പാലക്കാട്: കോൺഗ്രെസിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും വീണ്ടും രൂക്ഷ വിമർശനവുമായി പി സരിൻ രംഗത്ത്. അൻവർ മാതൃകയിലാണ് പി സരിനും ഇപ്പോൾ പുറത്തേക്ക് വന്നിരിക്കുന്നത്. വളരെ ഗുരുതരമായ ആരോപണങ്ങളാണ് പി സരിൻ ഉന്നയിച്ചിരിക്കുന്നത്. വിഡി സതീശനാണ് സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയതെന്നും.

പാര്‍ട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പി സരിൻ രൂക്ഷമായി വിമർശിച്ചു. ഞാൻ എന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുതെന്നും പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും പി സരിൻ പറഞ്ഞു. ഇതെല്ലാം ഉയർത്താൻ പാർട്ടി ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

എല്ലാ കാര്യങ്ങൾക്കും ഇന്ന് തന്നെ വ്യക്തത ഉണ്ടാകും. സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ എപ്പോഴുമുള്ള രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും അവിടെ ഒരു സംവിധാനമില്ല. ഉടമ -അടിമ എന്ന സംസ്കാരത്തിലേക്ക് പാർട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് പ്രതിപക്ഷ നേതാവാണ്.

താനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉത്പാർട്ടി ജനാധിപത്യത്തെ തകർത്തു.ഇങ്ങനെ പോയാൽ 2026ൽ പച്ച തൊടില്ലെന്നും സരിൻ വ്യക്തമാക്കി. 2021 നിയമ സഭാ തെരഞ്ഞെടുപ്പ് ശേഷം സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായത് എന്നത് പരിശോധിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

വി.ഡി. സതീശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സരിന്‍ ഉന്നയിക്കുന്നത്. സതീശന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തുവെന്നും. പരസ്പര ബഹുമാനമില്ലെന്നും കീഴാള സംസ്കാരത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുപോയെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ കൊണ്ടുപോയ രീതി മാറിയെന്നും സരിന്‍ വീണ്ടും കടന്നാക്രമിച്ചു.