- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് നേരിട്ട് പുറത്താക്കാം; 'കടക്ക് പുറത്ത്' വെബ്സൈറ്റുമായി കോണ്‍ഗ്രസ്; വെബ്സൈറ്റില്‍ സര്‍ക്കാരിന്റെ കുറ്റപത്രവും; ജനങ്ങള്‍ക്ക് പരാതി രേഖപ്പെടുത്താം

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണം ശക്തമാക്കുന്നതിനായുള്ള 'കടക്ക് പുറത്ത്' ഡിജിറ്റല്‍ ക്യാംമ്പെയിന്റെ ഭാഗമായി കുറ്റപത്രവും വെബ്‌സൈറ്റും പുറത്തിറക്കി കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ 'സിംഹാസനത്തില്‍ നിന്ന് പുറത്താക്കാന്‍' കഴിയുന്ന രീതിയിലാണ് വെബ്‌സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരായ പരാതികള്‍ രേഖപ്പെടുത്താനും സൗകര്യമുണ്ട്.
ഡിജറ്റല്‍ മാധ്യമം വഴി നടത്തുന്ന കാമ്പയിന്റെ ഭാഗമായി സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി. സിപിഎം ആര്‍എസ്എസ് ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞ വാചകമാണ് കടക്ക് പുറത്ത്. അധികാര ധാര്‍ഷ്ട്യത്തിന്റെ പ്രതീകമെന്ന നിലയില്‍ ഇതിനെ പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്. 6ന് തുടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയ
പ്രചരണജാഥക്ക് മുന്നോടിയായാണ് കടക്ക് പുറത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാരിനെതിരായ കുറ്റപത്രത്തിനൊപ്പം ജനങ്ങളുടെ പരാതികള്‍ ശേഖരിക്കുന്നതിന് വെബ് സൈറ്റ്, പാട്ടുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളും പുറത്തിറക്കും. മുഖ്യമന്ത്രിയെ പ്രതീകാത്മകമായി പുറത്താക്കുന്നതിനുളള സൗകര്യവും കടക്ക് പുറത്ത് .കോം എന്ന പേരിലുളള വെബ് സൈറ്റിലുണ്ട്.
മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്‌തോ വെബ്‌സൈറ്റിലേക്ക് എത്തിച്ചേരാനാകും. വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങള്‍, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്. പിആര്‍ ഭരണം മുതല്‍ അമ്പലമോഷണം വരെയാണ് കുറ്റപത്രത്തിലുള്ളത്. വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം


