- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിച്ചിത്രത്താഴ് യഥാർത്ഥത്തിൽ താഴ്ന്ന ജാതിക്കാരുടെ കഥ; കഥാപാത്രങ്ങളിലും ഇതിവൃത്തങ്ങളിലും പ്രകടമാണ്; സിനിമാ മേഖലയിലും ജാതീയത ശക്തമെന്ന് സ്വാമി സച്ചിദാനന്ദ; കലാഭവൻ മണി, തിലകൻ എന്നീ നടന്മാർ ജാതീയതയുടെ പേരിൽ നിരസിക്കപ്പെട്ടുവെന്നും വിമർശനം
തിരുവനന്തപുരം: സിനിമാ മേഖലയിലും ജാതീയത ശക്തമാണെന്നും, കഥാപാത്രങ്ങളിലും ചിത്രത്തിന്റെ ഇതിവൃത്തങ്ങളിലും ഇത് പ്രകടമാണെന്നും ശിവഗിരി മഠം മേധാവിയും ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ.
കലാഭവൻ മണി, തിലകൻ തുടങ്ങിയ നടന്മാർ ജാതീയതയുടെ പേരിൽ നിരസിക്കപ്പെട്ടു. കുലീനമോ നല്ലതോ ആയ ഏതെങ്കിലും ഒരു കഥാപാത്രം സിനിമയിൽ ഉണ്ടെങ്കിൽ അത് സ്ഥിരമായി ഉയർന്ന ജാതിയിൽ നിന്നുള്ളവരായിരിക്കും. താഴ്ന്ന ജാതികളിൽ നിന്നുള്ള കഥാപാത്രങ്ങൾ അങ്ങനെ ചിത്രീകരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കലാഭവൻ മണിക്ക് അവാർഡ് നിഷേധിച്ചപ്പോൾ നേരിട്ട് പോയി കണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈഴവ സമുദായത്തിൽപ്പെട്ട ആലുംമൂട്ടിൽ കുടുംബത്തിൽ നടന്ന കൊലപാതകത്തെ ആസ്പദമാക്കിയാണ് മണിച്ചിത്രത്താഴ് എന്ന സിനിമ. സിനിമ ചെയ്തപ്പോൾ ഉയർന്ന ജാതിക്കാരായി ചിത്രീകരിച്ചു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പഴശ്ശിരാജ' ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. പഴശ്ശിരാജയുമായി താരതമ്യപ്പെടുത്തുമ്പോൾ വേലായുധപ്പണിക്കർ മഹാനായ നായകനായിരുന്നു. പണിക്കരുടെ പദവി പഴശ്ശിരാജയേക്കാൾ താഴ്ന്നത് ഏത് വിധത്തിലാണ്? എന്നാൽ കേരളത്തിലെ ബഹുജനമനസ്സിൽ പണിക്കർ എപ്പോഴും താഴ്ന്ന ജാതിയിൽ നിന്നുള്ള ഒരാളായാണ് കാണുന്നത്. ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'യുഗ പുരുഷൻ' എന്ന ചിത്രം മികച്ചതാണെങ്കിലും വാണിജ്യപരമായി വിജയിക്കാനായില്ല. കവി കുമാരൻ ആശാനെക്കുറിച്ച് അടുത്തിടെ ഇറങ്ങിയ ഒരു സിനിമയും തിയേറ്ററുകൾ കണ്ടെത്താൻ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ