- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങളിലെ അതിരൂക്ഷ വിമര്‍ശനം; നടപടി എടുക്കാതെ മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍; പി.പി ദിവ്യയെ തരംതാഴ്ത്തും
പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങളിലെ അതിരൂക്ഷ വിമര്‍ശനം
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ നിന്നും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തരംതാഴ്ത്തിയേക്കും. ദിവ്യയ് ക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കുന്നതെന്ന പൊലിസ് റിപ്പോര്‍ട്ട് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ നടന്നു വരുന്ന സി.പി.എം ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ഉയര്‍ത്തുന്ന അതി രൂക്ഷ വിമര്‍ശനത്തിന്റെ ഭാഗമായിനടപടിയെടുക്കാതെ മുന്‍പോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം ജില്ലാ നേതൃത്വം.
പി.പി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും മാത്രമല്ല പാര്‍ട്ടി മെംപര്‍ഷിപ്പില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി ദിവ്യയ് ക്കെതിരെ നടപടിയെടുക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പില്‍ നവംബറില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്‍പേതന്നെ തരംതാഴ്ത്താനാണ് നീക്കം. വരുന്ന സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്തില്ല ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിസ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ സാധ്യതയേറിയിട്ടുണ്ട്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബിന്റെ മരണത്തില്‍ കോടതിയില്‍ ദിവ്യക്കെതിരെ യാണ് പൊലീസ് സമര്‍പ്പിച്ചറിപ്പോര്‍ട്ടെന്നാണ് വിവരം. പ്രേരണ കുറ്റം ശരിവെക്കുന്ന സാക്ഷിമൊഴികളാണ് പൊലീസിന് കിട്ടിയതെല്ലാം. യാത്രയയപ്പ് യോഗത്തിന്റെ വിവരങ്ങള്‍ തേടി ആസൂത്രിതമായി എഡിഎമ്മിനെ ആക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് ദിവ്യ എത്തിയെന്നാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തലെന്നാണ് സൂചന.
യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങളും നിര്‍ണായക തെളിവാകും. നവീന്റെ കുടുംബവും ഹര്‍ജിയില്‍ കക്ഷി ചേരുന്നുണ്ട്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്