- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നികുതി വരുമാനത്തിന്റെ ഒരുഭാഗം സംസ്ഥാനത്തിന് ലഭിക്കുന്നത് ഓശാരമോ ദയയോയല്ല; കേന്ദ്രസർക്കാർ കേരളത്തെ ശ്വാസംമുട്ടിക്കുന്നു, നമ്മുടെ കൈയിൽ ചെലവഴിക്കാൻ പണമില്ല; കേന്ദ്രംഭരിക്കുന്ന ബിജെപിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞെന്ന നയം: വിമർശനവുമായി മുഖ്യമന്ത്രി
കണ്ണൂർ: സ്വന്തം മണ്ഡലമായ ധർമ്മടത്ത് നടത്തിവരുന്ന എൽ.ഡി. എഫ് കുടുംബസംഗമങ്ങളിൽ കേരളത്തിന്റെ സാമ്പത്തികസ്ഥിതി പരിതാപകരമാണന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിശദീകരണ പ്രസംഗം.ദേശീയപാത നിർമ്മാണമുൾപ്പെടെ നടത്തുന്നതിനായി കേന്ദ്രസർക്കാർ കടമെടുക്കുമ്പോൾ കിഫ്ബി വായ്പയെടുക്കുന്നതിന് പരിധി നിശ്ചയിച്ചുകൊണ്ടു കേരളത്തിന്റെ വികസനപ്രവൃത്തികളെ തടയുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
നമ്മൾ കടമെടുക്കുന്നതിൽ ഈ വർഷം പന്ത്രണ്ടായിരം രൂപയുടെ കുറവ് കേന്ദ്രസർക്കാർ വരുത്തി. എന്നാൽ ഇതിനെതിരെ കോൺഗ്രസോ യു.ഡി. എഫോ മിണ്ടുന്നില്ല. ദേശീയപാത അഥോറിറ്റി കടമെടുക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്നില്ല. അവർക്കതാവാം നിങ്ങൾക്ക് പറ്റില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതുഞങ്ങളുടെ കാര്യം അതു ഞങ്ങൾ ചെയ്യും. ഇതാണ് കേന്ദ്രസർക്കാരിന്റെ ന്യായം. ഇവിടെ വിവിധ പദ്ധതികൾ നടത്തുന്നത് കിഫ്ബിവഴി കടമെടുക്കുന്ന ഫണ്ടുവഴിയാണ്.
കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കൂടിചേർന്ന് വിവിധ പദ്ധതികൾ നമ്മുടെസംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിൽ 75ശതമാനം ഫണ്ട് കേന്ദ്രത്തിന്റെതാണ്. ഇതു അറുപതാക്കി മാറ്റി. സംസ്ഥാനങ്ങളുടെ വിഹിതമായ 25-ശതമാനം 40 ശതമാനമാക്കി ഉയർത്തി. ഇങ്ങനെ സംസ്ഥാനങ്ങളുടെ ഭാരം കൂട്ടുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രാൻഡ് ഇൻ നീഡ് കേന്ദ്രം അനുവദിക്കാറുണ്ട്. ഇതു ഇരുപതിനായിരം കോടി രൂപവരെ നേരത്തെ നമുക്കും കിട്ടിയതാണ്. എന്നാൽ ഇക്കുറി കേരളത്തിന് അയ്യായിരം കോടി രൂപയാണ് അനുവദിച്ചത്.
പതിനഞ്ചായിരം കോടിരൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഗ്രാൻഡ് ഇൻ നീഡായി ഈവർഷം ലഭിച്ചത് 8485 കോടിരൂപയാണ്.
ഇങ്ങനെ എല്ലാ അർത്ഥത്തിലും കേരളത്തെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതൊക്കെ ജനങ്ങളോട് പറയുന്നതിനു വേണ്ടിയാണ് സർക്കാർ എല്ലാമണ്ഡലത്തിലും ജനങ്ങളെ വിളിച്ചു ചേർത്തുകൊണ്ടു നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇതുകൊണ്ടൊന്നും നാം വികസനപ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ടുപോകില്ല.
ഇത്തരം സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ സംസാരിക്കാൻകോൺഗ്രസോ യു.ഡി. എഫോ തയ്യാറാകുന്നില്ല. കേരളത്തിൽ എല്ലാത്തിനെയും എതിർക്കുകയും തള്ളിപറയുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസും ബിജെപിയും ചെയ്തുവരുന്നത്. കേരളത്തിന് അർഹമായ വിഹിതം കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. നമ്മുടെ കൈയിൽ ചെലവഴിക്കാൻ പണമില്ല. നമ്മുടെ സംസ്ഥാനത്തിന്റെത് അത്രമെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയൊന്നുമല്ല.
ാജ്യത്തിന്റെ നികുതി മുഴുവൻപിരിച്ചെടുക്കുന്നത് കേന്ദ്രസർക്കാരാണ്.അതിലുള്ളവരുമാനംകേന്ദ്രസർക്കാരിന്റെ കൈയിലുള്ളതാണ്. മാനദണ്ഡങ്ങൾക്കനുസരിച്ചു സംസ്ഥാനങ്ങൾക്ക് നികുതിവരുമാനത്തിലൊരുഭാഗം നൽകുകയാണ് ചെയ്യുന്നത്. നമ്മുടെ സംസ്ഥാനവും രാജ്യത്തിന്റെ ഭാഗമെന്ന നിലയിൽ അതു നൽകുന്നത് ആരുടെയും ഓശാരമോ, ദയയോയല്ല അതു നമ്മുടെ അവകാശമാണ്.
എന്നാൽ കേന്ദ്രം ഭരിക്കുന്ന ഇക്കൂട്ടർക്ക് ഇത്തരം മാനദണ്ഡങ്ങൾ ബാധകമല്ലെന്നും തൻകുഞ്ഞ് പൊൻകുഞ്ഞെന്ന രീതിയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു.നേരത്തെ കേരളത്തിന് കിട്ടിയിരുന്ന നികുതി വരുമാനം 3.8 ആണെങ്കിൽ ഇപ്പോഴത് 1.9 ആയി മാറി. ഇരുപതിനായിരം കോടിരൂപയുടെ കുറവാണ് നമ്മുടെ കൈയിൽകിട്ടിയത് ്. എന്തേ ഇങ്ങനെയെന്നു ചോദിച്ചാൽ അതുകേരളമായതുകൊണ്ടാണെന്നു മാത്രമാണ് മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്