- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല, അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും; റാപ്പര്‍ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി
റാപ്പര്‍ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി
കൊല്ലം: മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല, അത് മനുഷ്യരെ കൊല്ലുമെന്നും ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ എംഎ ബേബി വ്യക്തമാക്കി.
കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെയുള്ള എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്.
റെഗ്ഗി സംഗീതത്തിന്റെ ആചാര്യന്‍ ജമയ്ക്കക്കാരനായ കറുത്ത പാട്ടുകാരന്‍ ബോബ് മാര്‍ലിയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് മാര്‍ലിയുടെ പാട്ടും ഇഷ്ടമാണ്, പാന്‍ ആഫ്രിക്കന്‍ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല.