- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിന്റെ രാജ്യക്കാര്യത്തില്‍ നോ കമന്റ്‌സ്; മുകേഷ് അംഗമായ കമ്മിറ്റി സിനിമാ നയരൂപീകരണ കമ്മിറ്റി അല്ലെന്നും മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: നയരൂപീകരണകമ്മിറ്റിയില്‍ ഇപ്പോഴും നടനും എം.എല്‍.എയുമായ മുകേഷ് തുടരുന്നതില്‍ വിചിത്രമായ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. മുകേഷ് അംഗമായ കമ്മിറ്റി സിനിമാ നയരൂപീകരണ കമ്മിറ്റി അല്ലെന്ന് മന്ത്രി വ്യക്തമാക്കി. 11 പേരുള്ള കമ്മിറ്റിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതല മാത്രമാണെന്നും മന്ത്രി പറഞ്ഞു. സിനിമാനയം രൂപീകരിക്കേണ്ടത് സര്‍ക്കാരും മന്ത്രിസഭയുമാണ് എന്നാണ് സജി ചെറിയാന്റെ വിശദീകരണം. മുകേഷിന്റെ രാജ്യക്കാര്യത്തില്‍ നോ കമന്റ്‌സ് എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. അതേ സമയം നടിയുടെ ലൈംഗികാരോപണ പരാതിയില്‍ സെപ്റ്റംബര്‍ മൂന്നുവരെ ജില്ലാ […]
തിരുവനന്തപുരം: നയരൂപീകരണകമ്മിറ്റിയില്‍ ഇപ്പോഴും നടനും എം.എല്‍.എയുമായ മുകേഷ് തുടരുന്നതില്‍ വിചിത്രമായ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. മുകേഷ് അംഗമായ കമ്മിറ്റി സിനിമാ നയരൂപീകരണ കമ്മിറ്റി അല്ലെന്ന് മന്ത്രി വ്യക്തമാക്കി. 11 പേരുള്ള കമ്മിറ്റിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതല മാത്രമാണെന്നും മന്ത്രി പറഞ്ഞു.
സിനിമാനയം രൂപീകരിക്കേണ്ടത് സര്‍ക്കാരും മന്ത്രിസഭയുമാണ് എന്നാണ് സജി ചെറിയാന്റെ വിശദീകരണം. മുകേഷിന്റെ രാജ്യക്കാര്യത്തില്‍ നോ കമന്റ്‌സ് എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
അതേ സമയം നടിയുടെ ലൈംഗികാരോപണ പരാതിയില്‍ സെപ്റ്റംബര്‍ മൂന്നുവരെ ജില്ലാ സെഷന്‍സ് കോടതി മുകേഷിന്റെ അറസ്റ്റ് തടഞ്ഞു. മുകേഷ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ മൂന്നിന് കോടതി കേസ് വീണ്ടും പരിഗണിക്കും.
നടിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി മുകേഷ് കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ബ്ലാക്മെയില്‍ ചെയ്യാന്‍ പരാതിക്കാരി ശ്രമിച്ചുവെന്നും മുകേഷ് ഹര്‍ജിയില്‍ ആരോപിച്ചു.
ജാമ്യഹര്‍ജിയില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദീകരണം തേടി. മൂന്നിന് കേസില്‍ വിശദമായ വാദം കേള്‍ക്കും. തുടര്‍ന്നായിരിക്കും ജാമ്യത്തില്‍ തീര്‍പ്പ് കല്പിക്കുക.
നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ കൊച്ചി മരട് പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.