കോഴിക്കോട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി. സരിന്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് സമസ്ത പ്രസിഡന്റിന്റെ പിന്തുണ തേടി സരിന്‍ എത്തിയത്.

ആദ്യം കോഴിക്കോട്ടെ സമസ്തയുടെ ഓഫിസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. പിന്നീടാണ് സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയത്. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചക്ക് താല്‍പ്പര്യമില്ലെന്ന് ജിഫ്രി തങ്ങള്‍ അറിയിച്ചതോടെയാണ് സ്ഥലം മാറ്റിയത്.

സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയാണ് സരിന്റെ സന്ദര്‍ശനം. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയായിരുന്നു ഉമര്‍ ഫൈസിയുടെ പരാമര്‍ശം. സമസ്ത പ്രസ്താവനയെ തള്ളിയെങ്കിലം വിഷയത്തില്‍ നടപടി വേണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. ഇതിനിടയിലാണ് സരിന്‍ - ജിഫ്രി തങ്ങള്‍

ജിഫ്രി തങ്ങള്‍, സമസ്ത, പി സരിന്‍

കൂടിക്കാഴ്ച നടക്കുന്നത്.

നേരത്തേ എപി സുന്നി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെയും സരിന്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ എസ്എന്‍ഡിപി, എന്‍എസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.