- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും; എന്നാല്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും: ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
തിരുവനന്തപുരം: ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങുന്നതിനൊപ്പം ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കുന്നതാണ് ബിജെപിയുടെ രീതിയെന്ന് സന്ദീപ് വാര്യര്‍.
ബിജെപിയുടെ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും. എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികള്‍ക്ക് മുന്‍പോട്ടു പോകാന്‍ സാധിക്കുക ?
ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം.
ശ്രീനിവാസന് വധക്കേസില്‍ 17 പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയതുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ വിമര്‍ശനം പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന് കഴിഞ്ഞദിവസം സന്ദീപ് പ്രതികരിച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രീനിവാസന് വധക്കേസില്‍ 17 പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയതുമായി ബന്ധപ്പെട്ട് ഞാന്‍ ഉയര്‍ത്തിയ വിമര്‍ശനം പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന് ഇന്നത്തെ സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ ബോധ്യപ്പെട്ടിരിക്കുന്നു. ഓര്‍ക്കണം ഈ കേസ് അന്വേഷിച്ചത് കേന്ദ്ര പോലീസായിരുന്നു . അതായത് എന്‍ഐഎ. യുഎപിഎ ചുമത്തിയ കേസാണ്. പ്രതികള്‍ക്ക് വേണ്ടി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായത് കേരളത്തില്‍ നിന്നുള്ള ഒരു വക്കില്‍. ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയാതെ ഒളിച്ചു കളിക്കുകയായിരുന്നു ഇത്രയും ദിവസം.
സുപ്രീംകോടതി നിരീക്ഷണത്തോടെ ഞാന്‍ ഉന്നയിച്ച ആരോപണം പൂര്‍ണമായും ശരി വക്കപ്പെട്ടിരിക്കുന്നു. എന്നെ ഇത്രയും ദിവസം അധിക്ഷേപിച്ചവര്‍ക്ക് നല്ല നമസ്കാരം. വിദ്വേഷത്തിന്റെ ഫാക്ടറി നടത്തിപ്പുകാര്‍ പുതിയ ക്യാപ്സ്യൂളുകളുമായി വരട്ടെ.