- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരങ്ങള്‍ക്ക് ദുരന്ത നിവാരണ നിധി രൂപീകരിക്കണം: കേരളം മുന്നോട്ടുവച്ച നിര്‍ദ്ദേശം പതിനാറാം ധനകാര്യ കമ്മീഷന്റെ ആലോചനാ യോഗത്തില്‍; ഫണ്ട് വിതരണത്തിലെ മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്നും ആവശ്യം
നഗരങ്ങള്‍ക്ക് ദുരന്ത നിവാരണ നിധി രൂപീകരിക്കണം: കേരളം
ന്യൂഡല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുരന്ത പ്രതികരണ നിധിക്ക് സമാനമായി നഗര ഭരണകൂടങ്ങള്‍ക്കും ഫണ്ട് രൂപീകരിക്കണമെന്ന് നവംബര്‍ 26 ന് ഡല്‍ഹിയില്‍ ചേര്‍ന്ന പതിനാറാം ധനകാര്യ കമ്മിഷന്റെ കൂടിയാലോചനാ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. ദുരന്തമുഖത്ത് ആദ്യം എത്തുന്നത് പ്രാദേശിക സര്‍ക്കാരുകളാണ്. ദുരന്ത സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള മാസ്റ്റര്‍ പ്ലാനുകളുടെ രൂപീകരണത്തിലാണ് കേരളത്തിലെ നഗരസഭകള്‍. കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജജമാക്കണമെന്ന നിര്‍ദ്ദേശമാണ് കേരളം മുന്നോട്ടു വച്ചത്.
ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് വിതരണത്തിലുള്ള കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായ മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യവും ഉന്നയിച്ചു. ജനസംഖ്യ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റുകള്‍ നല്‍കുന്നതിനാല്‍ കേരളത്തിലെ ഒട്ടുമിക്ക നഗരസഭകളും സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പുറത്താകുകയാണ്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടിന്റെ പ്രയോജനം കേരളത്തിലെ ഭൂരിഭാഗം നഗരസഭകള്‍ക്കും ലഭിച്ചില്ല. കുറഞ്ഞത് ജനസംഖ്യ 50,000 വേണമെന്ന് ആയിരുന്നു മാനദണ്ഡം. ധനകാര്യ കമ്മിഷന്‍ ഗ്രാന്റിലെ ടൈഡ് അണ്‍ടൈഡ് വേര്‍തിരിവ് കേരളത്തിന് ഗുണകരമല്ലെന്നും പുതിയ റോഡുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥകള്‍ തടസമാകുന്നു വെന്നും അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ യോഗത്തെ അറിയിച്ചു.
ദേശീയ നയത്തിന് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ കുറവ് വന്നു. എന്നാല്‍ ജനസംഖ്യ മാനദണ്ഡമായി സ്വീകരിച്ച് ഗ്രാന്റില്‍ തുടര്‍ച്ചയായി കുറവു വരികയാണ്. സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് ഗ്രാന്റ് വിതരണം ചെയ്യാന്‍ പതിനാറാം ധനകാര്യ കമ്മിഷന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരങ്ങളുടെ സമഗ്രമായ വികസനത്തിന് കൂടുതല്‍ പണം ഗ്രാന്റ് ആയി നല്‍കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. നഗരസഭകളെ സാമ്പത്തികമായി സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ കൂടുതല്‍ നികുതി അധികാരങ്ങള്‍ നല്‍കണമെന്നും ചെയര്‍മാന്‍ കമ്മിഷനോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ നഗര ഭരണകൂടങ്ങളെ ശാക്തീകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനാണ് ആലോചനയോഗം ഡല്‍ഹിയില്‍ ചേര്‍ന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ തിരഞ്ഞെടുത്ത നഗര അധ്യക്ഷന്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. നഗരപ്രദേശങ്ങളിലെ പ്രാദേശിക ഭരണസമിതികളുടെ അഭിപ്രായങ്ങള്‍ ആരായാന്‍ ആദ്യമായാണ് ധനകാര്യ കമ്മിഷന്‍ യോഗം വിളിച്ചു ചേര്‍ക്കുന്നത്. പതിനാറാം ധനകാര്യ കമ്മീിന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയയും മറ്റ് കമ്മീഷന്‍ അംഗങ്ങളും യോഗത്തില്‍ സന്നിഹിതരായിരുന്നു. കേരളത്തിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ യോഗം അവസരം ഒരുക്കിയെന്നും നിര്‍ദ്ദേശങ്ങളില്‍ പലതും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ യോഗത്തില്‍ ഉറപ്പു നല്‍കിയതായും അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.S
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്