- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നൈസ് ഡേ' എന്ന അടിക്കുറിപ്പോടെ ട്രോളി ബാഗുമായി ഗിന്നസ് പക്രുവിന്റെ പോസ്റ്റ്; കെ.പി.എമ്മിലല്ലല്ലോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ട്രെന്‍ഡിനൊപ്പം എന്ന് കമന്റ് ബോക്‌സ്
നടന്‍ ഗിന്നസ് പക്രു ഇട്ട ഒരു പോസ്റ്റ് വൈറലായി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം കത്തിക്കയറുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ നടന്‍ ഗിന്നസ് പക്രു പങ്കുവച്ച ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
കെ.പി.എമ്മില്‍ അല്ലല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കമന്റ് ചെയ്തത്. കെ.പി.എം ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. മറ്റനേകം പേരും പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം കമന്റ് ചെയ്യുന്നുണ്ട്. പക്രുവും ട്രോളി തുടങ്ങിയോ എന്നും കറുപ്പല്ല നീല ട്രോളിയാണെന്നുമെല്ലാമാണ് ചിലരുടെ കമന്റ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അനുകൂലിക്കുന്നവര്‍ കമന്റു ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ധരാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ കെ.പി.എം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. പാലക്കാട് കെപിഎം റീജന്‍സിയിലേക്കു യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളി ബാഗില്‍ നിറയെ പണം കൊണ്ടുവന്നു എന്നാണ് എല്‍ഡിഎഫ്, ബിജെപി ആരോപണം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.
ട്രെന്‍ഡിനൊപ്പം എന്നാണ് കമന്റ് ബോക്‌സ് ചിത്രത്തെ വിലയിരുത്തുന്നത്. എന്നാല്‍ ട്രോളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ട്രോളിയത് കോണ്‍ഗ്രസിനെയാണോ സിപിഎമ്മിനെയാണോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. രാഹുലിനെ ട്രോളിയതാണ് എന്നാണ് ഇടതുപക്ഷ അനുഭാവികള്‍ പറയുന്നെങ്കിലും കോണ്‍ഗ്രസുകാരുടെ പക്ഷം നേരെ തിരിച്ചാണ്. എ.എ റഹീമിനെ ട്രോളിയതാണ് എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. പെട്ടിയാണ് ഇപ്പോള്‍ താരമെന്നും ബിരിയാണ് ചെമ്പ് റെസ്റ്റിലാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
അതിനിടെ പാലക്കാട് തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കളക്ടറോടാണ് പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.