- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങള്‍ക്ക് പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യുവാന്‍ തന്റേടം ഉണ്ടോ? എസ് ഡി പി ഐ ദേശീയ നേതാവിനെ കള്ള പണ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇവരെ ആരെയും മഷിയിട്ടു നോക്കിയിട്ട് കണ്ടില്ല: പി സി ജോര്‍ജിന്റെ കുറിപ്പ്
നിങ്ങള്‍ക്ക് പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യുവാന്‍ തന്റേടം ഉണ്ടോ?
കൊച്ചി : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യാന്‍ തന്റേടമുള്ള രാഷ്ട്രീയക്കാരുണ്ടോയെന്ന് മുന്‍ എം.എല്‍.എയും ബിജെപി നേതാവുമായ പി.സി. ജോര്‍ജ്. തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ അതിനെ സ്വാഗതം ചെയ്യാനും, അറസ്റ്റ് വൈകിയപ്പോള്‍ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടാനും ഇവിടെ ആളുണ്ടായിരുന്നു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐ ദേശീയ നേതാവിനെ കള്ള പണ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇവരെ ആരെയും മഷിയിട്ടു നോക്കിയിട്ട് കണ്ടില്ലെന്നും ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പി സി ജോര്‍ജിന്റെ കുറിപ്പ്:
ഇക്കഴിഞ്ഞ രണ്ടു വര്‍ഷകാലയളവില്‍ കള്ള കേസില്‍ പെടുത്തിയും ചില സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ആരെയൊക്കെയോ പ്രീതിപ്പെടുത്താനുമായി എന്നെ മൂന്ന് തവണ അറസ്റ്റ് ചെയ്തു. ഓരോ അറസ്റ്റ് നടന്നപ്പോളും അതിനെ സ്വാഗതം ചെയ്യാനും അറസ്റ്റ് വൈകിയപ്പോള്‍ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടാനും അന്തി ചര്‍ച്ച നടത്തി എന്നെ തീര്‍ത്തു കളയാനും ഇടതു വലതു രാഷ്ട്രീയക്കാരും കുറച്ചു മാധ്യമങ്ങളും കുറച്ചു സ്വയം പ്രഖ്യാപിത സാംസ്‌കാരിക നേതാക്കളും ഉണ്ടായിരുന്നു.
കല്ലറങ്ങാട്ടു പിതാവിനെതിരെ കൊലവിളി നടത്താനും ഇവരെല്ലാം മുന്‍പില്‍ ഉണ്ടായിരുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐ ദേശീയ നേതാവിനെ കള്ളപ്പണ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇവരെ ആരെയും മഷിയിട്ടു നോക്കിയിട്ട് ഞാന്‍ കണ്ടില്ല.
ജിഹാദിനു വേണ്ടി നിലകൊള്ളുന്നതെന്ന പ്രഖ്യാപിത ലക്ഷ്യമുള്ള ദേശ ദ്രോഹ പ്രവര്‍ത്തനം നടത്തിയ ആളെ അറസ്റ്റ് ചെയ്തതിനെ സ്വാഗതം ചെയ്തു ഒരു ഫേസ്ബുക് പോസ്റ്റ് ഇടാന്‍ പോലും കേരളത്തിലെ ഇടതു വലതു രാഷ്ട്രീയക്കാര്‍ക്ക് മടി. വഖഫ് ഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കിയവര്‍, മലയാളി പെണ്‍കുട്ടി ഹമസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മടിച്ചവര്‍, ഹമാസിനെ വെള്ള പൂശുന്നവര്‍ ഇവരില്‍ നിന്നൊക്കെ ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്നറിയാം എന്നാലും കേരളത്തിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, കേരള കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ ഞാന്‍ വെല്ലു വിളിക്കുന്നു.
നിങ്ങള്‍ക്ക് പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യുവാന്‍ തന്റേടം ഉണ്ടോ? ഞാന്‍ പരസ്യമായി
എസ് ഡി പി ഐ കൊടി പിടിക്കുകയും അവരുടെ ലക്ഷ്യം മനസിലാക്കിയപ്പോള്‍ തന്റേടത്തോടെ പരസ്യമായി അവരെ തള്ളി പറഞ്ഞിട്ടുമുണ്ട്. എത്ര രാഷ്ട്രീയക്കാര്‍ ആ തന്റേടം കാണിക്കും എന്നറിയാന്‍ ആഗ്രഹമുണ്ട്.
പി സി ജോര്‍ജ്