- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യക്തി പൂജയെ ശക്തമായി എതിർക്കും.. വ്യക്തികൾക്കായി പാർട്ടിയെയും പ്രതിസന്ധിയിലാക്കും! ഈ പാർട്ടിയെ കുറിച്ച് ആർക്കും ഒരു ചുക്കും അറിയില്ല; പ്രിയാ വർഗീസിന്റെ നിയമനത്തിൽ ചീത്തപ്പേര് മുഴുവൻ സിപിഎം പേറേണ്ടി വരുന്നതിൽ കണ്ണൂർ ഘടകത്തിൽ കടുത്ത അതൃപ്തി; പ്രിയയുടെ ഫേസ്ബുക്ക് പ്രതികരണം അപക്വമെന്നും വാദം
കണ്ണൂർ: വ്യക്തികൾക്കായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു നടപടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയാവർഗീസിനെതിരെ ഹൈക്കോടതി പരാമർശത്തിനെതിരെ സി.പി. എമ്മിൽ ഒരുവിഭാഗം നേതാക്കൾക്ക് ഭിന്നാഭിപ്രായം. ഹൈക്കോടതി പരാമർശത്തിനെതിരെ പ്രിയാ വർഗീസ് സോഷ്യൽ മീഡിയയിലൂടെ പ്രിയാവർഗീസ് തന്നെ രംഗത്തു വന്നത് ഗൗരവകരമായ സാഹചര്യം സൃഷ്ടിക്കുകയാണെന്നാണ് കണ്ണൂരിലെ ചില നേതാക്കളുടെ അഭിപ്രായം. പ്രിയയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് രണ്ടുമണിക്കൂറിനുള്ളിൽ പിൻവലിച്ചുവെങ്കിലും ഹൈക്കോടതിക്കെതിരെ പ്രിയയുടെ പ്രതികരണം വിവാദമായിരിക്കുകയാണ്.
നാഷനൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനംമാത്രമെന്നാണ് പ്രിയാവർഗീസ് തന്റെ ഫെയ്സ് ബുക്ക് പേജിൽ പ്രതികരിച്ചത്. നാഷനൽ സർവീസ് സ്‌കീം പരിപാടിയിൽ കുഴിവെട്ടിയാൽ അദ്ധ്യാപന പരിചയമാവുമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്. അദ്ധ്യാപന പരിചയം എന്നാൽ പഠിപ്പിക്കൽ തന്നെയാകണമെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രിയാവർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോ. പ്രൊഫസർ തസ്തികയിൽ നിയമനം നേടാൻ വേണ്ടത്ര അദ്ധ്യാപന പരിചയമില്ലെന്നു ആരോപിച്ചുള്ള ഹരജിയുടെ വാദത്തിനിടെയാണ് ജസ്റ്റിസ് ദേവൻരാമചന്ദ്രന്റെ വിമർശനം.
കണ്ണൂർ സർവകലാശാല പിൻവാതിൽ നിയമനം കോടതി കയറിയപ്പോഴും എൽ.ഡി. എഫിലെ മറ്റുകക്ഷികൾ സി.പി. എമ്മിനൊപ്പം പ്രക്ഷോഭങ്ങൾക്ക് കൂടെയുണ്ടെങ്കിലുംഈക്കാര്യത്തിൽ സി.പി. ഐക്കടക്കം ഉള്ളുകൊണ്ടു താൽപര്യമില്ലെന്നാണ് സൂചന. പാർട്ടിക്ക് കൈക്കാര്യം ചെയ്യുന്നതിനപ്പുറത്തേക്ക് പ്രിയാവർഗീസിന്റെ നിയമനവിവാദം എത്തിയ സാഹചര്യത്തിൽ ഇതിൽ നിന്നും പിന്മാറുന്നതാണ് ബുദ്ധിയെന്ന ചിന്ത സി.പി. എമ്മിലെ ഒരുവിഭാഗം നേതാക്കൾക്കുമുണ്ട്.
എന്നാൽ മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രീയാവർഗീസെന്നുള്ളതിനാൽ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും കഴിയില്ലെന്ന അവസ്ഥയിലാണ് സി.പി. എം. മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തരിലൊരാളാണ് കെ.കെ രാഗേഷ്. കണ്ണൂർ സർവകലാശാല വിസിക്ക് പുനർനിയമനം നൽകിയതു തന്നെ പ്രിയാവർഗീസിനെ അസോ.പ്രൊഫസറായി നിയമിക്കാനുള്ള കാര്യങ്ങൾ എളുപ്പമാക്കാൻ വേണ്ടിയാണെന്ന അണിയറ സംസാരം അന്നേയുണ്ടായിരുന്നു.
ഇപ്പോൾ നടക്കുന്ന സംവിധാനങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് അതൃപ്തിയുണ്ട്. പാർട്ടിയെന്ന നിലയിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ജനങ്ങളിൽ പ്രതികൂല സന്ദേശമുയർത്തുമെന്ന വിലയിരുത്തൽ ശക്തമാണ്. ഗവർണറുമായി സർവകലാശാലവി സി നിയമനങ്ങളെ ചൊല്ലി ഏറ്റുമുട്ടൽ നടക്കുന്ന സാഹചര്യത്തിൽ പ്രിയാവർഗീസ് വിവാദവും പാർട്ടിക്ക് വെല്ലുവിളിയിരിക്കുകയാണ്.




