തിരുവനന്തപുരം: കണ്ണൂര്‍ എംഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മരണവും ദിവ്യയും ക്ഷണികപ്പെടാതെയും രംഗബോധം ഇല്ലാതെയും കടന്നു വരുന്നവരാണ്. രണ്ടും ക്രൂരമാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നവീന്‍ ബാബു ഇത് ആത്മഹത്യയില്ല , ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകമാണ്. ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ആ മനുഷ്യന്‍ ... ശ്രീമതി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെതിരെ ആരോപണം ഉണ്ടായിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏതെങ്കിലും അന്വേഷണ ഏജന്‍സിക്ക് എഴുതി കൊടുത്തില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

രാഹുല്‍ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മരണവും ദിവ്യയും ക്ഷണികപ്പെടാതെയും രംഗബോധം ഇല്ലാതെയും കടന്നു വരുന്നവരാണ്. രണ്ടും ക്രൂരമാണ്, ദുരന്തമാണ്. ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പിന് ക്ഷണികപ്പെടാതെ എത്തി അയാള്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നത് ഏതെങ്കിലും ചട്ടത്തിന്റെയോ മര്യാദയുടെയോ പിന്‍ബലത്തിലാണോ? ജില്ലാ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി പി പി ദിവ്യ ഇടതു അനുകൂല സംഘടന നേതാവായ ADM നെ പറ്റി ഉന്നയിച്ച ആരോപണം തന്നെ നോക്കൂ. ഒരു പെട്രോള്‍ പമ്പ് ഉടമ അനുമതിക്കായി പല തവണ തന്നെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ADM നോട് പറഞ്ഞത്രേ അന്ന് അത് കേള്‍ക്കാതെ ഇരുന്ന ADM , പമ്പ് ഉടമ കാണേണ്ട പോലെ കണ്ടപ്പോള്‍ അനുമതി കൊടുത്തു അത്രേ !

ഇതെല്ലാം തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏതെങ്കിലും അന്വേഷണ ഏജന്‍സിക്കു എഴുതി കൊടുത്ത പരാധിയല്ല , അദ്ദേഹത്തിന്റെ യാത്രയയപ്പിനു വിളിക്കാതെ ചെന്നിട്ട് പറഞ്ഞതാണ് . എന്നിട്ട് രണ്ടു ദിവസം കാണ്ട് കാണിച്ചു തരാം എന്ന ഭീഷണിയും ! രണ്ടു ദിവസം കാത്തിരിക്കാതെ ആ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്നു.. അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങള്‍.

1. അങ്ങനെ പമ്പ് അനുമതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇടപെടാന്‍ എന്ത് അവകാശമാണ് ഉള്ളത്?

2. പമ്പ് ഉടമക്ക് അനുമതി കൊടുക്കാന്‍ ADM നെ കാണേണ്ടത് പോലെ കണ്ടു എങ്കില്‍ അതേ വിഷയത്തില്‍ അതിനു മുന്‍പ് ഇടപെടാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേതോവികാരം എന്താണ് ?

3. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു ഒരു അഴിമതിയെ പറ്റി ബോധ്യമായാല്‍ സ്വീകരിക്കണ്ട മാര്‍ഗം ഇതാണോ?

ഇത് ആത്മഹത്യയില്ല , ഇന്‍സ്റ്റിറ്റുഷനല്‍ കൊലപാതകമാണ്. ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ആ മനുഷ്യന്‍ ... ശ്രീമതി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം ...