- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശരത് പവാറിന്റെ പിന്തുണ പിസി ചാക്കോയ്ക്കൊപ്പം; മന്ത്രി എകെ ശശീന്ദ്രനും കുട്ടനാട്ടിലെ വധശ്രമ ഗൂഢാലോചനയെ തള്ളുന്നു; പ്രഫുൽ പട്ടേലിനെ കൂടെ നിർത്തി തിരിച്ചടിക്ക് കുട്ടനാട് എംഎൽഎയും; തോമസ് കെ തോമസിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ എൻ സി പി ഔദ്യോഗിക വിഭാഗം; ആ കൊലപാതക ശ്രമം പാർട്ടിയെ പിളർത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാന എൻ.സി.പിയിൽ ചേരി പോര് രൂക്ഷം. ഏറെ നാളായി പുകയുന്ന പോര് തോമസ് കെ.തോമസ് എംഎൽഎയുടെ പുതിയ വെളിപ്പെടുത്തലോടെ മൂർച്ഛിച്ചു. കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടത്തി സീറ്റ് കൈക്കലാക്കാൻ സംസ്ഥാന ഭാരവാഹിയായ റെജി ചെറിയാൻ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം തോമസ് കെ.തോമസ് ചർച്ചയാക്കി. തോമസ് കെ തോമസിനെ എൻ സി പിയിൽ നിന്നും പുറത്താക്കിയേക്കും.
എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോയ്‌ക്കെതിരെയും തോമസ് കെ.തോമസ് ആരോപണമുന്നയിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ അദ്ദേഹം പരസ്യ ആരോപണം ഉന്നയിച്ചത് അച്ചടക്ക ലംഘനമായി കണ്ട് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന ഔദ്യോഗിക നേതൃത്വം. നേരത്തെ പരസ്യ പ്രതികരണം പാടില്ലെന്ന് ദേശീയ നേതൃത്വം സൂചന നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഇടപെടൽ. അതിനിടെ എൻസിപി ദേശീയ നേതൃത്വത്തിലെ പിളർപ്പ് കാര്യങ്ങൾ മാറ്റി മറിച്ചിട്ടുണ്ട്. നിലവിൽ ദേശീയ നേതൃത്വം ആർക്കൊപ്പം നിൽക്കുമെന്നതാണ് വസ്തുത.
കേരളത്തിൽ പിസി ചാക്കോയ്‌ക്കൊപ്പമാണ് മന്ത്രി എകെ ശശീന്ദ്രനും. .മന്ത്രി എ.കെ,.ശശീന്ദ്രൻ നടത്തിയ പ്രതികരണം ഇതിന്റെ സൂചനയായി. എൻ.സി.പിയിൽ ഒരാളെ കൊല്ലാൻ മാത്രമുള്ള ക്രൂരന്മാർ ആരുമില്ലെന്നും, തോമസ് കെ.തോമസിന് സംഘടനാരീതികൾ വശമില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ശശീന്ദ്രൻ പരിഹസിച്ചു. തോമസ് കെ തോമസിനെ പുറത്താക്കണമെന്നതാണ് ശശീന്ദ്രന്റേയും നിലപാട്.
സംഘടനാരീതിക്ക് നിരക്കാത്ത തരത്തിൽ പെരുമാറുന്ന ആളുകൾക്ക് പാർട്ടിയുടെ ഉന്നത പദവികൾ വഹിക്കാൻ അർഹതയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രിസ്ഥാനം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന തോമസ് കെ.തോമസിന്റെ വാദത്തിന് മറുപടിയായാണ് ശശീന്ദ്രന്റെ പ്രതികരണം. തനിക്കെതിരായി വധശ്രമമുണ്ടായെന്ന പരാതി തോമസ് കെ.തോമസ് ഇന്നലെ ഡി.ജി.പിക്ക് നൽകിയതോടെ, പാർട്ടിക്കകത്തെ പ്രതിസന്ധി പുതിയ തലത്തിലെത്തി.
എൻ.സി,പി അഖിലേന്ത്യാ അദ്ധ്യക്ഷൻ ശരദ് പവാറിനെ കണ്ട് തോമസ് കെ.തോമസിന്റെ അച്ചടക്ക ലംഘനത്തിനെതിരെ നടപടിയെടുക്കാൻ നേതൃത്വം സമ്മർദ്ദം ചെലുത്തുമെന്നാണ് സൂചന.. തനിക്കെതിരെ നടപടിയെടുത്താൽ പാർട്ടി പിളർത്താനാണ് തോമസ് കെ.തോമസിന്റെ നീക്കം. ഇതിന്റെ ഭാഗയായി അഖിലേന്ത്യാ തലത്തിൽ പാർട്ടിയിലുണ്ടായ പിളർപ്പിലെ മറുചേരിയെ ഒപ്പം കൂട്ടാനും അദ്ദേഹംശ്രമിച്ചേക്കും. തോമസ് കെ തോമസ് പ്രഫുൽ പട്ടേലുമായി സംസാരിച്ചെന്നും സൂചനയുണ്ട്. ശരത് പവാറിന്റെ ഉറച്ച പിന്തുണ പിസി ചാക്കോയ്‌ക്കൊപ്പമുണ്ട്.
ഡ്രൈവറെ ഉപയോഗിച്ച് തന്നെ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് തോമസ് കെ തോമസിന്റെ ആവശ്യം. എൻസിപി മുൻ പ്രവർത്തകസമിതി അംഗം റജി ചെറിയാനാണ് ഇതിനു പിന്നിലെന്ന് തോമസ് ആരോപിച്ചു. ഡ്രൈവർക്ക് പണം കൊടുത്തു. എൻസിപിയിലെ പ്രശ്‌നങ്ങളാണ് ഇതിനു പിന്നിൽ എന്നും തോമസ് ആരോപിച്ചു. ഡ്രൈവറായിരുന്ന തോമസ് കുരുവിളയ്ക്ക് (ബാബുക്കുട്ടി) പണം വാഗ്ദാനം ചെയ്ത് തന്റെ യാത്രാവിവരങ്ങൾ ഗൂഢാലോചനക്കാരെ അറിയിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് ഗൂഢാലോചന നടത്തിയത്. ഡ്രൈവറിന്റെ സംശയകരമായ പെരുമാറ്റം കണ്ട് അയാളെ ജോലിയിൽനിന്ന് മാറ്റി. അതിനുശേഷം റജി ചെറിയാനെന്ന വ്യക്തിയുടെ വീട്ടിൽ അയാൾ ഡ്രൈവറായി കയറി. മദ്യപിച്ചശേഷം തന്റെ പഴ്‌സണൽ സ്റ്റാഫ് അംഗത്തെ ഫോണിൽ വിളിച്ച മുൻ ഡ്രൈവർ തോമസ് കുരുവിള, തന്നെ അപായപ്പെടുത്തി കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റജി ചെറിയാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിനു നടുവിലെത്തുമ്പോൾ, കാറിന്റെ പിന്നിലിരുന്ന് ഉറങ്ങുന്ന തന്നെ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാനായിരുന്നു പദ്ധതി.
എൻസിപി ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാറിനെ മുൻ ഡ്രൈവർ ഫോണിൽ വിളിച്ച്, എംഎൽഎ എറണാകുളത്തെ മകന്റെ വീട്ടിലേക്കു തനിയെ വാഹനം ഓടിച്ചു പോകുമ്പോൾ ലോറി ഇടിച്ച് കൊലപ്പെടുത്തുമെന്നും ഉപതിരഞ്ഞെടുപ്പിൽ റജി ചെറിയാൻ മത്സരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5 ലക്ഷം രൂപ റജി ചെറിയാൻ തന്നതായും ബാക്കി കൃത്യത്തിനുശേഷം നൽകാമെന്ന് വാദ്ഗാനം ചെയ്തതായും ഡ്രൈവറായിരുന്ന തോമസ് കുരുവിള പറഞ്ഞിട്ടുണ്ട്. എംഎൽഎ ആയതുമുതൽ തനിക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് റജി ചെറിയാൻ.
തന്റെ കൂടെ നടക്കുന്നവരെ വാഹനാപകടത്തിൽ തീർക്കുമെന്ന് റജി ചെറിയാൻ എൻസിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷിനെ ഭീഷണിപ്പെടുത്തി. എല്ലാ പദ്ധതികളും ആസൂത്രണം ചെയ്യുന്നത് റജി ചെറിയാനാണ്. നേരത്തെ രണ്ടു തവണ പൊതുവേദിയിൽവച്ച് സ്ത്രീകളെക്കൊണ്ട് അസഭ്യം പറയിപ്പിച്ചു. അതിനുശേഷം തനിക്കെതിരെ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളുള്ളതിനാലാണ് കേസിൽ നിന്നു രക്ഷപ്പെടാനായത്. തന്നെ കൊലപ്പെടുത്താനും വ്യാജആരോപണങ്ങൾ ചമയ്ക്കാനും ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ