- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദുരിതാശ്വാസ നിധിയുടെ നടത്തിപ്പില്‍ വ്യക്തത വേണം; തുക വകമാറ്റി ചെലവഴിക്കരുത്; കഴിഞ്ഞ തവണത്തെ അനുഭവം കൊണ്ടാണ് ഈ ആവശ്യം': ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തത വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുതാര്യമായിരിക്കണം. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിക്കരുത്. കഴിഞ്ഞ തവണത്തെ അനുഭവം കൊണ്ടാണ് ഇത്തരത്തില്‍ ആവശ്യം ഉയര്‍ന്നുവന്നതെന്നും മുന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ പണം വകമാറ്റി ചെലവഴിച്ചുവെന്ന പരാതി വരികയും ലോകായുക്തയില്‍ കേസ് വരികയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും ധനസഹായം നല്‍കണം. ഒരു ജനതയെ പുനരധിവസിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണം. അതിനാല്‍, […]
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തത വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുതാര്യമായിരിക്കണം. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിക്കരുത്. കഴിഞ്ഞ തവണത്തെ അനുഭവം കൊണ്ടാണ് ഇത്തരത്തില്‍ ആവശ്യം ഉയര്‍ന്നുവന്നതെന്നും മുന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ പണം വകമാറ്റി ചെലവഴിച്ചുവെന്ന പരാതി വരികയും ലോകായുക്തയില്‍ കേസ് വരികയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും ധനസഹായം നല്‍കണം. ഒരു ജനതയെ പുനരധിവസിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണം. അതിനാല്‍, ദുരിതാശ്വാസനിധിയുടെ കണക്ക് സര്‍ക്കാര്‍ വ്യക്തമായി അവതരിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നേരത്തെ രംഗത്തുവന്നിരുന്നു. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സുധാകരന്‍ പറഞ്ഞു. സിഎംഡിആര്‍എഫില്‍ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പുനല്‍കേണ്ടത് മുഖ്യമന്ത്രിയാണെന്നും ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'പ്രളയ സമയത്ത്, ലോകം മുഴുവനുള്ള മലയാളികള്‍ ഉദാരമായി നാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പ്രളയ സഹായത്തെ കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളില്‍ കൃത്യമായ മറുപടി കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങള്‍ മാത്രം പരത്തി ജീവിക്കുന്ന ആ കൃമികീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത്. താനോ കേരളമൊട്ടാകെയുള്ള തന്റെ സഖാക്കളോ ജനങ്ങളില്‍ നിന്ന് പിരിക്കുന്ന ഫണ്ടില്‍ ഇനിയും കയ്യിട്ട് വാരില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കേണ്ടത് മുഖ്യമന്ത്രി വിജയന്‍ തന്നെയാണ്'- സുധാകരന്‍ പറയുന്നു.
'ഭരണകൂടത്തിനെയും ഭരണകൂടത്തിന്റെ ചെയ്തികളെയും കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ജനങ്ങളെപ്പോലെ ഞങ്ങള്‍ക്കുമുണ്ട്. പക്ഷേ ആ വിമര്‍ശനങ്ങള്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാന്‍ മാധ്യമങ്ങള്‍ ഈ അവസരത്തില്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളില്‍ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതല്‍ അത് വേണ്ട എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ്. ഈ സമയത്തും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെ പറ്റിയാണ് സിപിഎമ്മും വിജയനും ചിന്തിച്ചത്. ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെപിസിസി കേരള മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കുറിച്ചു.