- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശി പറഞ്ഞതിനാല്‍; സതീശനുണ്ടായ മാനഹാനിക്ക് നിരുപാധികം മാപ്പു പറയുന്നു; ശശിക്കെതിരെ ആരോപണം ഉന്നയിച്ചത് സിപിഎം നേതാക്കള്‍ പറഞ്ഞിട്ട്; എംഎല്‍എ സ്ഥാനം രാജിവെച്ച അന്‍വര്‍ കൂടുതല്‍ തുറന്നു പറച്ചിലിന്
വി ഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശി പറഞ്ഞതിനാല്‍
തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചതിന് ശേഷം കൂടുതല്‍ തുറന്നു പറച്ചിന് പി വി അന്‍വര്‍. വി ഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശി പറഞ്ഞിട്ടാണെന്ന് അന്‍വര്‍ ആരോപിച്ചു. സതീശനുണ്ടായ മാനഹാനിക്ക് നിരുപാധികം മാപ്പു പറയുന്നുവെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പി ശശിക്കെതിരെ ആരോപണം ഉന്നയിച്ചത് സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് സ്പീക്കറുടെ അറിവോടെ താന്‍ ചെയ്തതെന്നും അതിന്റെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു ഒരുപാട് പാപഭാരം ചുമന്ന ആളാണ് താനെന്ന് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണം സഭയില്‍ ഉന്നയിച്ചത് പി.ശശി നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ്. അതും സ്പീക്കറുടെ അറിവോടെ. പിതാവിന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അന്ന് താന്‍ ആ വിഷയം സഭയില്‍ അവതരിപ്പിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടി ഏല്‍പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തത്. പക്ഷേ, വിജിലന്‍സ് അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിങ് നടന്നതെന്ന് അറിയില്ല. അന്ന് നടന്ന സംഭവത്തില്‍ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. എംഎല്‍എ സ്ഥാനം രാജിവെച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നേരിട്ടെത്തി അദ്ദേഹത്തിന് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നുന്നു. രാജി സ്വീകരിക്കേണ്ടത് സ്പീക്കറാണ്.
സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് രാജി സമര്‍പ്പിക്കണമെന്ന് ആക്ടട് പറയുന്നുണ്ട്. നേരിട്ട് അയക്കാന്‍ സാഹചര്യം ഇല്ലായിരുന്നു. ഇന്ന് നേരിട്ട് സമര്‍പ്പിച്ചു. രാജി സ്വീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കാണ്. രാജി സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്', അന്‍വര്‍ പറഞ്ഞു. പിണറായിസത്തിനെതിരെ അഞ്ച് മാസമായി പോരാടുന്ന തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന വലിയ പ്രശ്നമായ വന്യജീവിആക്രമണം വിഷയം അവരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നും പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല ചെയ്യപ്പെടുകയാണെന്നും അതില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും അന്‍വര്‍ പറഞ്ഞു.പാര്‍ട്ടിയുമായി സഹകരിച്ച് പോകാമെങ്കില്‍ ഈ വിഷയം സംസാരിക്കാമെന്നും ഇന്ത്യ മുന്നണി ഈ വിഷയം ഉന്നയിക്കുമെന്നും ഉറപ്പ് നല്‍കി. വന്യജീവികളെ നിയന്ത്രിക്കാന്‍ പദ്ധതി തയാറാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താമെന്നും അവര്‍ പറഞ്ഞതായി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു
നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് രാജി. കാറിലെ എംഎല്‍എ ബോര്‍ഡ് മറച്ചാണ് പി.വി.അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. ബോര്‍ഡിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എംഎല്‍എ ബോര്‍ഡ് ഉപയോഗിക്കാറില്ലെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്തതിന് പിന്നാലെയാണ് അയോഗ്യത ഒഴിവാക്കാനുള്ള ആലോചന അന്‍വര്‍ തുടങ്ങിയത്. അന്‍വറിനുമുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു.