- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി പി ദിവ്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗത്വവും നഷ്ടമായേക്കും; സെനറ്റംഗമായി തുടരുന്നത് എങ്ങനെയെന്ന് കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍; നില പരുങ്ങലില്‍ ആയത് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവി ഒഴിയുകയും ജയിലിലാവുകയും ചെയ്തതോടെ
പി പി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗമായി തുടരുന്നത് എങ്ങനെ?
തിരുവനന്തപുരം : എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ ജാമ്യത്തില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍. കണ്ണൂര്‍ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച ദിവ്യ, ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജയിലിലാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലുള്ള സെനറ്റ് അംഗത്വത്തില്‍ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസിയോട് ഗവര്‍ണ്ണര്‍ വിശദീകരണം തേടിയത്.
പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.
കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗമായി പി പി ദിവ്യയെ പരിഗണിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനാലാണ്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ എന്ന നിലയില്‍ സര്‍ക്കാരാണ് ദിവ്യയെ സെനറ്റ് അംഗമായി ശുപാര്‍ശ ചെയ്തത്. വൈസ് ചാന്‍സലറുടെ വിശദീകരണം കൂടി വന്നശേഷം സെനറ്റ് അംഗം എന്ന നിലയില്‍ നിന്നും ദിവ്യയെ ഉടന്‍ നീക്കം ചെയ്യാനാണ് സാധ്യത.