- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കം നടത്തിയത്; പോസ്റ്റര്‍ അടിച്ചത്; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; സീറ്റ് ഇല്ലെങ്കിലും പരാതിയില്ല'; സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് പോസ്റ്റര്‍ അടിച്ചതില്‍ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പെ സ്വന്തം പേരില്‍ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും പോസ്റ്റര്‍ അടിച്ചത് അതിന്റെ ഭാഗമായാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. സീറ്റില്ലെങ്കിലും പരാതിയില്ല. തനിക്കെല്ലാം പാര്‍ട്ടിയാണ് പലവിധത്തില്‍ പരിഗണിക്കാമല്ലോയെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാം എന്ന് പറഞ്ഞത് കെപിസിസി അധ്യക്ഷനാണ്. കാര്യങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ദീപ്തി പറഞ്ഞു. കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സില്‍ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സര്‍വ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു ദീപ്തി പോസ്റ്റര്‍ അടിച്ചുതുടങ്ങിയത്. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്ററുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ പിന്നീട് ദീപ്തി നിര്‍ദേശം നല്‍കുകയായിരുന്നു.
കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രഖ്യാപനം വരുന്നതിന് മുന്‍പെ കൊച്ചി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി ദീപ്തി മേരി വര്‍ഗീസിന്റെ പേരില്‍ പോസ്റ്റര്‍ പ്രിന്റ് ചെയ്തു തുടങ്ങിയത്. സര്‍വ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റര്‍ തയ്യാറാക്കിയത്. കൊച്ചി സ്ഥാനാര്‍ത്ഥി ആരെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ദീപ്തി മേരി വര്‍ഗീസിന്റെ പോസ്റ്റര്‍ പ്രവര്‍ത്തകര്‍ അടിച്ചു തുടങ്ങിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സില്‍ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്ററുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ദീപ്തി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അവശേഷിക്കുന്ന സീറ്റുകളില്‍ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതാക്കാള്‍ പറയുമ്പോഴും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം തുടരുകയാണ്. കൊച്ചിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്നാണ് വി ഡി സതീശന്റെ വാദം. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെ കൊച്ചിയില്‍ പരി?ഗണിക്കണമെന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്. കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ വിജയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിന്‍, പെരുമ്പാവൂര്‍ സീറ്റുകളെ സംബന്ധിച്ചും തര്‍ക്കം തുടരുകയാണ് എന്നാണ് വിവരം. അതേസമയം, അരുവിക്കര ആവശ്യപ്പെടുകയാണ് ശിവകുമാറും ശബരീനാഥനും.


