- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം വി ഗോവിന്ദനും വിജേഷ് പിള്ളയും നിയമനടപടിക്ക്; 'പുതിയ വിജയൻ' എന്തു കൊണ്ട് സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല? മുഖ്യമന്ത്രിയുടെ കുടുംബം എന്താണ് കേസുകൊടുക്കാത്തത്? ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിഷേധിച്ചിരിക്കുകയാണ്. ആരോപണം മുഖവിലയ്ക്കെടുക്കുന്നേയില്ല. തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല ഗൗരവമുള്ളത് തയ്യാറാക്കണം. ഇതിനെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷിന്റെ ആരോപണം നിഷേധിച്ച ഇടനിലക്കാരനായ വിജേഷ് പിള്ളയും തെളിവുകൾ ഹാജരാക്കാൻ സ്വപ്നയെ വെല്ലുവിളിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയോട് ചില സംശയങ്ങൾ ഉന്നയിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ രാഹുൽ മാങ്കൂട്ടത്തിൽ.
പല തവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. ' പുതിയ വിജയൻ ' എന്തു കൊണ്ട് മാനനഷ്ടക്കേസ് സ്വപ്നയ്ക്കെതിരെ കൊടുക്കുന്നില്ല തുടങ്ങി ഏഴു ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്
രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് ഇങ്ങനെ:
സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു.
സ്വപ്നയുടെ ഒരൊറ്റ ദിവസത്തെ ആരോപണത്തിനെതിരെ ഏതോ ഒരു വിജീഷ് പിള്ള നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു...
ഈ രണ്ട് വാർത്ത കണ്ട ഒരു പൗരൻ എന്ന നിലയിൽ ചില സംശയങ്ങൾ ചോദിക്കട്ടെ.
1) പല തവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. ' പുതിയ വിജയൻ ' എന്തു കൊണ്ട് മാനനഷ്ടക്കേസ് സ്വപ്നയ്ക്കെതിരെ കൊടുക്കുന്നില്ല?
2) പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനില്ക്കില്ല, കാരണം സിപിഎം സെക്രട്ടറിയായിരുന്ന ' പഴയ വിജയൻ' ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻപ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോൾ 'പുതിയ വിജയനാണോ' മാനം നഷ്ടമായാലും കേസ് കൊടുക്കാത്തത്?
3) ശ്രീ ' പുതിയ വിജയൻ ' മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന പോളിസി ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബം കേസ് കൊടുക്കാത്തത് ?
4) സ്വപ്നയുടെ വാക്കിന് ആരു വിലകൊടുക്കുന്നുവെന്ന് മറുപടി പറഞ്ഞാൽ, പിന്നെ എന്തിനാണ് സ്വപ്നയുടെ ആരോപണത്തിന്റെ പേരിൽ എഡിജിപി എം ആർ അജിത് കുമാറിന് വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത്?
5) ഷാജ് കിരണിനെതിരായ അന്വേഷണം എവിടെ വരെയായി?
6) മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തതിനെയും, പാർട്ടി സെക്രട്ടറി കേസ് കൊടുക്കുന്നതിനെയും ബാലൻസ് ചെയ്തുള്ള ലോജിക്കലായ ന്യായീകരണംസിപിഎം തയ്യാറാക്കിയോ?
7) സ്വപ്ന ഫ്രോഡാണെന്ന് നിങ്ങൾ പറയുമ്പോൾ, ഫ്രോഡിന് ക്രമവിരുദ്ധമായി ജോലി കൊടുത്ത ശിവശങ്കരനെ ഇപ്പോഴും വിശ്വസിക്കുന്ന പിണറായിയെ എന്ത് വിളിക്കും നിങ്ങൾ ?
മറുനാടന് മലയാളി ബ്യൂറോ