- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്നാണ് പറഞ്ഞതെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്നാണ് പറഞ്ഞതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീങ്ങളെ തള്ളി പറഞ്ഞിട്ടില്ല, ക്രിസ്ത്യാനികളെ പറ്റിയും ഒന്നും പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പിന്നാക്കക്കാർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണ്. പറയുമ്പോൾ ചാടി വീണ് എതിർത്തിട്ട് കാര്യമില്ല. പറയുന്നതിൽ കഴമ്പുണ്ടോ എന്ന് നോക്കണം. ജാതിചിന്ത ഉണ്ടാകുന്നത് ജാതി വിവേചനം ഉണ്ടാകുമ്പോഴാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാര്യം പറയുമ്പോൾ മുസ്ലിം വിരോധിയാക്കുകയും ജാതി പറഞ്ഞുവെന്ന് പറയുകയും ചെയ്യരുത്. പിന്നാക്കക്കാർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണ്. സമചിത്തതയോടും ക്ഷമയോടെയും ചിന്തിച്ചാൽ സത്യം മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി
സിപിഎം സീറ്റുപോലും കേരളാ കോൺഗ്രസിന് കൊടുത്തു. സിപിഐ സീറ്റ് ആർക്കാണ് കൊടുത്തത്. മുസ്ലിം സമുദായത്തിൽ നിന്ന് പത്ത് പേരെങ്കിലുമുണ്ടോ ആ പാർട്ടിയിൽ. പിന്നാക്കക്കാരനും അധസ്ഥിതനും ഒന്നും കിട്ടുന്നില്ല. രാജ്യസഭാംഗങ്ങളുടെ പട്ടിക ഇതിന് ഉദാഹരണമാണെന്നും നടേശൻ ചൂണ്ടിക്കാട്ടി.