈരാഗ്യം വച്ചാണ് നികേഷിനെ ഇപ്പോഴവര്‍ കടന്നാക്രമിക്കുന്നതെന്നാണ് സിപിഎം വിലയിരുത്തല്‍. മൂന്നാം സ്ഥാനത്താണ് പാലക്കാട് കുറച്ചു കാലമായി സിപിഎം. അവിടെ വോട്ടുയരുകയും ചെയ്തു. വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ അത് ഇനിയും ഉയരുമായിരുന്നു. ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ അടക്കം നല്ല ഇടപെടല്‍ സോഷ്യല്‍ മീഡിയാ ടീം നടത്തിയെന്നാണ് സിപിഎം വിലയിരുത്തുന്നത്.
2016 ല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പണി നിര്‍ത്തി എം.വി നികേഷ് കുമാര്‍ അഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയി ഭാഗ്യം പരീക്ഷിച്ചിരുന്നു. പ്രചരണ സമയത്ത് കിണറ്റില്‍ വരെ നികേഷ് കുമാര്‍ ഇറങ്ങിയെങ്കിലും മുസ്ലീം ലീഗിന്റെ കെ.എം ഷാജിയോട് പരാജയപ്പെട്ടു. ഇനി മാധ്യമ രംഗത്ത് ഇല്ല എന്നായിരുന്നു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ നികേഷ് കുമാര്‍ പ്രഖ്യാപിച്ചത്. പിന്നീട് നിലപാട് മാറ്റി. വീണ്ടും റിപ്പോര്‍ട്ടറില്‍ എത്തി. അവിടെ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങി. പിന്നീട് കണ്ണൂര്‍ സിപിഎമ്മിന്റെ ഭാഗമായി.
പാലക്കാടിന്റെ മാധ്യമ ചുമതലയും നികേഷില്‍ എത്തി. പെട്ടി വിവാദം പൊട്ടിപുറപ്പെട്ട ഹോട്ടലില്‍ നികേഷും താമസിച്ചിരുന്നു. ഈ വിവാദം ആളിക്കത്തിച്ചതിന്റെ പേരു ദോഷവുമെത്തി. സിപിഎമ്മിലെ സോഷ്യല്‍ മീഡിയ തലപ്പത്തും അരങ്ങേറ്റം പരാജയമാക്കി എം.വി നികേഷ് കുമാര്‍. എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം നവമാധ്യമങ്ങളെ ഒരുക്കുക എന്ന ചുമതല നികേഷ് ഏറ്റെടുക്കും എന്നാണ് സൂചന.