കണ്ണൂർ: കണ്ണൂർ സർവകലാശാലാ സെനറ്റ് യോഗത്തിൽ ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് ഇടതു അംഗം അവതരിപ്പിച്ച പ്രമേയം വിവാദമായതിനെ തുടർന്ന് മയപ്പെടുത്തി പിൻവലിച്ചു. ഇടതുസെനറ്റ് അംഗം ഇസ്മായിൽ അവതരിപ്പിച്ച പ്രമേയമാണ് യു.ഡി. എഫ് അനുകൂലികളായ സെനറ്റ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചത്.

ഇതിനു ശേഷം സർവകലാശാലയ്ക്കെതിരെ ബാഹ്യമായി കടന്നാക്രമണം നടത്തുന്നത് തടയാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് സർവകലാശാല ഓൺ ലൈനായി ചേർന്ന സെനറ്റ് യോഗത്തിന്റെ അംഗീകരിച്ച പ്രമേയമായി പുറത്തുവിട്ടത്. സെനറ്റിൽ നേരത്തെ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തുകൊണ്ട് ഡോ. ആർ. കെ. ബിജു, ഷാനവാസ് എസ്. എം, സതിശൻ. പി. കെ എന്നിവർ സംസാരിച്ചു. സെനറ്റിന്റെ ചെയർമാൻ കൂടിയായ വിസി പ്രാഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രൊ വൈസ് ചാൻസിലർ സാബു അഹമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഉന്നത വിദ്യാഭാസ കമ്മീഷൻ റിപ്പോർട്ടുകൾ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന ഡോ. ആർ. കെ. ബിജുവിന്റെ അടിയന്തര പ്രമേയം അഗീകരിക്കാതെ സർവകലാശാലയ്കെതിരെ ചാൻസലറായ ഗവർണർ പ്രതികരണം നടത്തുന്നുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചു കൊണ്ട് ഇടതു സെനറ്റംഗം അവതരിപ്പിച്ച പ്രമേയം പാസാക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

വെള്ളിയാഴ്‌ച്ച ഓൺലൈനായി നടന്ന സെനറ്റ് മീറ്റിംഗിൽ കേരള ഉന്നത വിദ്യാഭാസ കൗൺസിൽ തയ്യാറാക്കിയ മൂന്നു കമ്മീഷൻ റിപ്പോർട്ടുകൾ ചർച്ചകൾക്ക് വിധേയമാക്കണമെന്ന പ്രമേയം പോലും അംഗീകരിക്കാൻ വൈസ് ചാൻസലർ തയ്യാറായിട്ടില്ലെന്ന് സെനറ്റ് അംഗം ഡോ. ആർ. കെ. ബിജു ആരോപിച്ചു. സർവകലാശാല ചട്ടപ്രകാരം സെനറ്റിൽ നിന്നും ഒരു അടിയന്തി പ്രമേയം മാത്രമേ അഗീകരിക്കുവാൻ പാടുള്ളു. ഇവിടെ സർവകലാശാല ചട്ടം മറികടന്നുകൊണ്ട് ഇടതു സെനറ്റഗം അവതരിപ്പിച്ച ചാൻസലർക്കെതിരെയുള്ള പ്രമേയം അഗീകരിക്കുവാൻ വിസി അനുമതി നൽകുകയായിരുന്നു.

പ്രൊഫ. ശ്യാം ബി മേനോൻ ചെയർമാനായ ഹയർഎഡ്യൂക്കേഷൻ റീഫോർമേഷൻ കമ്മീഷൻ റിപ്പോർട്ട്, പ്രൊഫ. സി ടി അരവിന്ദകുമാർ ചെയർമാൻ ആയിട്ടുള്ള പരീക്ഷ റെഫോർമേഷൻ കമ്മീഷൻ റിപ്പോർട്ട്, പ്രൊഫ. എൻ കെ ജയകുമാർ ചെയർമാൻ ആയിട്ടുള്ള സർവകലാശാല റിഫോർമേഷൻ കമ്മീഷൻ റിപ്പോർട്ട് എന്നിവയാണ്. ഒരേ വിഷയത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്ന കമ്മീഷൻ റിപ്പോർട്ടുകളിൽ ഏകീകരണം ആവിശ്യമാണ്.

കേരളത്തിൽ പ്രൈവറ്റ് സർവകലാശാലകളടക്കം, ഉന്നത വിദ്യാഭാസ മേഖലയിൽ സാമ്പത്തിക ഓട്ടോണമി അടക്കം ശുപാർശ ചെയ്യുന്ന റിപ്പോർട്ടുകൾ അതേപടി നടപ്പിലാക്കിയാൽ ഭാവിയിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നതിന് സംശയമില്ലെന്നും, ഉന്നത വിദ്യാഭാസ മേഖലയിൽ നിന്നും സർക്കാരിന്റെ ഒളിച്ചോട്ടമാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. മേൽ സുചിപ്പിച്ച വിവിധ കമ്മീഷൻ റിപ്പോർട്ടുകളിൽ ആയി സെനറ്റിന്റെചെയർമാൻ കൂടിയായ വിസി പ്രാഫ. ഗോപിനാഥ് രവീന്ദനും, പ്രൊ വൈസ് ചാൻസിലർ സാബു അഹമ്മദും അംഗമായിരുന്ന കമ്മീഷൻ റിപ്പോർട്ടുകളാണിതെന്നും അദ്ദേഹം ആരോപിച്ചു.