'ഷാഫിക്കെതിരായ വര്‍ഗീയ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി; ചിതറിത്തെറിച്ചത് ശൈലജ എന്ന വ്യാജ ബിംബം'; രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: വടകരയിലെ തിരഞ്ഞെടുപ്പു കേസില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പിലിനെ തകര്‍ക്കാനാണ് തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാള്‍ വൈകീട്ട് പൊട്ടിച്ച 'കാഫിര്‍' എന്ന വര്‍ഗീയ ബോംബ് കൊണ്ട് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി, ശൈലജ എന്ന വ്യാജ ബിംബം ചിതറിത്തെറിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: വടകരയിലെ തിരഞ്ഞെടുപ്പു കേസില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പിലിനെ തകര്‍ക്കാനാണ് തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാള്‍ വൈകീട്ട് പൊട്ടിച്ച 'കാഫിര്‍' എന്ന വര്‍ഗീയ ബോംബ് കൊണ്ട് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി, ശൈലജ എന്ന വ്യാജ ബിംബം ചിതറിത്തെറിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് സി.പി.എം സൈബര്‍ ഗ്രൂപ്പുകളിലാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെ കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"നാല് വോട്ടിന് വേണ്ടി നാടിനെ വര്‍ഗീയമായി കീറിമുറിക്കുകയും, കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഹൈലി സെക്കുലറായി നില്ക്കുന്ന ഷാഫി പറമ്പിലിനെ പോലെയൊരു ചെറുപ്പക്കാരനെ മതത്തിന്റെ കള്ളിയില്‍പ്പെടുത്താന്‍ ശ്രമിച്ചതിനും ശൈലജയ്ക്കും സംഘത്തിനും വടകരയും കേരളവും നല്കിയ മറുപടിയാണ് ആ ഒരു ലക്ഷത്തില്പ്പുറത്തുള്ള ഭൂരിപക്ഷം.
തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാള്‍ വൈകീട്ട് പൊട്ടിച്ച 'കാഫിര്‍' എന്ന വര്‍ഗീയ ബോംബ് കൊണ്ട് ഷാഫി പറമ്പിലിനെ തകര്‍ക്കാനാണ് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി ചിതറി തെറിച്ചത് ശൈലജ എന്ന വ്യാജ ബിംബമാണ്…
മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്റേത് എന്ന പേരില്‍ സിപിഎം പ്രചരിപ്പിച്ച ആ കാഫിര്‍ വ്യാജ സ്ക്രീന്‍ഷോട്ട് പോയ വഴി നോക്കൂ.
ഈ സ്ക്രീന്‍ഷോട്ട് ആദ്യം വന്നത് 2024 ഏപ്രില്‍ 25 ഉച്ചക്ക് 2.13 ന് 'റെഡ് എന്‍കൗണ്ടര്‍' വാട്സാപ്പ് ഗ്രൂപ്പില്‍. അത് അവിടെ പോസ്റ്റ് ചെയ്തത് റിബേഷ്.
പിന്നീട് 2024 ഏപ്രില്‍ 25ന് തന്നെ ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയന് വാട്സാപ്പ് ഗ്രൂപ്പില്‍ വരുന്നു. അത് പോസ്റ്റ് ചെയ്തത് സഖാവ് അമല്‍ റാം.
അതിന് ശേഷം 2024 ഏപ്രില്‍ 25 മൂന്ന് മണിക്ക് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യുന്നു. അത് പോസ്റ്റ് ചെയ്തത് സഖാവ് മനീഷ്.
പോരാളി ഷാജി ഫേസ്ബുക്ക് പേജില്‍ ഈ സ്ക്രീന്‍ഷോട്ട് അതിന്റെ അഡ്മിന് സഖാവ് അബ്ബാസ് പോസ്റ്റ് ചെയ്യുന്നത് രാത്രി 8.23ന്.
ഇതൊക്കെ കണ്ടെത്തിയത് ഞങ്ങള്‍ ആരുമല്ല, നിവൃത്തികേട് കൊണ്ട് കേരള പൊലീസ് തന്നെയാണ്. സിപിഎം നെ രക്ഷിക്കാന്‍ ചെറിയ പഴുതെങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്ന കേരള പൊലീസിനെ കോടതി വരിഞ്ഞു മുറുക്കിയത് കൊണ്ടാണ് ഈ വിവരം പുറത്ത് വന്നത്…
എന്തായാലും വര്‍ഗീയമായി നാടിനെ വെട്ടി പരിക്കേല്പിക്കാന് നിന്ന CPMന്റെ തനി രൂപം നാട് ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു…
ഇതിനിടയില്‍, പോരാളി ഷാജി അല്ല പോരാളി അബ്ബാസ് ആണെന്ന് കൂടി നമുക്ക് മനസ്സിലായി…
വാട മോനെ പോരാളി അബ്ബാസെ…!"