- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്ലാം; സ്ഥാനാര്‍ഥി സംബന്ധിച്ച് നഗരസഭയില്‍ അതൃപ്തിയുണ്ടായിരുന്നു; ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് പി സി ജോര്‍ജ്ജ്
പാലക്കാട്ടെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്ലാം
കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റക്കല്‍ ഇസ്‌ലാമാണെന്ന വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. സ്ഥാനാര്‍ഥി സംബന്ധിച്ച് നഗരസഭയില്‍ അതൃപ്തിയുണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും ജോര്‍ജ്ജ് പറഞ്ഞു.
പാലക്കാട് മൂന്ന് പേര്‍ സ്ഥാനാര്‍ഥികളാകാന്‍ തയാറായിരുന്നു. മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന്റെ മുന്നിലെത്തിയതെന്നും അതില്‍ നിന്നും ഒരു പേര്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേയും പിന്തുണച്ച് പി.സി ജോര്‍ജ് രംഗത്തെത്തി. തോല്‍വിയുടെ പേരില്‍ സുരേന്ദ്രന്‍ മാറേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയിച്ചപ്പോള്‍ സുരേന്ദ്രന് എന്തെങ്കിലും പ്രൊമോഷന്‍ നല്‍കിയിരുന്നോവെന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ബി.ജെ.പി വഴങ്ങിയത്. പാര്‍ട്ടിക്കായി മത്സരിച്ച സി.കൃഷ്ണകുമാറിന് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചുവെങ്കിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു. 10000ത്തോളം വോട്ടുകളാണ് ബി.ജെ.പി കുറഞ്ഞത്.
നഗരസഭയില്‍ ഉള്‍പ്പടെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുരേന്ദ്രനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം ശക്തമായിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് സുരേന്ദ്രന്‍ മാറണമെന്ന് ബി.ജെ.പിയില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.