- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വടക്കന്‍പാട്ടില്‍ ചതിയുടെ പുതിയൊരു കഥകൂടി പാണന്മാര്‍ ഇനി പാടി നടക്കം'; ശൈലജയെ തോല്‍പ്പിച്ചത് പി ജയരാജനോ? പിജെയെ തളര്‍ത്താന്‍ പുതുതന്ത്രം റെഡ്ഡി!
കണ്ണൂര്‍: എല്ലാ കുറ്റവും പി ജയരാജനില്‍ ചാരാനുള്ള നീക്കം സജീവം. അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ കണ്ണൂരില്‍ പി ജയരാജന്‍ പിടിമുറുക്കുമെന്ന ആശങ്കയിലാണ് പുതിയ പ്രചരണം. ഇതോടെ സിപിഎമ്മിന്റെ കോട്ടായ കണ്ണൂരില്‍ വിഭാഗീയത പുതിയ തലത്തിലെത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പു തോല്‍വിക്കു സമൂഹമാധ്യമങ്ങളിലെ 'പോരാളി'മാരുടെ ഇടപെടലും കാരണമായെന്ന സിപിഎം വിലയിരുത്തല്‍ ജയരാജനെ ലക്ഷ്യമിട്ടാണ്. പോരാളി ഷാജിയും അമ്പാടിമുക്ക് സഖാക്കളും എല്ലാം സോഷ്യല്‍ മീഡിയയിലെ ജയരാജന്‍ ഫാന്‍സുകാരാണെന്ന ആരോപണം നേരത്തെയുണ്ട്, ഇതുയര്‍ത്തി തോല്‍വിക്ക് കാരണക്കാരനായി ജയരാജനെ മാറ്റും. കണ്ണൂരിന് പുറത്തും ഇത് […]
കണ്ണൂര്‍: എല്ലാ കുറ്റവും പി ജയരാജനില്‍ ചാരാനുള്ള നീക്കം സജീവം. അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ കണ്ണൂരില്‍ പി ജയരാജന്‍ പിടിമുറുക്കുമെന്ന ആശങ്കയിലാണ് പുതിയ പ്രചരണം. ഇതോടെ സിപിഎമ്മിന്റെ കോട്ടായ കണ്ണൂരില്‍ വിഭാഗീയത പുതിയ തലത്തിലെത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പു തോല്‍വിക്കു സമൂഹമാധ്യമങ്ങളിലെ 'പോരാളി'മാരുടെ ഇടപെടലും കാരണമായെന്ന സിപിഎം വിലയിരുത്തല്‍ ജയരാജനെ ലക്ഷ്യമിട്ടാണ്. പോരാളി ഷാജിയും അമ്പാടിമുക്ക് സഖാക്കളും എല്ലാം സോഷ്യല്‍ മീഡിയയിലെ ജയരാജന്‍ ഫാന്‍സുകാരാണെന്ന ആരോപണം നേരത്തെയുണ്ട്, ഇതുയര്‍ത്തി തോല്‍വിക്ക് കാരണക്കാരനായി ജയരാജനെ മാറ്റും. കണ്ണൂരിന് പുറത്തും ഇത് ചര്‍ച്ചയാക്കും. പി.ജയരാജന്‍ തോറ്റ വടകരയില്‍ കെ.കെ.ശൈലജ ജയിക്കരുതെന്ന മനോഭാവം പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരുന്നോ എന്ന സംശയമാണ് അണികള്‍ക്കുള്ളത്.
ഈ ചര്‍ച്ചകളെല്ലാം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ വടകരയില്‍ തോറ്റതിന്റെ പശ്ചാത്തെലത്തിലാണ്. ശൈലജയുടെ തോല്‍വിക്കായി സമൂഹമാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകള്‍ ശ്രമിച്ചുവെന്ന വിവരം സിപിഎമ്മിനു നേരത്തേ കിട്ടിയിരുന്നുവെന്നാണു മനസ്സിലാകുന്നത്.ഇടതുപക്ഷമെന്നു തോന്നിക്കുന്ന പ്രൊഫൈലുകളില്‍ വന്ന ചില പോസ്റ്റുകള്‍ എല്‍ഡിഎഫിന്റെ തോല്‍വിക്കു കാരണമായതായി ജൂണ്‍ 13നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം ഇടതു ഗ്രൂപ്പുകളില്‍ കേന്ദ്രീകരിച്ചതോടെ അരുതാത്തതു പലതും നടന്നുവെന്ന സംശയത്തിലാണ് അണികള്‍. ഇതോടെയാണ് പി ജയരാജനെ കടന്നാക്രമിക്കാനുള്ള നീക്കം തുടങ്ങിയത്.
പി.ജയരാജന്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ ഉയര്‍ന്നുവന്ന ഫെയ്‌സ്ബുക് കൂട്ടായ്മകളില്‍ ഒന്നാണ് 'അമ്പാടിമുക്ക് സഖാക്കള്‍'. ജയരാജനെ അര്‍ജുനനായി ചിത്രീകരിച്ചു കൂറ്റന്‍ ഫ്‌ലെക്‌സ് സ്ഥാപിച്ചവരാണ് ഇത്. വ്യക്തിപൂജാ വിവാദത്തില്‍ ജയരാജനെ തളയ്ക്കാന്‍ എതിരാളികള്‍ ഉപയോഗിച്ചത് ഇതായിരുന്നു. ഇപ്പോള്‍ അതേ അമ്പാടിമുക്ക് സഖാക്കളെ വീണ്ടും ചര്‍ച്ചകളില്‍ നിറച്ച് ജയരാജന് പണി കൊടുക്കുകായണ് ലക്ഷ്യം. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതില്‍ ഈ ഗ്രൂപ്പിനും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ ഗ്രൂപ്പ് ഇപ്പോള്‍ അപ്രത്യക്ഷമായി. കണ്ണൂരിലെ സിപിഎം സമവാക്യങ്ങള്‍ പ്രചവനാതീതമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും പോലും രണ്ടു തട്ടിലാണെന്ന അഭിപ്രായം സജീവം. ഇടതു കണ്‍വീനര്‍ ഇപി ജയരാജനും ഇപ്പോള്‍ സജീവമല്ല.
ഇതിനിടെ കെകെ ശൈലജ വികാരം കണ്ണൂരിലും സജീവമാകുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് പി ജയരാജനെ അപ്രസക്തമാക്കി ബാക്കിയെല്ലാവര്‍ക്കും ഒരുമിക്കണമെന്ന ചിന്ത ഉയരുന്നതെന്നാണ് വിലയിരുത്തല്‍. അതിന് വേണ്ടിയാണ് പുതിയ ചര്‍ച്ചകള്‍. ശൈലജയ്‌ക്കെതിരെ 'കാഫിര്‍' പോസ്റ്റ് പ്രചരിപ്പിച്ചതിനു പിന്നില്‍ ഇടതു സൈബര്‍ ഗ്രൂപ്പിനു പങ്കുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ടാണു പൊലീസ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഗ്രൂപ്പുകളുടെ പേരും പരാമര്‍ശിക്കപ്പെട്ടു. ഈയിടെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍നിന്നു പുറത്തുപോയ മനു തോമസിന്റെ പോസ്റ്റ് ജയരാജനെ ലക്ഷ്യമിട്ടുള്ളതാണ്. ഇതോടെയാണ് ചര്‍ച്ച ജയരാജനിലേക്ക് എത്തിയത്.
"പെങ്ങളു ജയിക്കാ പോരതിലൊന്നില്‍
ഈ ആങ്ങള വീണോരങ്കത്തട്ടില്‍
ഉണ്ണിയാര്‍ച്ചയെ തോല്‍പിക്കാനായൊരു
പൂഴിക്കടകന്‍ ഇറക്കിയതല്ലോ.."
'വടക്കന്‍പാട്ടില്‍ ചതിയുടെ പുതിയൊരു കഥകൂടി പാണന്മാര്‍ ഇനി പാടി നടക്കു'മെന്നും 'കാഫിര്‍' പ്രയോഗം ഉദ്ധരിച്ച് മനു തോമസ് പറയുന്നുണ്ട്. വടകരയില്‍ പി.ജയരാജന്റെയും സഹോദരി പി. സതീദേവിയുടെയും പഴയ തോല്‍വികളില്‍ 'പ്രതികാരം' ചെയ്തുവെന്ന ചര്‍ച്ചയാണ് മനു തോമസ് ഉയര്‍ത്തുന്നത്.