- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയോട് ആദരവുണ്ടെങ്കിൽ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കുകയാണ് വേണ്ടതെന്ന നിർദ്ദേശം സിപിഎം അംഗീകരിക്കില്ല; മണിപ്പൂരിനെ ചർച്ചയാക്കുന്നതും പുതുപ്പള്ളിയെ സ്വന്തമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം; പൊതു സ്വതന്ത്രനെ അടക്കം രംഗത്തിറക്കുന്നത് ഇടതു പരിഗണനയിൽ; ഉമ്മൻ ചാണ്ടി വികാരം ആഞ്ഞടിക്കുമോ?
കൊച്ചി: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനുശേഷം പുതുപ്പള്ളിയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം ശക്തനായ സ്ഥാനാർത്ഥിയെ നിർത്തും. പൊതു സ്വതന്ത്രനെന്ന ചിന്തയും സജീവമാണ്. സിപിഎമ്മും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കാതെ പ്രചരണത്തിൽ സജീവമാകാനാണ് തീരുമാനം.
ഉമ്മൻ ചാണ്ടിയോട് ആദരവുണ്ടെങ്കിൽ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് കെപിസിസി. പ്രസിഡന്റ് കെ. സുധാകരനാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇത് അരാഷ്ട്രീയ പ്രസ്താവനയാണെന്നും മത്സരം വ്യക്തികേന്ദ്രീകൃതമല്ലെന്നും ആശയങ്ങൾ തമ്മിലാണെന്നും എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ തിരിച്ചടിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടി സ്വന്തമാക്കിയ ജനകീയത അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ അടയാളമായാണ് സിപിഎം. പറയുന്നു. ഉമ്മൻ ചാണ്ടി വികാരം സിപിഎമ്മും അംഗീകരിക്കുന്നു.
കെപിസിസി. നടത്തുന്ന അനുസ്മരണച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതും ഉമ്മൻ ചാണ്ടിയെ അംഗീകരിക്കാൻ കൂടിയാണ് വേണ്ടിയാണ്. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകുന്നതു കൊണ്ട് കോൺഗ്രസിന് സാധ്യത ഏറെയാണ്. അത് സിപിഎമ്മും തിരിച്ചറിയുന്നു. സപിഎമ്മിന്റെ മണിപ്പൂർ പ്രശ്‌നത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള മുന്നണി തീരുമാനം പുതുപ്പള്ളിയിലെ വോട്ടുബാങ്കിലേക്ക് കൂടി കണ്ണുവച്ചാണ്. ന്യൂനപക്ഷങ്ങളിലേക്ക് നുഴഞ്ഞു കയറുകയാണ് ലക്ഷ്യം.
എൽ.ഡി.എഫ്. മത്സരിക്കരുതെന്ന സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. ഉമ്മൻ ചാണ്ടി അനുസ്മരണത്തിനുശേഷം ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടത്തും. നെഗറ്റീവ് ചർച്ചകൾ വേണ്ടെന്ന് വയ്ക്കും. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നു തന്നെയാകും. മറിച്ചൊരു ആലോചന കോൺഗ്രസ് നേതൃത്വത്തിലില്ല. സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഞായറാഴ്ച രാവിലെ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ഉച്ചയോടെ അത് തിരുത്തി കെപിസിസി പത്രക്കുറിപ്പിറക്കി. പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകുമോയെന്ന ചോദ്യത്തിന് അതും പരിഗണിക്കുമെന്നാണ് പറഞ്ഞതെന്നും കെ. സുധാകരൻ വിശദീകരിച്ചു. കെ. സുധാകരന്റെ തിരുത്ത് സാങ്കേതികം മാത്രമാണ് എന്നാണ് സൂചന. സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകുന്നതിൽ നേതാക്കളിൽ എതിരഭിപ്രായമില്ല. അക്കാര്യം പാർട്ടി ചർച്ച ചെയ്യുന്നതിന് മുമ്പ് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചതിൽ രാഷ്ട്രീയകാര്യസമിതിയിലെ മറ്റ് എതിർപ്പാണ് പ്രശ്‌നം.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. പ്രവർത്തന പരിചയവും ജോഡോ യാത്രയിലെ പങ്കാളിത്തം ഉൾപ്പെടെ രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും അനുകൂല ഘടകമാണ്. പാർട്ടി ഏതു ഉത്തരവാദിത്തം ഏൽപ്പിച്ചാലും തയ്യാറെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ താൽപര്യം പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. ആറുമാസത്തിനകം തെരഞ്ഞെടുപ്പ് വേണമെന്ന നിബന്ധന അനുസരിച്ച് നവംബർ അല്ലെങ്കിൽ ഡിസംബർ മാസത്തിൽ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്കു താൽപര്യമില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പ്രഖ്യാപിച്ചതോടെ ചാണ്ടി ഉമ്മന്റെ മുന്നിലെ തടസം നീങ്ങിയെന്നാണു യു.ഡി.എഫ്. കേന്ദ്രങ്ങൾ പറഞ്ഞത്. ഉമ്മൻ ചാണ്ടി കുടുംബത്തിൽ രാഷ്ട്രീയ പരിചയമുള്ളവരാണു അച്ചുവും ചാണ്ടി ഉമ്മനും. ചാണ്ടി ഉമ്മനിലൂടെ ഉമ്മൻ ചാണ്ടിയുടെ പിൻതുടർച്ച ഉണ്ടാകുമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ