- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എന്‍ഡിപി എല്‍ഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകള്‍ വ്യക്തിപരം; എന്‍ഡിഎ ശക്തമായ ത്രികോണ മത്സരം കൊണ്ടുവരും; കുറഞ്ഞത് 25 സീറ്റില്‍ ജയിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: എസ്എന്‍ഡിപി എല്‍ഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകള്‍ വ്യക്തിപരമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി. മൂന്നാംപിണറായി സര്‍ക്കാര്‍ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞതും വ്യക്തിപരമാണ്. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എന്‍ഡിപിയുടെ ഭൂരിപക്ഷം നേതാക്കളും ബിഡിജെഎസ് ഭാരവാഹികളാണ്. എസ്എന്‍ഡിപി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലോ ചൂലോ അല്ല. എസ്എന്‍ഡിപിയും ബിഡിജെഎസും രണ്ടാണ് എന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
ബിഡിജെഎസ് എന്‍ഡിഎയില്‍ സംതൃപ്തരാണ്. സന്തോഷം ഉള്ളത് കൊണ്ടാണ് എന്‍ഡിഎയില്‍ തുടരുന്നത്. ബിഡിജെഎസിന് കേരളത്തില്‍ വ്യക്തമായ സ്വാധീനം ഉണ്ടെന്ന് മുന്നണികള്‍ക്ക് അറിയാം. 140 മണ്ഡലങ്ങളിലും ബിഡിജെഎസിനു സ്വാധീനമുണ്ട്. എന്‍ഡിഎ ശക്തമായ ത്രികോണ മത്സരം കേരളത്തില്‍ കൊണ്ട് വരും. കുറഞ്ഞത് 25 സീറ്റില്‍ ജയിക്കും. തദ്ദേശതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തിരുവന്തപുരത്ത് ഉള്‍പ്പടെ ജയിച്ചത് ബിഡിജെഎസ് പിന്തുണയോടെയാണ്. എന്‍ഡിഎയില്‍ അവഗണനയില്ല. അത് മാധ്യമസൃഷ്ടിയാണ്.
എന്‍എസ്എസും എസ്എന്‍ഡിപിയും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്, ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എന്നത് കോണ്‍ഗ്രസിന്റെ ആരോപണം മാത്രമാണ്. തിരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ല എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.


