- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മറ്റുള്ളവര്‍ക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാര്‍; മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം'; എം വി ഗോവിന്ദന്‍ മറുപടിയുമായി ആനിരാജ
ന്യൂഡല്‍ഹി: മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടിനെ വിമര്‍ശിച്ച് സിപിഐ നേതാവ് ആനി രാജ. ഇടതു പക്ഷം എന്നാല്‍ സ്ത്രീപക്ഷമാണ്. മറ്റുള്ളവര്‍ തെറ്റ് ചെയ്തിട്ടുണ്ടാവും. അവര്‍ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടത്. രാജ്യത്തെ മറ്റുള്ളവര്‍ക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു. അതിജീവിതകള്‍ക്ക് കൂടി നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവരെ ബോധ്യപ്പെടുത്തണമെന്നും ആനി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം. […]
ന്യൂഡല്‍ഹി: മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടിനെ വിമര്‍ശിച്ച് സിപിഐ നേതാവ് ആനി രാജ. ഇടതു പക്ഷം എന്നാല്‍ സ്ത്രീപക്ഷമാണ്. മറ്റുള്ളവര്‍ തെറ്റ് ചെയ്തിട്ടുണ്ടാവും. അവര്‍ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടത്. രാജ്യത്തെ മറ്റുള്ളവര്‍ക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു. അതിജീവിതകള്‍ക്ക് കൂടി നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവരെ ബോധ്യപ്പെടുത്തണമെന്നും ആനി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം. അല്ലെങ്കില്‍ സര്‍ക്കാരിന് മുകളില്‍ നിഴല്‍ വീഴുമെന്നും ആനി രാജ പറഞ്ഞു. നീതി ഉറപ്പാക്കുന്നുണ്ടെന്ന് ഇരകള്‍ക്ക് ബോധ്യം വരണമെന്നും ആനിരാജ പ്രതികരിച്ചു. രാജ്യത്ത് മറ്റെവിടെയും ഇടതുപക്ഷ സര്‍ക്കാറില്ല. പ്രതികരണം എന്തെന്ന് വലിയ പ്രതീക്ഷയോടെ നോക്കുന്ന സമയമാണിത്. അതിന്റെ ഗൗരവം കേരളത്തിലെ സര്‍ക്കാര്‍ എടുക്കുമെന്നു കരുതുന്നു. കേരളം ഒരു വാട്ടര്‍ ഷെഡ് മൂവ്‌മെന്റിലൂടെ കടന്നു പോകുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവായ വൃന്ദ കാരാട്ടും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന് എതിരെയുള്ള ആരോപണത്തിലും ആനിരാജ പ്രതികരിച്ചു. ഇടതുപക്ഷത്തിന് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകള്‍ എല്ലാം അദ്ദേഹത്തിന് നേരെയാണെന്നും ആനി രാജ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അമാന്തം കാട്ടിയിട്ടില്ല. കുറ്റാരോപിതനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്‍ രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാല്‍ അവരാരും രാജിവെച്ചിട്ടില്ലെന്നും ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചാല്‍ കുറ്റവിമുക്തനായാല്‍ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കേരളത്തില്‍ ഉണ്ടാക്കിയതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇത് ജുഡീഷ്യല്‍ കമ്മീഷനല്ല. ഹേമ കമ്മിറ്റി നല്‍കിയ ശുപാര്‍ശ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സിനിമാ രംഗത്ത് ഐസിസി ആദ്യം തുടങ്ങിയത് കേരളത്തിലാണ്. സിനിമാ നയ രൂപീകരണത്തിന് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിനിമാ കോണ്‍ക്ലേവിന് എതിര്‍ നിലപാടുകളുമുണ്ട്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകും. നിയമനിര്‍മ്മാണവും ട്രിബ്യൂണലും അനിവാര്യമാണ്. ജസ്റ്റിസ് ഹേമ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത്. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നം ഉണ്ടായിരുന്നു. അതിനാലാണ് അത് പുറത്ത് വിടാതിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു അമാന്തവും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ഭരണകക്ഷി എംഎല്‍എക്കെതിരെ പോലും കേസെടുത്തു. ഇത് രാജ്യത്തിന് മാതൃകയാണ്. ഗുസ്തി താരങ്ങളുടെ പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുകേഷ് രാജിവെക്കണമെന്ന നിലയില്‍ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ച നടത്തി. രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും സ്തീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. കേരളത്തില്‍ 2 എംഎല്‍എമാര്‍ക്കെതിരെ കേസുണ്ട്. ഒരാള്‍ ജയിലിലും കിടന്നു. എന്നിട്ടും 2 പേരും രാജിവെച്ചില്ല. ഉമ്മന്‍ചാണ്ടി അടക്കം നിരവധി നേതാക്കളുടെ പേരില്‍ കേസ് മുന്‍പ് വന്നിട്ടുണ്ട്. അവരാരും രാജി വച്ചിട്ടില്ല. മന്ത്രിമാരെ പോലെ എക്‌സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കില്‍ മാറ്റി നര്‍ത്താം. കുറ്റം ആരാപിക്കപ്പെട്ട ജനപ്രതിനിധി രാജി വച്ചശേഷം നിരപരാധിത്വം തെളിഞ്ഞാല്‍ തിരിച്ച് വരവിന് അവസരമുണ്ടാകില്ല. എന്നാല്‍ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസ് അന്വേഷണത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഒരു ആനുകൂല്യവും മുകേഷിന് നല്‍കില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.