- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ അഴിമതിയുടെ മഹാസാഗരം; അവർ സ്ത്രീകളെയും യുവാക്കളെയും മാനിക്കുന്നില്ല; സമരങ്ങളെ വരെ പുച്ഛിച്ചു തള്ളുന്നു; മുഖ്യമന്ത്രി വെറും പാവ; തുറന്നടിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ യന്ത്രം ചലിക്കുന്നില്ലെന്നും. മുഖ്യമന്ത്രി വെറും പാവയാണെന്നും തുറന്നടിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി മുന്നോട്ടു വെയ്ക്കുന്നതെന്നും. ശിവശങ്കരൻ, കെ.എ എബ്രഹാം, ഡി ജി പി അജിത് കുമാർ, തുടങ്ങി എത്രയെത്ര ഉദാഹരണങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു.
എല്ലാവർക്കുമൊപ്പം ഇടപാടുകളിൽ പങ്കാളിയായി ലാഭം കൈപ്പറ്റിയ ആളായി മുഖ്യമന്ത്രി മാറിയതു കൊണ്ടാണ് നടപടി പോലും എടുക്കാനാവാതെ നിരന്തര ബ്ളാക്ക് മെയിലിങ്ങിന് പിണറായി വിജയൻ വിധേയനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ അഴിമതിയുടെ മഹാസാഗരത്തിൽ കിടക്കുമ്പോഴും, വനിതകളെയും യുവാക്കളെയും മാനിക്കാൻ പോലും ഈ ഭരണകൂടം തയ്യാറാവുന്നില്ല. സമരങ്ങളെ പുച്ഛിച്ചു തള്ളുന്ന ഫാസിസ്റ്റ് നയമാണിവിടെ നടപ്പാകുന്നത്. ആശാവർക്കർമാരുടെയും വനിതാ പോലീസ് റാങ്ക് ലിസ്റ്റിലെ നിസഹായരായ വനിതകളുടെ കണ്ണീർ ഈ സർക്കാരിന്റെ ക്രൂരതയ്ക്കു സാക്ഷ്യമായി കിടപ്പുണ്ട്.
അനധികൃത നിയമന നിരോധനം മൂലം തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ശാപം ഈ സർക്കാരിനെ പിന്തുടരുന്നുണ്ട്. ഇതേ സമയം തന്നെ പിൻവാതിൽ നിയമനങ്ങളിൽ സർവകാല റിക്കോർഡിട്ടു. പാർട്ടി ബന്ധുക്കളെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിൽ തിരുകി കയറ്റി. കേരളത്തിലെ പാവപ്പെട്ട ചെറുപ്പക്കാരുടെ കണ്ണീരിനു പുറത്താണ് ഈ നിയമനങ്ങൾ നടന്നത്. ഒരു ലക്ഷത്തിൽ പരം പിൻവാതിൽ നിയമനങ്ങൾ നടന്നുവെന്നും എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമിക്കേണ്ട അർഹരായ ഉദ്യോഗാർഥികളിൽ വെറും മുന്നിലൊന്നിനു മാത്രമാണ് നിയമനം ലഭിച്ചതെന്നും കണക്കുകൾ പറയുന്നു.