- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഓഫിസിലെത്തി; പ്രതിഷേധങ്ങളില്‍ ബുദ്ധിമുട്ടില്ല, ജനാധിപത്യത്തെ ശക്തിപ്പെടുത്തും; ഞാന്‍ പറയുന്നതിന് അപ്പുറമാണ് വാര്‍ത്തകള്‍; വിവരങ്ങള്‍ മാധ്യമങ്ങള്‍ അറിയിക്കമെന്ന് പ്രതികരണം; ഓഫീസിന് സമീപത്തെ വീടുകളില്‍ കയറി കുശലാന്വേഷണം നടത്തി രാഹുല്‍; ചുണക്കുട്ടന്മാര്‍ കൂടെയുണ്ടെന്ന് അനുയായികള്‍; പ്രതിഷേധങ്ങള്‍ തള്ളി മണ്ഡലത്തില്‍ സജീവമായി ഇടപെടാന്‍ രാഹുല്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഓഫിസിലെത്തി
പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എം.എല്‍.എ ഓഫിസിലെത്തി. വൈകിട്ട് നാലു മണിയോടെയാണ് രാഹുല്‍ ഓഫിസിലെത്തിയത്. കാറിലെത്തിയ രാഹുലിനെ അനുയായികള്‍ സ്വീകരിച്ചു. ചുണക്കുട്ടന്മാര്‍ കൂടെയുണ്ടെന്ന് അനുയായികള്‍ രാഹുലിനോട് പറഞ്ഞു. എംഎല്‍എ ഓഫീസില്‍ എത്തിയത് അറിഞ്ഞ് ആളുകളും രംഗത്തുവന്നു.
ഒന്നും പ്രതികരിക്കാനില്ലെന്നും പിന്നീട് വിശദമായി കാണാമെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. താന്‍ പറയുന്നതിലും അപ്പുറമാണ് വാര്‍ത്തകള്‍. സാധാരണ അറിയിക്കുന്നതിന് പോലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ അറിയിക്കുമെന്നും രാഹുല്‍ പറഞ്ഞു.
മണ്ഡലത്തില്‍ ഇല്ലാതിരിക്കാന്‍ കാര്യമില്ല. പ്രതിഷേധങ്ങളോട് നിഷേധാത്മക സമീപനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. താന്‍ ഒരുപാട് പ്രതിഷേധങ്ങള്‍ നടത്തിയിട്ടുള്ള ആണ്. പ്രതിഷേധങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. പ്രതിഷേധങ്ങളില്‍ യാതൊരു ബുദ്ധിമുട്ടില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
എംഎല്‍എ ഓഫീസിന് സമീപത്തെ വീടുകൡും രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശിച്ചു കുശലാന്വേഷണം നടത്തി. ബിജെപിയുടെ പ്രതിഷേധം മറികടന്നാണ് രാഹുല്‍ എത്തിയത്. വിവാദമുണ്ടായി 38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തുന്നത്. ഓഫീസില്‍ കാത്തുനിന്ന ആളുകളോട് വിവരങ്ങള്‍ തിരക്കുകയും ചെയ്തു. നേരത്തെ എംഎല്‍എ ഓഫീസിനുമുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയെങ്കിലും രാഹുല്‍ എത്തിയസമയം രംഗം ശാന്തമായിരുന്നു.
മണ്ഡലത്തില്‍തന്നെ ഉണ്ടാകുമെന്നും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ന്ന് പുലര്‍ച്ചെയോടെയാണ് രാഹുല്‍ അടൂരിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് ആദ്യം പോയത്. കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷമാണ് നാലുമണിയോടെ എംഎല്‍എ ഓഫീസിലെത്തിയത്. കെഎസ്യു പാലക്കാട് ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടിയാണ് രാഹുലിന്റെ വാഹനം ഓടിച്ചത്.
കെപിസിസി നിര്‍വാഹക സമിതിയംഗം സി ചന്ദ്രനും രാഹുലിനെ അനുഗമിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷും ഒപ്പമുണ്ടായിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകണമെന്നും പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തിയ ശേഷം രാഹുല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയത് മരണവീടുകളിലായിരുന്നു. സ്വകാര്യ കാറില്‍ എംഎല്‍എ ബോര്‍ഡ് വെച്ചെത്തിയ രാഹുല്‍ രാവിലെ അന്തരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. തുടര്‍ന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ. പൗലോസിന്റെ മണ്ണാര്‍ക്കാട്ടെ വീട്ടിലേക്ക് പോയി. . വരും ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ നീക്കം. കോണ്‍ഗ്രസിലെ ്എ ഗ്രൂപ്പുകാരുടെ പൂര്‍ണ പിന്തുണയോടയാണ് രാഹുല്‍ എത്തിയത്.
അന്തരിച്ച കെപിസിസി സെക്രട്ടറി പി ജെ പൗലോസിന്റെ വീട്ടിലും രാഹുല്‍ എത്തിയപ്പോള്‍ ഇവിടെ വെച്ച് മറ്റു നേതാക്കളെയും രാഹുല്‍ കണ്ടു. ബെന്നി ബെഹനാന്‍, വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ കണ്ടു. ബെന്നി ബെഹനാന്‍ രാഹുലിനെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കൈ കൊടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി മുത്തലിബ് രാഹുലുമായി ദീര്‍ഘസംഭാഷണം നടത്തി.
അതേസമം രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് അവകാശവാദം. എന്നാല്‍, പരാതി ലഭിച്ചിരുന്നില്ല. നിലവില്‍ കേസില്‍ പരാതി നല്‍കിയ 11 പേരുടെയും മൊഴി അന്വേഷകസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.