കോട്ടയം: എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാണെന്നും പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിൽ ഇവിടത്തെ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യണം. അതുണ്ടാകരുതെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. മണ്ഡലത്തിന്റെ സ്ഥിതി എല്ലാവർക്കും അറിയാമെന്നും പുതുപ്പള്ളിയിൽ മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

ദേശീയ പാത വികസനത്തിന് 2011ലെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല. മനംകുളിർപ്പിക്കുന്ന വിധം ഇപ്പോൾ ദേശീയ പാതയുടെ പണി നടക്കുന്നു. എൽഡിഎഫ് സർക്കാരല്ല അധികാരത്തിൽ വന്നിരുന്നതെങ്കിൽ ദേശീയ പാതയുടെ അവസ്ഥ അതുപോലെ തുടരുമായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഗെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. എതിർപ്പുമായി വന്നവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സർക്കാരിനു കഴിഞ്ഞു. അതിന് എല്ലാവരും സഹകരിച്ചു. എൽഡിഎഫ് അല്ല അധികാരത്തിൽ വന്നതെങ്കിൽ ഗെയിൽ പദ്ധതിയും നടപ്പാകുമായിരുന്നില്ല.

ദേശീയതലത്തിൽ തന്നെ നമ്മുടെ ആരോഗ്യവിദ്യാഭ്യാസ രംഗങ്ങൾ വളരെ പ്രകീർത്തിക്കപ്പെടുകയാണ്. യുഡിഎഫിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗം വൻതകർച്ചയിലായിരുന്നു. പൊതുവിദ്യാലയത്തിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോകുകയായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എൽഡിഎഫ് സർക്കാർ നടപ്പാക്കി.

സംസ്ഥാനത്തിന്റെ വികസനം പറഞ്ഞ് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി, കഴിഞ്ഞ 7 വർഷം ഇടത് സർക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങളും എണ്ണിപ്പറഞ്ഞു. വികസനം നാടിനോടുള്ള പ്രതിബദ്ധതയിൽ ഉണ്ടാകുന്നതാണ്. പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാർത്ഥ സ്ഥിതി എല്ലാവർക്കും അറിയാം.

മണ്ഡലത്തിലെ പ്രശ്‌നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. ഏഴ് വർഷം മുൻപ് നിരാശയിലാണ്ട സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് ഇടത് സർക്കാരെത്തിച്ചു. പുതുപ്പള്ളിക്ക് അപ്പുറം കടക്കില്ലെന്നു കരുതിയ പവർ ഹൈവേ പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതെല്ലാം ഇടത് സർക്കാരിന്റെ വിജയമാണ്. ദേശീയ പാത വികസനത്തിന് 2011 ലെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. മറ്റിടങ്ങളെ അപേക്ഷിച്ച് വികസനം പോരാ എന്ന് പറയുന്ന പുതുപ്പള്ളിയിലും സ്‌കൂളുകൾ നന്നായി.

മറ്റുമണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വികസനം പുതുപ്പള്ളിയിൽ എത്തിയില്ല. പക്ഷേ, പുതുപ്പള്ളിയിലെ സ്‌കൂളുകൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പുരോഗതി പ്രാപിച്ചു. സർവതലസ്പർശിയായ വികസനമാണ് എൽഡിഎഫിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം സംഘപരിവാറിനോട് നോ പറഞ്ഞു. വെറുതെ പറയുകയല്ല. പ്രവൃത്തിയിലൂടെ തന്നെ അത് വ്യക്തമാക്കി. വർഗീയത അനുവദിക്കരുത്. കേരളം തലയുയർത്തിത്തന്നെ നിൽക്കുകയാണ്. കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഏതെങ്കിലും ഘട്ട