- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മാര്‍ട്ട് സിറ്റി പദ്ധതി: നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല; ആര്‍ബിട്രേഷന്‍ നടപടികളുമായി പോയാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ കിടക്കും; സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി
സ്മാര്‍ട്ട് സിറ്റി: സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി
ന്യൂഡല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കമ്പനി നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല. ആര്‍ബിട്രേഷന്‍ നടപടികളുമായി പോയാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ കിടക്കും. ടീക്കോമില്‍ നിന്ന് തിരിച്ചെടുക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ല. ബാജു ജോര്‍ജ്ജ് കരാറില്‍ ഒപ്പിട്ടില്ല. വിഷയം അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തിയതാണെന്നും പി.രാജീവ് പറഞ്ഞു. പദ്ധതിയില്‍ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നല്‍കി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
നിയമോപദേശമനുസരിച്ചാണ് സര്‍ക്കാര്‍ നീങ്ങുന്നത്. സംസ്ഥാന താല്പര്യം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുക. കരാറിന് അകത്ത് നിന്ന് കൊണ്ട് തന്നെ സാമ്പത്തിക നഷ്ടം വരാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വേഗത്തില്‍ ഭൂമി കൈമാറ്റം നടക്കാനാണ് ഇത്തരമൊരു നീക്കം. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകില്ല. മറ്റു നിയമ സങ്കീര്‍ണത ഒഴിവാക്കാനാണ് ഇത്തരം ഒരു വഴി സ്വീകരിക്കുന്നതെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.
അതേ സമയം, സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാന്‍ തീരുമാനിച്ചത് നിയമോപദേശത്തിന്റ അടിസ്ഥാനത്തിലെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. യുഎഇ മായുള്ള നല്ല ബന്ധം നിലനിര്‍ത്താനാണ് കരാര്‍ വ്യവസ്ഥ ലംഘിച്ചിട്ടും ആര്‍ബിട്രേഷന്‍ നടപടിയിലേക്ക് പോകാത്തതെന്ന വാദവും വ്യവസായ വകുപ്പ് നിരത്തുന്നു.
ടീകോം കരാര്‍ ലംഘിച്ചാല്‍ ചെയ്യേണ്ടെ കാര്യങ്ങളെ കുറിച്ചുള്ള വ്യവസ്ഥയിലെ ചില ഭാഗം കമ്പനിക്ക് അനുകൂലമായി വ്യാഖ്യാനിച്ചാണ് സര്‍ക്കാര്‍ തീരുമാനം. നിയമവകുപ്പിന്റെയും എജിയുടേയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടീകോം മുടക്കിയ പാട്ടത്തുകയും നിക്ഷേപവും കണ്ടെത്തി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്നാണ് വ്യവസായവകുപ്പ് വിശദീകരണം. യുഎഇ സര്‍ക്കാറിന് പങ്കാളിത്തമുള്ള ടീകോമിനെ പിണക്കി കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം വരുന്നത് ഒഴിവാക്കലും ലക്ഷ്യമെന്നും വാദമുണ്ട്. പക്ഷെ അപ്പോഴും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ ഭൂമി കയ്യില്‍വെച്ച് കരാര്‍ വ്യവസ്ഥ ലംഘിച്ച സ്ഥാപനത്തോട് ഇത്ര മൃദുസമീപനം എന്തിനെന്ന ചോദ്യം ബാക്കിയാണ്.