- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സമസ്തയില്‍ ഒരുപാട് നല്ല പണ്ഡിതന്മാരുണ്ട്; നദ്വി പണ്ഡിത വേഷം ധരിച്ച നാറി'; വിവാദ പ്രസ്താവനയില്‍ പ്രതിഷേധവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം
വിവാദ പ്രസ്താവനയില്‍ പ്രതിഷേധവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം
കോഴിക്കോട്: ജനപ്രതിനിധികള്‍ക്ക് അവിഹിത ഭാര്യമാരുണ്ടെന്ന സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്വിയുടെ വിവാദപ്രസ്താവനയില്‍ കടുത്ത വിമര്‍ശനവുമായി സിപിഎം. പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്വിയെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖില്‍ അഹമ്മദ് പറഞ്ഞു. നദ്വിയുടെ വിവാദ പ്രസ്താവനയില്‍ മടവൂരില്‍ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സമസ്തയില്‍ ഒരുപാട് നല്ല പണ്ഡിതന്മാരുണ്ട്. അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത വ്യക്തിയാണ് നദ്വിയെന്നും അഡ്വ. അഖില്‍ അഹമ്മദ് പറഞ്ഞു. മന്ത്രിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും അവിഹിത ഭാര്യമാരുണ്ട് എന്ന വിവാദ പരാര്‍ശമാണ് ഡോ. ബഹാവുദ്ദീന്‍ നദ്വി നടത്തിയത്. പലര്‍ക്കും വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നത് എന്നുമായിരുന്നു നദ്വി പറഞ്ഞിരുന്നു.
'കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നേതാവായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. ഇഎംഎസിന്റെ അമ്മയുടെ വിവാഹം അവര്‍ക്ക് പതിനൊന്ന് വയസുള്ളപ്പോഴാണ്. ഇത് 21ാം നൂറ്റാണ്ടാണ്, 20ാം നൂറ്റാണ്ടില്‍ നടന്ന സംഭവമാണിത്. 11ാം വയസില്‍ വിവാഹിത ആയതിന്റെ പേരില്‍ ഇഎംഎസിന്റെ മാതാവിനെ ആരെങ്കിലും ഇകഴ്ത്തുകയോ പരിഹസിക്കുകയോ ചെയ്യാറുണ്ടോ?
ഇത് ഇഎംഎസിന്റെ മാതാവിന്റെ മാത്രം കാര്യമല്ല. പലരുടെയും കാര്യം ഇതാണ്. പിന്നെ ബഹുഭാര്യത്വത്തിന്റെ കാര്യത്തില്‍, നമ്മുടെ നാട്ടില്‍ മാന്യരായി നടക്കുന്ന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഒക്കെ ഒരു ഭാര്യയും വേറെ ഇന്‍ ചാര്‍ജ് ഭാര്യയും ഉണ്ടാകും. അതില്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാകില്ല. ഇവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണ്. ഇവരാണ് ബഹുഭാര്യത്വം എതിര്‍ക്കുന്നത്,' ഇങ്ങനെയായിരുന്നു ഡോ. ബഹാവുദ്ദീന്‍ നദ്വിയുടെ പ്രസ്താവന.