- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിപ്പിച്ച പേരുകള്‍ പുറത്തുവരുമോ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.ആര്‍ ശിവശങ്കരന്‍ എന്നിവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ദേശീയ വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി നേഗി, […]
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.ആര്‍ ശിവശങ്കരന്‍ എന്നിവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ദേശീയ വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി നേഗി, അംഗം ഡെലീന കോങ്ഡപ് എന്നിവര്‍ക്കാണ് നിവേദനം നല്‍കിയിരുന്നത്.
മൊഴി നല്‍കിയവരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന്് ചൂണ്ടിക്കാട്ടിയാണ് ചില ഭാഗങ്ങള്‍ ഒഴിവാക്കാനും ആരുടെയും പേര് പരാമര്‍ശിക്കാതെ റിപ്പോര്‍ട്ട് പുറത്തുവിടാനും വിവരാവകാശ കമ്മീഷന്‍ തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം അവസാന നിമിഷം വരെയും ഹൈക്കോടതിയില്‍ ഉള്‍പ്പെടെ നടന്നിരുന്നു. ഇതിനൊടുവിലാണ് നിര്‍ണായക ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പരസ്യമാക്കിയത്.
റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്തുവന്നതോടെ ഗുരുതര ആരോപണങ്ങളുമായി ജൂനിയര്‍ നടിമാരും വനിതാ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി. മലയാള ചലച്ചിത്രമേഖലയില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുളള കോളിളക്കമാണ് റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ടത്. സിപിഎം സഹയാത്രികനായ സംവിധായകന്‍ രഞ്ജിത്ത്, നടനും സിപിഎം എംഎല്‍എയുമായ മുകേഷ് എന്നിവര്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതില്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു.
ഷൂട്ടിംഗിന് വേണ്ടി വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചുവെന്ന് ഉള്‍പ്പെടെ രഞ്ജിത്തിനെതിരെ ബംഗാളി നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. താരസംഘടനയായ അമ്മയുടെ ഭരണസമിതിയും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവച്ചിരുന്നു. സത്യാവസ്ഥ പുറത്തുവരണമെന്നും ഇരയാക്കപ്പെട്ട സ്ത്രീകളുടെ എല്ലാവിധ സ്വകാര്യതയും സംരക്ഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
നിലവില്‍ നടപടിയെടുക്കുന്നത് മറ്റ് പല സംഭവങ്ങളുടെയും ആരോപണങ്ങളുടെയും പേരിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ധൈര്യം കിട്ടിയ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുളള പേരുകളില്‍ ഇതുവരെ നടപടികള്‍ എടുത്തിട്ടില്ലെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ ആരുടെയൊക്കെ പേരുകളാണ് പറഞ്ഞിട്ടുളളതെന്നും അവര്‍ക്ക് എന്താണ് സര്‍ക്കാരുമായി ബന്ധമെന്നും പൊതുസമൂഹം അറിയണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.