- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി; കേരള പൊലീസ് ലോകത്തെ എല്ലാ സേനയ്ക്കും മാതൃകയെന്ന് എ കെ ബാലന്‍
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കര്‍ശനമായി പരിശോധിക്കുമെന്നും എംഎല്‍എ ഉയര്‍ത്തിയ പരാതികള്‍ അന്വേഷിക്കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയെന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന എ കെ ബാലന്‍. മുഖ്യമന്ത്രി അക്കാര്യത്തില്‍ വ്യക്തവും കര്‍ശനവുമായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുന്ന മാതൃകാ സമീപനമാണ് അത്. കേരള പൊലീസ് ലോകത്തെ എല്ലാ സേനയ്ക്കും മാതൃകയാണെന്നും എ കെ ബാലന്‍ അവകാശപ്പെട്ടു. പി ശശിക്കെതിരെയുള്ള കേസുകളടക്കം എല്ലാം പൊലീസ് അന്വേഷിക്കും. അന്‍വര്‍ പാര്‍ട്ടിക്ക് […]
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കര്‍ശനമായി പരിശോധിക്കുമെന്നും എംഎല്‍എ ഉയര്‍ത്തിയ പരാതികള്‍ അന്വേഷിക്കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയെന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന എ കെ ബാലന്‍. മുഖ്യമന്ത്രി അക്കാര്യത്തില്‍ വ്യക്തവും കര്‍ശനവുമായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുന്ന മാതൃകാ സമീപനമാണ് അത്. കേരള പൊലീസ് ലോകത്തെ എല്ലാ സേനയ്ക്കും മാതൃകയാണെന്നും എ കെ ബാലന്‍ അവകാശപ്പെട്ടു.
പി ശശിക്കെതിരെയുള്ള കേസുകളടക്കം എല്ലാം പൊലീസ് അന്വേഷിക്കും. അന്‍വര്‍ പാര്‍ട്ടിക്ക് പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്‍വറോട് തന്നെ ചോദിക്കണം, അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിനും ഭരണപക്ഷത്തിനും ഒരു നാണകേടുമുണ്ടായിട്ടില്ല. കെ ടി ജലീലും പ്രകാശ് കാരാട്ടും പാര്‍ട്ടിക്കെതിരെ ഒരിക്കലും സംസാരിക്കില്ലെന്നും അവര്‍ സ്വതന്ത്രമായി നിലപാടുകള്‍ പറയുന്നത് ഇവിടെ ആരും വിലക്കില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
"സോളാര്‍ കേസ് പ്രതി സരിതയുടെ കോഡ് വിശദാംശങ്ങള്‍ ഒരു ഐജി പുറത്ത് വിട്ടത് എല്ലാവര്‍ക്കും അറിയാം. ഏറ്റവും വൃത്തികെട്ട കാര്യങ്ങള്‍ ഒരുകാലത്ത് പൊലീസില്‍ നടന്നിരുന്നു എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ കാലഘട്ടത്തില്‍ 51 അവാര്‍ഡുകളാണ് കേരളത്തിലെ പൊലീസ് വാങ്ങിയത്. അഴിമതി കുറഞ്ഞ ഏക പൊലീസ് കേരളത്തിലേതാണ്" എ കെ ബാലന്‍ പറഞ്ഞു.
ചില പൊലീസ് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് വളര്‍ത്തി കൊണ്ടുവന്നതാണ് അത് കെ കരുണാകരന്റെ കാലത്ത് നമ്മള്‍ കണ്ടതാണ്. യുഡിഎഫ് ഭരണകാലത്ത് പൊലീസ് പരീക്ഷകളില്‍ കോപ്പിയടികള്‍ ഉണ്ടായിരുന്നു. അതില്‍ പിടിക്കപ്പെട്ടതെല്ലാം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാവും. ടി പി സെന്‍കുമാറിനെതിരെയുള്ള അന്വേഷണമൊന്നും കേരളം മറന്നിട്ടില്ലായെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് സേനയിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് മറുപടി പറഞ്ഞ എ കെ ബാലന്‍, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും സേനയിലെ ഏത് പ്രമാണിയായാലും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടും എ കെ ബാലന്‍ പ്രതികരണം നടത്തിയിരുന്നു ഒരു പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. രാഷ്ട്രീയത്തിലും കാസ്റ്റിങ് കോച്ച് ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സിമി റോസ്‌ബെല്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ ഏറെ ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു.