കണ്ണൂർ: ഫണ്ട് വിവാദത്തിൽ തരം താഴ്‌ത്തിയ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റിൽ പയ്യന്നൂർ എംഎൽഎ ടി. െഐ മധുസൂദനൻ വീണ്ടും ജില്ലാസെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തി. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദന്റെ സാന്നിധ്യത്തിൽ കണ്ണൂർ പാറക്കണ്ടിയിലെ ജില്ലാകമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള ധാരണയായത്. പയ്യന്നൂർ ഫണ്ടുവിവാദത്തിൽ പാർട്ടി ജില്ലാസെക്രട്ടറിയേറ്റിൽ നിന്നും ജില്ലാകമ്മിറ്റിയിലേക്ക്തരം താഴ്‌ത്തപ്പെട്ട ടി. ഐ മധുസൂദനനെ ജില്ലാസെക്രട്ടറിയേറ്റിലേക്ക്തിരിച്ചെടുക്കണമെന്ന്കഴിഞ്ഞദിവസം ചേർന്ന പയ്യന്നൂർ ഏരിയാകമ്മിറ്റി യോഗം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒരുവർഷത്തോളമായി തുടരുന്ന സസ്പെഷൻ മരവിപ്പിച്ചത്.

ഇതിനു പുറമെ പയ്യന്നൂരിൽ പാർട്ടിക്ക്സ്ഥിരം ഏരിയാ സെക്രട്ടറിവേണമെന്നആവശ്യവും ഉയർന്നിരുന്നു. ഈക്കാര്യം ചർച്ചചെയ്ത ജില്ലാസെക്രട്ടറിയേറ്റ് ജില്ലാകമ്മിറ്റിയംഗമായ പി.സന്തോഷിനെ പയ്യന്നൂർ ഏരിയാസെക്രട്ടറിയായി പി.സന്തോഷ് നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ജില്ലാസെക്രട്ടറിയേറ്റ് യോഗതീരുമാനം ജില്ലാകമ്മിറ്റി യോഗം വിളിച്ചു ചേർത്ത് ചർച്ചചെയ്തതിനു ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

പയ്യന്നൂരിലെ ഫണ്ട്വിവാദത്തിൽ പാർട്ടിയോടു ഇടഞ്ഞു നിൽക്കുന്ന മുൻ ഏരിയാസെക്രട്ടറി വി.കുഞ്ഞികൃഷ്ണന്പഴയ അകൽച്ചയില്ലെന്നാണ് ജില്ലാസെക്രട്ടറിയേറ്റിന്റെവിലയിരുത്തൽ. ഇദ്ദേഹത്തെ കണ്ണൂർ ജില്ലാകമ്മിറ്റിയിലേക്ക് കോപ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്,. പാർട്ടി ഏരിയാകമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് വെട്ടിപ്പ്, കുന്നരുവിലെ ധനരാജ് രക്തസാക്ഷി ഫണ്ട് എന്നീവിഷയങ്ങളിൽ ഇനിയൊരു ചർച്ചയും വേണ്ടെന്ന് സംസ്ഥാനകമ്മിറ്റിക്കുവേണ്ടി എം.വി ഗോവിന്ദൻ നിർദ്ദേശിച്ചു.

നിലവിൽ ഏരിയാസെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റിയംഗമായ ടി.വിരാജേഷിനാണ് ജില്ലാസെക്രട്ടറിയേറ്റു നൽകിയിട്ടുള്ളത്. രാജേഷിനെ ഒഴിവാക്കി കൊണ്ടു പാർട്ടിഏരിയാസെക്രട്ടറി സ്ഥാനത്തേക്ക് ഫുൾ ടൈമറായാണ് പി.സന്തോഷ് വരിക.സി.പി. എം ശക്തി കേന്ദ്രമായ പയ്യന്നൂരിൽ യാതൊരുവിഭാഗീയതയും പാടില്ലെന്ന വ്യക്തമായ സന്ദേശമാണ് തിങ്കളാഴ്‌ച്ച നടന്ന ജില്ലാസെക്രട്ടറിയേറ്റു യോഗത്തിൽ എം.വി ഗോവിന്ദൻ നൽകിയത്. സമവായത്തിന്റെ ഭാഗമായാണ് വി.കുഞ്ഞികൃഷ്ണനെ കണ്ണൂർ ജില്ലാകമ്മിറ്റരയിലേക്ക് കോപ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ അദ്ദേഹം എങ്ങനെ ഈ തീരുമാനത്തോട് പ്രതികരിക്കുമെന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്. ഈക്കാര്യത്തിൽ പയ്യന്നൂർ ഏരിയാകമ്മിറ്റിയോഗം ചേർന്നതിനു ശേഷമാണ് അന്തിമ തീരുമാനമുണ്ടാവുക. പാർട്ടിക്കെതിരെ ഇടഞ്ഞു നിൽക്കുകയാണെങ്കിലും വി.കുഞ്ഞികൃഷ്ണൻ ഇതുവരെ അച്ചടക്കലംഘനം നടത്തുന്ന വിധത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ല. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാസെക്രട്ടറി എം.വി ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ വി.കുഞ്ഞികൃഷ്ണനെപാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി പലതവണഅനുരഞ്ജന ചർച്ച നടത്തിയിരുന്നു.

സി.പി. എം പുതിയ ജില്ലാകമ്മിറ്റിയുടെ പുതിയ ഓഫീസ് നിർമ്മാണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലം പര്യടനം എന്നിവയും ചർച്ച ചെയ്തിട്ടുണ്ട്.തിങ്കളാഴ്‌ച്ചരാവിലെ പത്തുമണിയോടെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം വൈകുന്നേരം അഞ്ചുമണിയോടെയാണ്അവസാനിച്ചത്.