- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മെയ് അഞ്ചിനാണ് അച്ഛൻ മരിച്ചത്; സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ വാർഡ് അച്ഛനിലൂടെയാണ് കോൺഗ്രസ് പിടിച്ചെടുത്തത്; അച്ഛൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണം'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം പറയുന്നു
എറണാകുളം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായി ഇരുപത്തി ഒന്നുകാരിയായ നിഖിത ജോബി. പറൂർ വടക്കേക്കര പഞ്ചായത്തംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുറവൻതുരുത്ത് 11-ാം വാർഡിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് പ്രതിനിധിയാണ് നിഖിത. ജേർണലിസം ബിരുദധാരിയാണ് ഇരുപത്തൊന്നുകാരിയായ നിഖിത. പഞ്ചായത്ത് അംഗമായിരുന്ന പിതാവ് ജോബി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകൾ നിഖിത ജോബി മത്സരിച്ച് ജയിച്ചത്.
ഉപതിരഞ്ഞെടുപ്പിൽ മകൾ നിഖിത മത്സരിച്ച് വിജയിക്കുകയായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിൽ 228 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് നിഖിത വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് സുനി, എൻഡിഎ സ്ഥാനാർത്ഥി ഐ ബി കൃഷ്ണകുമാർ എന്നിവരായിരുന്നു. അച്ഛൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് നിഖിത പറയുന്നു.
'മെയ് അഞ്ചിനാണ് അച്ഛൻ മരിച്ചത്. തുടർന്നാണ് പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വീട്ടുകാരും പാർട്ടിപ്രവർത്തകരും നിർബന്ധിച്ചതോടുകൂടിയാണ് മത്സര രംഗത്തേക്കിറങ്ങിയത്. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന വാർഡ് അച്ഛനിലൂടെയാണ് കോൺഗ്രസ് പിടിച്ചെടുത്തത്. അതുകൊണ്ടുതന്നെ വാർഡിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ പാർട്ടിയും അച്ഛനും ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് അച്ഛനേക്കാൾ ഭൂരിപക്ഷവും നേടാനായത്.
തിരഞ്ഞെടുപ്പിൽ വിജയിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. അച്ഛനെ സഹായിച്ചിരുന്നതിനാൽ കുറച്ചു കാര്യങ്ങളൊക്കെ അറിയാം. അച്ഛൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന ആഗ്രഹമുണ്ട്. ഞാനൊരു ജേണലിസം ബിരുദധാരിയാണ്. മാധ്യമ പ്രവർത്തനമാണ് ഇഷ്ടം. രണ്ടര വർഷത്തിനുശേഷം മാധ്യമ രംഗത്തേക്ക് മടങ്ങിപ്പോകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം', നിഖിത ജോബി പറയുന്നു.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ വാർഡ് തിരിച്ചുപിടിച്ചത് കോൺഗ്രസ് നേതാവായ ജോബിയിലൂടെയായിരുന്നു. പിതാവായ ജോബിക്ക് 157 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നതെങ്കിൽ മകൾക്ക് 228 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി.




