- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം എസ്പിയോട് കലി തീരാതെ അന്‍വര്‍; ക്യാമ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു സമരം; കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം; വിളിച്ചുവരുത്തി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നടത്തുന്ന പ്രസ്താവനകളിലും പ്രവര്‍ത്തിയിലും കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേയും മലപ്പുറം എസ് പി ശശിധരനെതിരെയുമാണ് അന്‍വറിന്‍ ക്ഷോഭം. ഇരുവര്‍ക്കുമെതിരെ വായില്‍ തോന്നിയതെല്ലാം പറഞ്ഞ് അന്‍വര്‍ രംഗത്തുവന്നതോടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു. എംഎല്‍എയെ നേതൃത്വം വിളിച്ചു വരുത്തിയിട്ടുണ്ട്. മലപ്പുറം എസ് പി എസ് ശശിധരന്റെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നില്‍ സമരവുമായി അന്‍വര്‍ […]
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നടത്തുന്ന പ്രസ്താവനകളിലും പ്രവര്‍ത്തിയിലും കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേയും മലപ്പുറം എസ് പി ശശിധരനെതിരെയുമാണ് അന്‍വറിന്‍ ക്ഷോഭം. ഇരുവര്‍ക്കുമെതിരെ വായില്‍ തോന്നിയതെല്ലാം പറഞ്ഞ് അന്‍വര്‍ രംഗത്തുവന്നതോടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു. എംഎല്‍എയെ നേതൃത്വം വിളിച്ചു വരുത്തിയിട്ടുണ്ട്.
മലപ്പുറം എസ് പി എസ് ശശിധരന്റെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നില്‍ സമരവുമായി അന്‍വര്‍ രംഗത്തുവന്നിരുന്നു. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. മറുനാടനെതിരെയും വ്യാജ പോസറ്ററും അന്‍വര്‍ ഉയര്‍ത്തി.
പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നില്ലെങ്കില്‍ എടക്കര പൊലീസ് സ്റ്റേഷന് നാലു വര്‍ഷം മുമ്പ് ജനങ്ങള്‍ ദാനമായി നല്‍കി 50 സെന്റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും കുത്തിയിരിപ്പ് സമരം നടത്തുന്നതിന് സമീപം ബാനറിലായി എഴുതിയിട്ടുണ്ട്.പാവങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയെ മലപ്പുറം പൊലീസ് മേധാവി മനപൂര്‍വം തടസപ്പെടുത്തുകയാണെന്നാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം.
ലൈഫ് പദ്ധതി അട്ടിമറിച്ചു, വാര്‍ത്ത ചോര്‍ത്തി, മരം മുറിച്ചു എന്നിങ്ങനെ വിവിധ വിഷയങ്ങളിലായാണ് പ്രതിഷേധമെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ഇന്നലെ മരം മുറിച്ചിട്ടുണ്ടോയെന്ന് നോക്കാനാണ് എത്തിയത്. എന്നാല്‍, അതിന് അനുവദിച്ചില്ല. അപ്പോള്‍ ഇങ്ങനെ സമരം നടത്താതെ വെറെ വഴിയില്ലെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
എം ആര്‍ അജിത്കുമാറിനെതിരെയും അന്‍വര്‍ വിമര്‍ശിച്ചു. സര്‍ക്കാരിനൊപ്പം നിന്ന് അദ്ദേഹം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും എം.എല്‍.എ ആരോപിച്ചു. എം.ആര്‍. അജിത്കുമാര്‍ പോലീസിലെ ഒരു വിഭാഗത്തിനെ ക്രിമിനലൈസ് ചെയ്യുന്നതിന് വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെയുണ്ടാകുന്ന കള്ള ആരോപണങ്ങളില്‍ ഇദ്ദേഹം ഇടപെട്ടിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ അവസാനിക്കുമായിരുന്നു. സര്‍ക്കാരിന്റെ ആളാണെന്ന് പറയുന്ന രീതിയില്‍ നില്‍ക്കുന്ന ആട്ടിന്‍തോലിട്ടചെന്നായയാണ് അദ്ദേഹമെന്ന് വേണമെങ്കില്‍ പറയാം.
സാധാരണ മനുഷ്യരെ എതിരാക്കുന്ന ഒരു പ്രവൃത്തി കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം നടത്തുന്നുണ്ട്. സര്‍ക്കാരിനെ ഒപ്പം നിന്നുകൊണ്ട് അതേ സര്‍ക്കാരിനെ തകര്‍ക്കുകയാണ്. തന്നെ വിശ്വസിപ്പിച്ച് കാര്യങ്ങള്‍ എല്‍പ്പിച്ച അതേ സര്‍ക്കാരിനെ തകര്‍ക്കാന്‍ എങ്ങിനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാമെന്നതില്‍ റിസര്‍ച്ച് നടത്തി ഡോക്ടറേറ്റ് വാങ്ങിയവ്യക്തിയാണ് അദ്ദേഹം', പി.വി അന്‍വര്‍ ആരോപിച്ചു. ഇന്നലെ എസ്പിയുടെ ക്യാമ്പ് ഓഫീസിലെത്തിയ പിവി അന്‍വറിനെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.