- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാനൂരിലെ ഫെയ്സ് ബുക്ക് വിവാദം ചൂടുപിടിക്കുന്നു; ജയിൻ രാജിനെതിരെ സി.പി എം പാനൂർ ഏരിയാ നേതൃത്വവും രംഗത്തെത്തി; പി.ജെയുടെ മകന്റെ വിമർശനം തള്ളിക്കളയാതെ പാർട്ടി നേതൃത്വം
കണ്ണൂർ: സി.പി. എം സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജന്റെ മകൻ ജയിൻരാജിനെ വിമർശിച്ചു സി.പി. എം പാനൂർ ഏരിയാകമ്മിറ്റിയും. ജയിൻരാജിന്റെ പേര് പറയാതെയയാണ് ഏരിയാകമ്മിറ്റി പ്രസ്താവനയിറക്കിയത്. ഡി.വൈ. എഫ്. ഐ കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റിന് പുറകെയാണ് പാനൂർ ഏരിയാകമ്മിറ്റിയും രംഗത്തുവന്നത്. പ്രസ്താവന ഇങ്ങനെയാണ്: പാനൂർ ഏരിയാകമ്മിറ്റിയംഗവും ഡി.വൈ. എഫ്. ഐ പാനൂർ ബ്ളോക്ക് സെക്രട്ടറിയുമായ കിരൺ കരുണാകരനെതിരെ സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകൾ അവനവസരത്തിലുള്ളതും പ്രസ്ഥാനത്തിന് അപകീർത്തികരമായിട്ടുള്ളതാണ്.
ഇതു തികച്ചും പ്രതിഷേധാർഹമാണ്. സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കാൻ പിടില്ല.സഖാവ് കിരൺ കരുണാകരന്റെ കമന്റിൽ ഒരു വർഷംമുൻപ് വന്നു പേർന്ന തെറ്റായ പരാമർശം അപ്പോൾ തന്നെ ശ്രദ്ധയിൽപ്പെടുകയുംതെറ്റുതിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതു ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയത് ശരിയായ പ്രവണതയല്ല. വ്യക്തിപരമായ പോരായ്മകൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികൾക്ക് പ്രസ്ഥാനത്തെതാറടിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് തികച്ചും അപലപനീയമാണ്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അലക്കുന്നതിനായി സന്ദർഭങ്ങളും സാഹചര്യങ്ങളും പരാമർശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ല. ഇത്തരം നീക്കങ്ങൾ ഒരു ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും സി.പി. എം ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സി.പി. എം പാനൂർ ഏരിയാ സെക്രട്ടറി കെ. ഇ കുഞ്ഞബ്ദുള്ള പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ സ്വർണപണ്ടപൊട്ടിച്ചെടുക്കൽ ക്വട്ടേഷൻ നേതാവായ അർജുൻ ആയങ്കിയുമായി കിരണിന് ബന്ധമുണ്ടെന്ന് തന്റെ ഫേസ്‌ബുക്ക് പേജിൽ ചിത്രംസഹിതമാണ് ജയ്ൻരാജ് പങ്കുവെച്ചത്. അർജുൻ ആയങ്കിയുടെ വിവാഹവേളയിൽ അഴീക്കോട് കപ്പക്കടവിൽ നടന്ന വിവാഹസത്കാര വേളയിലെടുത്ത ചിത്രമാണ് പങ്കുവെച്ചത്. മുപ്പതുകിലോ മീറ്റർ അകലെ ആയങ്കിയുടെ വിവാഹത്തിൽ കിരൺ പങ്കെടുത്തത് ഇവർ തമ്മിൽയാതൊരു ബന്ധവുമില്ലാഞ്ഞിട്ടാണോയെന്നു ജയ്ൻരാജ് ചോദിക്കുന്നു.
പാനൂർ ഏരിയാകമ്മിറ്റിയംഗവും ഡി.വൈ. എഫ്. ഐ ബ്ളോക്ക് സെക്രട്ടറിയുമായ കിരൺ ഫേസ്‌ബുക്ക് പേജിൽ ഒരു വർഷംമുൻപിട്ട ഒരു പോസ്റ്റുകളാണ് ജയ്ൻ രാജ് ഇപ്പോൾ ചർച്ചാവിഷയമാക്കിയത്. കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിക്കെതിരെ വിമർശനം ഉന്നയിച്ചു കണ്ണൂരിലെ ഒരു പാർട്ടി അനുഭാവിയിട്ട പോസ്റ്റിന് താഴെയാണ് കിരൺ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തരംതാണ മറുപടി നൽകിയത്. നവമാധ്യമങ്ങളിൽ പാർട്ടി അംഗങ്ങളും അനുഭാവികളും ഉത്തരവാദിത്വത്തോടെ ഇടപെടണമെന്ന നിർദ്ദേശം നിലനിൽക്കവെയാണ് സി.പി. എം പാനൂർ ഏരിയാകമ്മിറ്റിയംഗവും ഡി. വൈ. എഫ്. ഐ നേതാവുമായ കിരൺ കരുണാകരൻ ജുഗുപ്സാ വഹമായ ഇടപെടൽ നടത്തിയതെന്ന ആരോപണം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നുവന്നത്.
ഇതേ തുടർന്നാണ് പി.ജയരാജന്റെ മകൻ ജയ്ൻരാജ് കഷ്ടം പാനൂരിലെ ബ്ളോക്ക് സെക്രട്ടറിയെന്ന അടികുറിപ്പോടെ കിരൺ പോസ്റ്റു ചെയ്ത പച്ചത്തെറിയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കിരൺ തന്റെ പോസ്റ്റു പിൻവലിക്കുകയും പാർട്ടി പാനൂർ ഏരിയാനേതൃത്വത്തിനോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് പാർട്ടിക്കുള്ളിൽ വിഷയം അവസാനിച്ചത്. എന്നാൽ അതിപ്പോൾ ഒരുവർഷത്തിന് ശേഷം ഫെയസ്ബുക്കിൽ മറ്റാരോകുത്തിപ്പൊക്കിയിടുകയും വിവാദമായിരിക്കുകയുമാണ്. അന്ന് ഈവിഷയത്തിൽ പ്രതികരിക്കാതിരുന്ന സി.പി എമ്മും ഡി.വൈ. എഫ്. ഐയും പ്രതികരിച്ചതോടെ വിഷയം ലൈവായി മാറുകയും ചെയ്തു.
സി.പി. എം പാനൂർ ഏരിയാകമ്മിറ്റിക്കു കീഴിലുള്ള വിഭാഗീയതയാണ് വിവാദങ്ങൾക്കു പുറകിലെന്നും ഒരുവിഭാഗം പാർട്ടി പ്രവർത്തകർതന്നെയാണ് കിരണിനെതിരെ ആരോപണവുമായിരംഗത്തുവന്നതെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.സംഭവങ്ങളിൽ പാർട്ടി ജില്ലാനേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ജയ്ൻരാജിന് വൻതോതിൽ അണികളുടെ പിൻതുണ ഈക്കാര്യത്തിൽ ലഭിക്കുന്നുണ്ട്. എന്നാൽ ചില സഖാക്കൾ ജയ്ൻരാജിനെതിരെ സൈബർ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്.
മഹാനായ അച്ഛൻ കൂടി വളർത്തിയെടുത്ത പ്രസ്ഥാനത്തെയാണ് വലിച്ചിടുന്നതെന്നു ഓർക്കണമെന്ന ഉപദേശമാണ് ഇവരിൽ പലരും ജയ്ൻരാജിന് നൽകുന്നത്. നീ ചെയ്യുന്നതെന്നല്ലാം അച്ഛന്റെ തലയിൽ വരുമെന്നും ചിലർഓർമപ്പെടുത്തുന്നുണ്ട്. സ്വകാര്യ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കരുതെന്ന ഉപദേശമാണ് പരിചയമുള്ളവർ ജയ്ൻരാജിന് നൽകുന്നത്