- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാക്കോയും തോമസ് കെ തോമസും ഒരുമിച്ചതിന് പിന്നിലെ എലത്തൂര്‍ ഫാക്ടര്‍ തിരിച്ചറിഞ്ഞ് സിപിഎം; മന്ത്രി ശശീന്ദ്രന് രാജിക്കില്ല; കേരള എന്‍സിപിയില്‍ കലാപം?
കൊച്ചി: കേരളത്തിലെ എന്‍.സി.പി.യില്‍ പ്രതിസന്ധി രൂക്ഷമായി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മുന്‍കൈയെടുത്ത് നടത്തുന്ന തോമസ് കെ. തോമസ് എം.എല്‍.എ.യെ മന്ത്രിയാക്കാനുള്ള നീക്കങ്ങളെ മന്ത്രി എകെ ശശീന്ദ്രന്‍ പിന്തുണയ്ക്കില്ല. ഇടതു മുന്നണിയും ശശീന്ദ്രനൊപ്പമാണ്. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് പിസി ചാക്കോ നീക്കം നടത്തുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എലത്തൂര്‍ സീറ്റില്‍ മത്സരിക്കാന്‍ വേണ്ടിയാണെന്നാണ് നിഗമനം. എലത്തൂര്‍ ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റാണ്. സിപിഎമ്മിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലം. ഈ സീറ്റ് ഇനിയാര്‍ക്കും നല്‍കാന്‍ സിപിഎം താല്‍പ്പര്യപ്പെടുന്നുമില്ല. […]
കൊച്ചി: കേരളത്തിലെ എന്‍.സി.പി.യില്‍ പ്രതിസന്ധി രൂക്ഷമായി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മുന്‍കൈയെടുത്ത് നടത്തുന്ന തോമസ് കെ. തോമസ് എം.എല്‍.എ.യെ മന്ത്രിയാക്കാനുള്ള നീക്കങ്ങളെ മന്ത്രി എകെ ശശീന്ദ്രന്‍ പിന്തുണയ്ക്കില്ല. ഇടതു മുന്നണിയും ശശീന്ദ്രനൊപ്പമാണ്. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് പിസി ചാക്കോ നീക്കം നടത്തുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എലത്തൂര്‍ സീറ്റില്‍ മത്സരിക്കാന്‍ വേണ്ടിയാണെന്നാണ് നിഗമനം. എലത്തൂര്‍ ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റാണ്. സിപിഎമ്മിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലം. ഈ സീറ്റ് ഇനിയാര്‍ക്കും നല്‍കാന്‍ സിപിഎം താല്‍പ്പര്യപ്പെടുന്നുമില്ല.
മന്ത്രിമാറ്റ വിഷയത്തില്‍ രണ്ടരക്കൊലത്തിന് ശേഷം മാറ്റമെന്ന തരത്തില്‍ അത്തരമൊരു ധാരണയില്ലെന്നു പറഞ്ഞിരുന്ന സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, ശശീന്ദ്രന്‍ വിഭാഗവുമായി തെറ്റിയതോടെയാണ് തോമസ് കെ. തോമസിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നത് തടയാന്‍ ശശീന്ദ്രന്‍ വിഭാഗവും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പി.സി. ചാക്കോയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനാണ് നീക്കം. ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായ സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവന്‍സമയ ആളെ വയ്ക്കണമെന്നാണ് ശശീന്ദ്രന്റെ ആവശ്യം. ശശീന്ദ്രനെ അനുകൂലിക്കുന്ന നേതാക്കള്‍ ദേശീയാധ്യക്ഷന്‍ ശരത്പവാറിനെ കാണും.
വരവുചെലവു കണക്കുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ചാക്കോയും ശശീന്ദ്രന്‍ വിഭാഗവും തമ്മില്‍ ഇടയുന്നതിലേക്ക് എത്തിയത്. ശശീന്ദ്രന്‍ വിഭാഗത്തിനാണ് പാര്‍ട്ടിയിലെ ട്രഷറര്‍ സ്ഥാനം. ശശീന്ദ്രന്‍ വിഭാഗം സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നതിനുള്ള രഹസ്യയോഗം കോഴിക്കോട്ട് വിളിച്ചുചേര്‍ത്തു. പി.സി. ചാക്കോയെ കോണ്‍ഗ്രസില്‍നിന്ന് എന്‍.സി.പി.യിലേക്ക് കൊണ്ടുവരുന്നത് ശശീന്ദ്രനായിരുന്നു. പിന്നീട് തെറ്റി. മന്ത്രിമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സി.പി.എം. തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസം ചാക്കോ പക്ഷത്തിനുണ്ട്. എന്നാല്‍ സിപിഎം മനസ്സ് അന്നും ഇന്നും ശശീന്ദ്രന് അനുകൂലമാണ്.
മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് തോമസ് കെ തോമസ് കുട്ടനാട് എംഎല്‍എയായത്. ശശീന്ദ്രന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇതിനൊപ്പം കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം മന്ത്രിയായിരുന്ന വ്യക്തിയെന്ന പദവിയും ശശീന്ദ്രന്‍ സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിശ്രമ ജീവിതത്തിന് ശശീന്ദ്രന്‍ തയ്യാറാകുമെന്ന് ചാക്കോ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിന് ഇല്ലെന്നാണ് ശശീന്ദ്രന്‍ നല്‍കുന്ന സൂചന.
എന്‍.സി.പി.യിലെ രണ്ട് എം.എല്‍.എ.മാരും രണ്ടരവര്‍ഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പിന്നീട് കോണ്‍ഗ്രസില്‍നിന്നു പി.സി. ചാക്കോയെത്തി എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായി. തോമസ് കെ തോമസുമായി നല്ല ബന്ധം പിസി ചാക്കോയ്ക്കുണ്ടായിരുന്നില്ല. ഇതെല്ലാം എന്‍സിപിയില്‍ പൊട്ടിത്തെറിയായി. എന്നാല്‍ പവാറിന്റെ പിന്തുണ പിസി ചാക്കോയ്ക്ക് അനുകൂലമായി. ശശീന്ദ്രന്‍ ഇനി നിയമസഭയിലേക്ക് മത്സരിക്കില്ല. ഇതോടെ എലന്തൂരില്‍ അടുത്ത തവണ പിസി ചാക്കോയ്ക്ക് മത്സരിക്കാം എന്ന അവസ്ഥയുണ്ട്. അതുകൊണ്ട് കൂടിയാണ് എന്‍സിപിയിലെ പ്രശന പരിഹാരം ചാക്കോ അജണ്ടയാക്കിയത്.
തോമസ് കെ. തോമസ് കലാപക്കൊടിയുയര്‍ത്തിയതോടെ അദ്ദേഹത്തിന്റെ അനുകൂലിയായ എന്‍. സന്തോഷ് കുമാറിനെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു ചാക്കോ മാറ്റുകയുംചെയ്തു. ഇതെല്ലാം എന്‍സിപിയെ പൊട്ടിതെറിയായി. പുതുതായി പാര്‍ട്ടിയിലെത്തിയ പ്രവാസിവ്യവസായി റെജി ചെറിയാന്‍, കുട്ടനാട് മണ്ഡലത്തില്‍ നോട്ടമിട്ടപ്പോള്‍ പി.സി. ചാക്കോ പിന്തുണ നല്‍കിയെന്നും ആക്ഷേപമെത്തി. ഈ പ്രശ്നമെല്ലാം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് എത്തിക്കുമെന്ന് പോലും സൂചനകളെത്തി.
അടുത്ത തവണ സീറ്റു കിട്ടില്ലെന്ന സാഹചര്യമുയര്‍ന്നതോടെ തോമസ് കെ. തോമസ് അതൃപ്തി പരസ്യമാക്കി. എന്നാലിപ്പോള്‍ റെജി ചെറിയാന്‍ എന്‍.സി.പി. വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേരുകയാണ്. ഇതോടെ ചാക്കോയും ആലപ്പുഴ ജില്ലാ ഘടകവുമായി തോമസ് കെ. തോമസ് രമ്യതയിലെത്തി. എന്‍.സി.പി.യിലെ അജിത് പവാര്‍ വിഭാഗം ബി.ജെ.പി.യിലേക്കു മാറിയത് കേരളത്തിലെ എന്‍.സി.പി.യിലും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തോമസ് കെ. തോമസ്, അജിത് പവാറിനൊപ്പം നിലകൊള്ളുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു. ഇതിനിടെയാണ് തോമസ് കെ തോമസും പിസി ചാക്കോയും അടുത്തത്. ഇത് ശശീന്ദ്രന് വെല്ലുവിളിയാവുകയും ചെയ്തു.